കണ്ണൂരിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാക്കൾക്ക് നേരെയുണ്ടായ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തില്‍ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന് സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകളില്‍ ഇത് സംബന്ധിച്ച് പരാതി നല്കി. നീതി ലഭിച്ചില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്നും റിയ നാരായണന് അറിയിച്ചിട്ടുണ്ട്.
ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ് നടപടിക്കെതിരെയാണ് റിയയുടെ പരാതി. കളക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് മുടി ചവിട്ടിപ്പിടിച്ച് മര്‍ദ്ദിച്ചെന്നും, വസ്ത്രം കീറിയെന്നും റിയയുടെ പരാതിയില്‍ പറയുന്നുണ്ട്. നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ക്രൂരമായ അതിക്രമം നേരിട്ടുവെന്നും മര്‍ദനമേറ്റ റിയ നാരായണന് പറഞ്ഞു.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. പൊലീസ് സ്വമേധയാ കേസെടുക്കണം. ഇല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിയ പറഞ്ഞിട്ടുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു വനിതാ നേതാക്കളെ പോലീസ് മൃഗീയമായി മർദ്ദിക്കുന്നത്.
ബലപ്രയോഗത്തിനിടെ നിലത്ത് വീണ അഴീക്കോട് മണ്ഡലം ഭാരവാഹി റിയ നാരായണന്റെ മുടി പൊലീസ് ചവിട്ടിപ്പിടിച്ചു. വസ്ത്രം വലിച്ചു കീറി. ജീന, മഹിത മോഹന്‍ എന്നിവരടക്കമുള്ള മറ്റ് വനിതാ നേതാക്കള്‍ക്കും പോലീസ് മർദ്ദനത്തിൽ പരുക്കേറ്റു. പുരുഷ പോലീസുകാരുടേതായിരുന്നു ഈ വിധ അക്രമം. നീതി ലഭിക്കും വരെ നിയമ പോരാട്ടമെന്നാണ് റിയ വ്യക്തമാക്കിയിട്ടുള്ളത്.
കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…