Crime,

കരിമണൽ ലാഭവിഹിത കൊള്ളയിൽ വ്യവസായ വകുപ്പിനും പങ്ക്, മന്ത്രി പി. രാജീവും കുടുക്കിലേക്ക്

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസിന്റെ അന്വേഷണം പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി യിലേക്കും നീളുന്ന സാഹചര്യത്തിൽ പിണറായി സർക്കാരും വെട്ടിലായി. കരിമണൽ സംസ്കരണത്തിനായി സംസ്ഥാന സർക്കാരിന്റെ കീഴിൽ പൊതുമേഖല സ്ഥാപനമുണ്ടെന്നിരിക്കെ, സ്വകാര്യ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാനായി വ്യവസായ വകുപ്പ് കൂട്ടുനിന്നുവെന്ന സംഭവമാണ് ഇക്കാര്യത്തിൽ ഗുരുതരമാവുക.

കൊച്ചിയിലെ സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആര്‍എൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. അതു തന്നെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്കും ചെയ്തിരിക്കുന്നത്. സിഎംആര്‍എല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതം വ്യവസായ വികസന കോര്‍പറേഷന് അവകാശപ്പെട്ടതാണ്.

എന്നാൽ, സിഎംആര്‍എൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെവെക്കുകയാണ് ഉണ്ടായത്. പണം വഴിമാറ്റി മാനേജ്‌മന്റ് കീശയിലാക്കിയെന്ന ആരോപണം കൂടിയാണ് ഇതിനു പിന്നിൽ ഉള്ളത്. ഇക്കാര്യത്തിൽ കെഎസ്ഐഡിസി, സിഎംആര്‍എൽ നു കൂട്ടുനിന്നുവെന്നത് സർക്കാരിനെ തീർത്തും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്ന് വിഷയം പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിയ കോൺഗ്രസ് എംഎൽഎ അഡ്വ. മാത്യു കുഴൽനാടന്റെ മുന്നറിയിപ്പും ഇത് തന്നെയാണ്. എംആർഎല്ലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. കെഎസ്ഐഡി സിക്കെതിരായ അന്വേഷണത്തിൽ മന്ത്രി പി. രാജീവ് മറുപടി പറയണമെന്നാണ് കുഴൽ നടൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

6 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

14 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

14 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

15 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

15 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

15 hours ago