Kerala

ധൂർത്തിന്റെ പരമ്പര തുടരുന്നു, ക്ലിഫ് ഹൗസിൽ കുളിമുറി നവീകരിക്കാനും, കേടായ പൈപ്പ് മാറ്റാനും മാത്രം 6.10 ലക്ഷം ചിലവാക്കി

തിരുവനന്തപുരം . പാവങ്ങളുടെ ഉപജീവന മാർഗമായ നക്കാപ്പിച്ച പെൻഷൻ കൊടുക്കാൻ പോലും പണമില്ലെന്ന് പറയുന്ന പിണറായി സർക്കാരിന്റെ ധൂർത്തിനൊട്ടും കുറവില്ല. മുഖ്യമന്ത്രിയുടെ ഔദ്യോ ഗിക വസതിയായ ക്ലിഫ് ഹൗസിൽ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ക്ലിഫ് ഹൗസിൽ കുളിമുറി നവീകരിക്കാനും, കേടായ പൈപ്പ് മാറ്റാനും മാത്രം ചിലവാക്കിയിരിക്കുന്നത് 6.10 ലക്ഷം. ഇതിന്റെ ടെണ്ടർ വിശദാംശങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2023 ജൂണിലാണ് കുളിമുറി നവീകരണത്തിന് 1.45 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ചത്. കേടായ പൈപ്പുകൾ മാറ്റാൻ 4.65 ലക്ഷത്തിന്റെ ടെണ്ടർ വിളിച്ചത് കഴിഞ്ഞ ആഗസ്റ്റിലുമായിരുന്നു. കേടായ പൈപ്പുകൾക്ക് പകരം എ.എസ്.ടി.എം പൈപ്പുകൾ ആണ് പകരം ഉപയോഗപെടു ത്തിയത്. ടെണ്ടർ ക്ഷണിച്ചതിനെക്കാൾ കൂടുതൽ തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവാക്കി.

ക്ലിഫ് ഹൗസിൽ 5.92 ലക്ഷം രൂപ ചിലവാക്കി പുതിയ വാട്ടർ ടാങ്ക് ഉണ്ടാക്കാൻ ടെണ്ടർ വിളിച്ചത് സംബന്ധിച്ച വാർത്ത ഈയിടെയാണ് പുറത്ത് വന്നിരുന്നത്. വെള്ളത്തിന് ആവശ്യത്തിനു ശക്തിയില്ലെന്നു പൊതുമരാമത്ത് ഉദ്യോഗസ്ഥർ വിലയിരുത്തി, എന്നായിരുന്നു അതിനു കാരണമായി പറഞ്ഞിരുന്നത്. പ്രതിവിധി ഘട്ടമെന്ന നിലയിൽ പുതിയ ടാങ്ക് സ്ഥാപിക്കാൻ ഇതിനായി തീരുമാനം എടുക്കുകയായിരുന്നു.

പിണറായി വിജയൻ അധികാരമേറ്റതിന് ശേഷം ഏറ്റവും കൂടുതൽ അറ്റകുറ്റപ്പണികൾ നടന്ന ക്ലിഫ് ഹൗസിൽ രണ്ടാമത്തെ നിലയിലേക്ക് കയറാൻ വേണ്ടി മാത്രമുള്ള ലിഫ്റ്റിന് 25 ലക്ഷം, കാലിത്തൊഴുത്തിന് 42.50 ലക്ഷം, ടോയ്‌ലെറ്റിന് 3.79 ലക്ഷം, ക്ലിഫ് ഹൗസിൻ്റെ സുരക്ഷ കൂട്ടാൻ 39.54 ലക്ഷം, ക്ലിഫ് ഹൗസിലെ റോഡ് ടാറിങിനായി 1.55 ലക്ഷം, സിസിടിവിക്ക് 15.89 ലക്ഷം, മഴക്കാല ശുചീകരണത്തിന് 1.69 ലക്ഷം, ജനറേറ്ററിന് 6 ലക്ഷം, ബാരക്ക് നിർമ്മിക്കാൻ 72.46 ലക്ഷം, ചാണകക്കുഴിക്ക് 3.72 ലക്ഷം, വാഹനങ്ങൾ കയറുന്നതിൽ തടസമെന്ന് പറഞ്ഞ് മരച്ചില്ല മുറിച്ചതിന് 1.77 ലക്ഷം, ഗാർഡുമാരുടെ അലമാരയ്ക്ക് 1.39 ലക്ഷം, ഇന്റീരിയർ വർക്കിന് 3.50 ലക്ഷം, നടപ്പാതക്കായി 13.62 ലക്ഷം, കർട്ടൻ വാങ്ങാൻ ഏഴുലക്ഷം, പെയിന്റിങ്ങിന് 10.70 ലക്ഷം എന്നിങ്ങനെ പൊതുഖജനാവിൽ നിന്ന് പണം പല പേരിൽ ചിലവഴിച്ചു കൊണ്ടേയിരിക്കുകയാണ് .

crime-administrator

Recent Posts

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

42 mins ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

2 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

12 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

13 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

14 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

17 hours ago