Kerala

വീണ വിജയൻ എക്സാലോജിക് റജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ വിലാസത്തിൽ, പിണറായിക്കും സിപിഎമ്മിനും വമ്പൻ കുരുക്ക്

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ തന്റെ കമ്പനി എക്സാലോജിക്ക് ബെംഗളൂരുവിൽ റജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ മേൽ വിലാസം ഉപയോഗിചെന്ന വിവരങ്ങൾ പുറത്ത്.

2014 ൽ വീണ കമ്പനി ആരംഭിക്കുമ്പോൾ, പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് എകെജി സെന്ററിനടുത്ത് പാർട്ടിയുടെ ഫ്ലാറ്റിലായിരുന്നു താമസം. ഈ ഫ്ലാറ്റിന്റെ വിലാസം പോലും ഉപയോ​ഗിക്കാതെപാർട്ടി ആസ്ഥാനത്തിന്റെ തന്നെ വിലാസമാണ് വീണ കമ്പനി തുടങ്ങുമ്പോൾ ഉപയോഗിക്കുന്നത്. അതേസമയം, നോമിനിയായി ഉൾപ്പെടുത്തിയ അമ്മ കമലയുടെ വിലാസമായി ഉപയോഗിച്ചതാവട്ടെ കണ്ണൂരിലേതും. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ് കമ്പനി കേരളത്തിൽ കൂടുതൽ കരാറുകൾ എടുക്കാൻ തുടങ്ങുന്നത്.

മാസപ്പടി വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ അഡ്രസ് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ അഡ്രസ് ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അതിന്റെ രേഖയൊന്നും എകെജി സെന്ററിൽ ഇല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അന്ന് പ്രതികരിച്ചിരുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസിന്റെ അന്വേഷണം പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി യിലേക്കും നീളുന്ന സാഹചര്യത്തിൽ സർക്കാരും തീർത്തും വെട്ടിലായി. കരിമണൽ സംസ്കരണത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ പൊതുമേഖല സ്ഥാപനമുണ്ടെന്നിരിക്കെ, സ്വകാര്യ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാനായി വ്യവസായ വകുപ്പ് കൂട്ടുനിന്നുവെന്ന സംഭവമാണ് ഇക്കാര്യത്തിൽ ഗുരുതരമാവുക.

കൊച്ചിയിലെ സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആര്‍എൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. അതു തന്നെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കും ചെയ്തിരിക്കുന്നത്. സിഎംആര്‍എല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതം വ്യവസായ വികസന കോര്‍പറേഷന് അവകാശപ്പെട്ടതാണ്.

എന്നാൽ, സിഎംആര്‍എൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെവെക്കുകയാണ് ഉണ്ടായത്. പണം വഴിമാറ്റി മാനേജ്‌മന്റ് കീശയിലാക്കിയെന്ന ആരോപണം കൂടിയാണ് ഇതിനു പിന്നിൽ ഉള്ളത്. ഇക്കാര്യത്തിൽ കെഎസ്ഐഡിസി, സിഎംആര്‍എൽ നു കൂട്ടുനിന്നുവെന്നത് സർക്കാരിനെ തീർത്തും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്ന് വിഷയം പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ കോൺഗ്രസ് എംഎൽഎ അഡ്വ. മാത്യു കുഴൽനാടന്റെ മുന്നറിയിപ്പും ഇത് തന്നെയാണ്. എംആർഎല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്ഐഡിസി ക്കെതിരായ അന്വേഷണത്തിൽ മന്ത്രി പി. രാജീവ് മറുപടി പറയണമെന്നാണ് കുഴൽ നടൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ക്രമക്കേടുകൾക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായാണു സംശയിക്കേണ്ടതെന്ന് പ്രതിപക്ഷം പറയുന്നു. കരിമണൽ കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കാൻ വ്യവസായ വകുപ്പ് കൂട്ടുനിന്നോ എന്നതിനു വ്യവസായമന്ത്രി മറുപടി പറയേണ്ടി വരും. സര്‍ക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നൽകാതെ തട്ടിപ്പ് കാണിച്ച സിഎംആര്‍എൽ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് കൂടി മന്ത്രിയാണ് പറയേണ്ടത്.

സര്‍ക്കാരിനെതിരെ വിശ്വസനീയമായ തെളിവുകൾ പലപ്പോഴായി വന്നിട്ടും യഥാര്‍ത്ഥത്തിൽ കേന്ദ്രസര്‍ക്കാര്‍ അധികാരം പ്രയോഗിക്കാൻ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. കെഎസ്ഐഡിയും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത് ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎയും പറഞ്ഞിട്ടുണ്ട്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

4 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

5 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

5 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

5 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

6 hours ago