Kerala

തീപ്പന്തമായി പൊള്ളി വിയർപ്പിച്ച് ശക്തിധരൻ, ‘ഒരീച്ച പറന്നാല്‍ പിണറായിയും കൂട്ടരും അറിയുന്ന കണ്ണൂരില്‍ 13 വര്‍ഷം സവാദ് എങ്ങനെ ഒളിവില്‍ കഴിഞ്ഞു?

ഇരുള്‍മൂടിക്കിടക്കുന്ന എത്രയോ അരും കൊലയുടെ കാണാപ്പുറങ്ങള്‍ ഇപ്പോഴും തടവറയില്‍ കിടക്കുന്നവരുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാകും. ഏറ്റവും സുരക്ഷിതമായി ഒളിവില്‍ കഴിഞ്ഞത് ഏതുഭരണത്തിലാണെന്നും എന്തുകൊണ്ടാണ് വില്ലനായി മഴുതന്നെ രംഗപ്രവേശം ചെയ്തു എന്നതുമെല്ലാം ചിന്തനീയമാണ്. ഈ കേസ് കേരളത്തെ മറ്റൊരു അഗ്‌നിപര്‍വ്വതത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ്.

കൈവെട്ട് കേസില്‍ സവാദിനെ കണ്ണൂരില്‍ നിന്ന് പിടികൂടുമ്പോള്‍ വായടഞ്ഞ് പോയത് സിപിഎമ്മിന്റേതാണ്. അത് ഏറ്റവും കളങ്കമായി തീരുന്നത് ആഭ്യന്തര വകുപ്പിനും. കാരണം ആഭ്യന്തര മന്ത്രിയുടെ തട്ടകത്തില്‍ നിന്നാണല്ലോ എന്‍ഐഎ സവാദിനെ പിടികൂടിയിരിക്കുന്നത്. പിണറായിക്ക് നേരെ ഉയരുന്നത് വലിയ ആരോപണ ശരങ്ങള്‍. മുഖ്യമന്ത്രിയ്ക്ക് നേരെ ഇരുതല മൂര്‍ച്ചയുള്ള വാള്‍ പുറത്തെടുത്തിരിക്കുകയാണ് ശക്തിധരന്‍. തൊടുത്ത് വിട്ടിരിക്കുന്നത് പിണറായിയുടെ തലപോകുന്ന വാദങ്ങളും.

ആ പിവി ഞാനല്ല എന്ന് ആര് പറയും?

പ്രൊഫസര്‍ ടി ജെ ജോസഫിന്റെ വധശ്രമത്തിന് കൈക്കോടാലിയായിരുന്ന ‘സവാദ്’ കേരളത്തില്‍ ശിഷ്ടകാലത്തു സുരക്ഷിതമായിരിക്കും എന്ന് എന്ത് ഉറപ്പാണ് ?. ആരെല്ലാം ഇപ്പോള്‍ ത്തന്നെ അയാളുടെ മേല്‍ കണ്ണുവെച്ചിട്ടുണ്ടാകും. അയാളുടെ അന്ത്യം കൊണ്ട് ആര്‍ക്കൊക്കെ ലാഭമുണ്ടാകും എന്ന് ചിന്തിക്കേണ്ടേ?. ഇനിയും മറ്റൊരു ഒളിത്താവളം വഴി ഒരായുസ്സ് കൂടി അയാള്‍ക്ക് നീട്ടിയെടു ത്തുകൂടെ? കേരളത്തെ ഇരുള്‍മൂടിക്കിടക്കുന്ന എത്രയോ അരും കൊലയുടെ കാണാപ്പുറങ്ങള്‍ ഇപ്പോഴും തടവറയില്‍ കിടക്കുന്നവരുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാകും.

കൊലയ്ക്കു കൈക്കോടാലിയായി ഉപയോഗിക്കുന്നവരുടെ വിവാഹം ഒളിവുകാലത്തു നടത്തിച്ചുകൊടുക്കുന്നതും സഹസ്രകോടികള്‍ ഒളിവില്‍ കഴിയുന്നവരുടെ മാസപ്പടിയായി നല്‍കാനുള്ള മിടുക്കും ആരുടേതായിരിക്കാം. സത്യം ഒരിക്കല്‍ പുറത്തുവരും. ഒരിക്കലും സംശയത്തിന്റെ നിഴല്‍പോലും നിരപരാധിയുടെ മേല്‍ പതിയാന്‍ പാടില്ല.

പക്ഷെ സത്യം പുറത്തുവരും വരെ കൈക്കോടാലിയെ മിച്ചം വെക്കുമോ എന്നതാണ് ഏറ്റവും വാലിയചോദ്യം?. ഏറ്റവും സുരക്ഷിതമായി ഒളിവില്‍ കഴിഞ്ഞത് ഏതുഭരണത്തിലാണെന്നും എന്തുകൊണ്ടാണ് വില്ലനായി മഴുതന്നെ രംഗപ്രവേശം ചെയ്തു എന്നതുമെല്ലാം ചിന്തനീയമാണ്. കേരളത്തെ ഈ കേസ് മറ്റൊരു അഗ്‌നിപര്‍വ്വതത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ്. എവിടെയോ അടുത്തകൈക്കോടാലിയെ മണക്കുന്നുണ്ടോ ?.

ഒരു കൊടും കുറ്റവാളിക്ക് രക്ഷപ്പെടാന്‍ ഏഴുവട്ടം കണ്ണിമവെട്ടുന്ന സമയം തന്നെ വേണമെന്നില്ല. ഏഴു യാമങ്ങള്‍ പോലും വേണമെന്നില്ല. പക്ഷെ ആ പിവി ഞാനല്ല എന്നു ആരെങ്കിലും പറയുമോ?. ഇതാണ് ശക്തിധരന്‍ തുറന്നടിച്ചിരിക്കുന്നത്. ഇകൈതോലപ്പായയും മാസപ്പടിയും എല്ലാം കത്തിച്ച് വിട്ടത് പോലെയല്ല. ഒരുപടി കൂടി കടന്ന് ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിരിക്കുകയാണ് ശക്തിധരന്‍. വരികളില്‍ ഒളിഞ്ഞിരിക്കുന്നത് അത്രയും പിണറായിക്കിട്ടുള്ള അടി.

കൊലയ്ക്ക് കൈക്കോടാലി ആയവരല്ലല്ലോ ആ കോടാലി എടുപ്പിച്ചവരിലേക്ക് ഇന്നേവരെ ഏതെങ്കിലും കേസുകള്‍ നീളുന്നുണ്ടോ. ശക്തിധരന്‍ പറഞ്ഞത് വാസ്തവമാണ് എത്രയോ അരും കൊലയുടെ കാണാപ്പുറങ്ങള്‍ ഇപ്പോഴും തടവറയില്‍ കിടക്കുന്നവരുടെ പിന്നാമ്പുറങ്ങളില്‍ ഉണ്ടാകും. സിപിഎമ്മായിട്ട് എത്രയോ കൊലയാളികളെ തീറ്റിപ്പോറ്റുന്ന ചരിത്രം നമുക്ക് പറയാനുണ്ട്. സവാദിന്റെ നാവിന്‍ തുമ്പില്‍ എത്ര പേരുടെ പേരുണ്ടാകും. അയാളുടെ ജീവന്‍ ഇനിമുതല്‍ അപകടത്തിലാണ്. അയാളുടെ ജീവനെടുക്കാന്‍ കൊതിക്കുന്നവര്‍ എത്രയോ ആയിരിക്കും.

കണ്ണൂരില്‍ നിന്ന് സവാദിനെ പിടികൂടിയതാണ് സിപിഎമ്മിന് മുട്ടന്‍ പണിയാകുന്നത്. ഒരീച്ച പറന്നാല്‍ പിണറായിയും കൂട്ടരും അറിയുന്ന കണ്ണൂരില്‍ 13 വര്‍ഷം ഇയാള്‍ എങ്ങനെ ഒളിവില്‍ കഴിഞ്ഞു. എസ്ഡിപിഐ ഒത്താശയോടെയാണ് ഒളിവില്‍ കഴിഞ്ഞത്. സിപിഎമ്മിന്റെ കോട്ടയല്ലെ കണ്ണൂര്‍. എന്നിട്ടും സഖാക്കള്‍ ഇതറിഞ്ഞതേയില്ല എന്നുള്ളതാണ് ദഹിക്കാന്‍ പറ്റാത്തത്.

എസ്ഡിപിഐസിപിഎം ചങ്ങാത്തം കൂടി കൂട്ടിവായിക്കുമ്പോള്‍ പലതും ചീഞ്ഞ് നാറുന്നുണ്ടെന്നാണ് ചര്‍ച്ചകള്‍ വരുന്നത്. അതിന്റെ കൂടെയാണ് ശക്തിധരന്റെ തുറന്ന് പറച്ചിലും. ഇത് മാത്രല്ല ശക്തിദരന്‍ പിണറായി വിജയനെ നേരിട്ട് അടിച്ചിരിക്കുകയാണ്. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകം മുതല്‍ ടിപി ചന്ദ്രശേഖരന്‍ കൊല വരെ ശക്തിദരന്‍ ഈ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നുമ്ട്. പിണരായിക്ക് മുഖത്തേറ്റ അടി തന്നെയാണത്. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകത്തില്‍ പിണറായി നേരിട്ട് പ്രതിയാണെന്ന ആരോപണം പണ്ടേ ഉള്ളതാണ്. ഏതായാലും ശക്തിധരന്‍ വെച്ചത് ഒന്നാന്തരം അടിയാണ്.

ഇതിനിടെ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ 13 വര്‍ഷം ഒളിവിലായിരുന്ന ഒന്നാംപ്രതി സവാദിനെ കുടുക്കിയത് പാലക്കാട്ട് ആര്‍.എസ്.എസ് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി ഡിസംബറില്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ്. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നാണ് സവാദ് കേരളത്തിലുണ്ടെന്ന സൂചന കിട്ടിയത്. ഇത് അനുസരിച്ചാണ് ഡിസംബറിലെ ലുക്കൗട്ട് നോട്ടീസില്‍ പടം ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് എന്‍.ഐ.എയുടെ വാട്‌സാപ്പ് നമ്പറിലേക്ക് ചില വിവരങ്ങള്‍ ലഭിച്ചു. ഇതാണ് നിര്‍ണ്ണായകമായത്.

സവാദ് കണ്ണൂരില്‍ ഒളിവില്‍ താമസിച്ചത് മൂന്നിടങ്ങളില്‍. വളപട്ടണം മന്നയില്‍ അഞ്ചുവര്‍ഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവര്‍ഷവും മട്ടന്നൂര്‍ ബേരത്ത് ഒന്‍പതുമാസവുമാണ് ഒളിവുജീവിതം നയിച്ചത്. വിവാഹശേഷം വളപട്ടണത്താണെത്തിയത്. പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവര്‍ഷത്തിനുശേഷം മരപ്പണി പഠിക്കാന്‍ പോയി. തുടര്‍ന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഇത് അറിയാമായിരുന്നതായി പോലീസ് പറയുന്നു.

ഇതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂര്‍ ബേരത്തേക്ക് താമസം മാറി. ഈമാസം വീണ്ടും വീട് മാറാനുള്ള നീക്കത്തിനിടയിലാണ് എന്‍.െഎ.എ. സംഘത്തിന്റെ പിടിയിലായത്. എന്‍.െഎ.എ. സംഘം സവാദിനെ അന്വേഷിച്ച് ആദ്യമെത്തിയത് കണ്ണൂര്‍ ടൗണിലും പിന്നീട് വളപട്ടണത്തുമായിരുന്നു.

ഇയാള്‍ വിദേശത്ത് കടന്നെന്ന് പ്രചാരമുണ്ടായിരുന്നെങ്കിലും തിരുത്താന്‍ എന്‍.െഎ.എ. ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. കണ്ണൂരില്‍നിന്ന് സവാദിന്റെ ബന്ധുവിന് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലിലാണ് വിളിയെത്തിയത്. ഇതും എന്‍.െഎ.എ.യുടെ അന്വേഷണത്തിന് സഹായകമായി.

കാസര്‍കോട് മഞ്ചേശ്വരത്തെ ഒരു നിര്‍ധന കുടുംബത്തില്‍ നിന്നാണ് സവാദ് വിവാഹം കഴിച്ചത്. അവിടെയുള്ള പി.എഫ്‌.െഎ. നേതാവാണ് ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. ഓട്ടോഡ്രൈവറായ ഭാര്യാപിതാവ് മംഗളൂരുവിനടുത്ത ആരാധനാകേന്ദ്രത്തില്‍വെച്ചാണ് സവാദിനെ പരിചയപ്പെട്ടത്. അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞത്.

തുടര്‍ച്ചയായ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് 10 മക്കളുടെ പിതാവായ ഓട്ടോഡ്രൈവര്‍ മകളുമായുള്ള കല്യാണം നടത്തിയത്. ഷാജഹാന്‍ എന്നപേരില്‍ തന്നെയാണ് വിവാഹം കഴിച്ചതും. തന്നെ തിരിച്ചറിയാതിരിക്കാന്‍ താമസിക്കുന്നയിടങ്ങളില്‍ ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും മഞ്ചേശ്വരത്തെ മേല്‍വിലാസവുമാണ് സവാദ് നല്‍കിയിരുന്നത്.

അറസ്റ്റ് ചെയ്യുന്ന നിമിഷംവരെ ഭാര്യക്ക് ഇയാളുടെ യഥാര്‍ഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന ഭാര്യക്ക് മലയാളം നന്നായി അറിയില്ലായിരുന്നു. മൂത്ത കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ പ്രഥമാധ്യാപകനോടാണ് യഥാര്‍ഥ പേര് പറയുന്നത്. രണ്ടുപേരുണ്ടെന്നും ഷാജഹാന്‍ എന്നത് വീട്ടിലെ പേരാണെന്നും സവാദ് യഥാര്‍ഥ പേരാണെന്നും പറഞ്ഞു.

crime-administrator

Recent Posts

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

8 mins ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

53 mins ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

3 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

4 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

10 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

18 hours ago