Kerala

ദുശ്ശാസനന്റെ ഗതി പിണറായിക്ക് വരുമോ? എം ടി ക്ക് പിറകെ ടി പത്മനാഭന്റെ രൂക്ഷ വിമർശനം

സംസ്ഥാന സർക്കാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരേ എം ടി വാസുദേവൻ നായർ ശക്തമായ വിമർശനം ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. വിഷയം അവഗണിച്ചു കൊണ്ട് ഒഴിവാക്കുക എന്ന നയമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു എഴുത്തുകാരനും സർക്കാറിനെതിരെ വിമർശനവു മായി രംഗത്തെത്തെത്തി.

കണ്ണൂരിലെ പൊലീസ് നടപടിയെ വിമർശിച്ച് കൊണ്ടാണ് പത്മനാഭൻ രംഗത്തുവന്നത്. ദുശ്ശാസനന്റെ കഥപറഞ്ഞ് ചിലതൊക്കെ ആവർത്തിക്കപ്പെടും എന്ന് ടി പത്മനാഭൻ വിമർശിച്ചു. മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ കുറിപ്പിലാണ് ടി പത്മനാഭന്റെ വിമർശനം. നിലത്തുവീണ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടുന്ന പൊലീസുകാരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര അതിക്രമമാണെ ന്നാണ് ടി പത്മാനാഭൻ വിമർശിക്കുന്നത്.

‘യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധപ്രകടനത്തിൽ വ്യാഴാഴ്ച കണ്ണൂരിൽ ഒരു ദുരന്തമുണ്ടായി. റിയാ നാരായണൻ എന്ന ഒരു പ്രതിഷേധക്കാരിയെ വനിതാപൊലീസ് നിലത്ത് തള്ളിയിട്ടതി നുശേഷം അവരുടെ തലമുടി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് ഒന്നിലധികം പൊലീസുകാർ എല്ലാശക്തിയു മുപയോഗിച്ച് മുകളിലേക്കും വശങ്ങളിലേക്കും പിടിച്ചുവലിക്കുന്നു; അവരുടെ വസ്ത്രങ്ങൾ കീറുന്നു, അവർ നിലവിളിക്കുന്നു. ഈരംഗം കണ്ടപ്പോൾ ഞാൻ ഓർത്തുപോയത് മഹാഭാരതത്തിലെ ഒരു രംഗമാണ്.

രജസ്വലയും നിരാലംബയുമായ പാഞ്ചാലിയെ ദുശ്ശാസനൻ വലിച്ചിഴച്ച് രാജസഭയിലേക്ക് കൊണ്ടുവരുന്നു, അവരുടെ വസ്ത്രം കീറുന്നു, വലിച്ചിഴയ്ക്കുന്നു. ആരും സഹായത്തിനെത്തുന്നില്ല. അന്ന് അപമാനിതയായ പാഞ്ചാലി ഒരു ശപഥം ചെയ്യുകയുണ്ടായി. കൗരവരുടെ നാശത്തിനുശേഷമേ എന്റെ അഴിഞ്ഞ ഈ മുടി ഞാൻ കെട്ടുകയുള്ളൂ. പിന്നീടുണ്ടായത് എന്താണെന്ന് നമുക്കെല്ലാവർക്കു മറിയാം. ആരെയും വിമർശിക്കാനല്ല ഞാനിതെഴുതുന്നത്.-വനിതാ കമ്മിഷൻ ചെയർപേഴ്സണേയോ പൊലീസിന്റെ തലപ്പത്തുള്ളവരെ യോ ഒന്നും. ഒരുകാര്യംകൂടി പറഞ്ഞ് ഈ ചെറിയ കുറിപ്പവസാനി പ്പിക്കാം – ചരിത്രത്തിന് ഒരു സ്വഭാവമുണ്ട്, അത് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടും. അത് മറക്കാതിരുന്നാൽ നന്ന്’.

മുഖ്യമന്ത്രി പങ്കെടുത്ത വേദിയിൽ എം ടി നടത്തിയ പ്രസംഗം വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിനുഗ പൊലീസിനുമെതിരേ മറ്റൊരു സാഹിത്യകാരൻ അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിക്കുന്നത്. ഭരണകർത്താക്കളുടെ അധികാര ദുഷിപ്പിനെ രൂക്ഷഭാഷയിൽ വിമർശിക്കുന്നതായിരുന്നു എം ടിയുടെ പ്രസംഗം.

ഇത് പിണറായി വിജയനെ ഉദ്ദേശിച്ചുകൊണ്ടാണെന്ന് വലിയൊരു വിഭാഗം പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് സൂചിപ്പിക്കുന്നതെന്നാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മറ്റു ചിലരും അഭിപ്രായപ്പെടുന്നത്. പക്ഷേ പ്രസംഗം കേട്ട പലർക്കും എം ടി വിമർശിച്ചത് പിണറായി വിജയനെ ആണെന്നാണ് തോന്നിയത്.

പിണറായിയുടെ ഭരണത്തെക്കുറിച്ചു കൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്ന് പ്രൊ. എം കെ സാനു പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പറഞ്ഞതുകൊണ്ടാണ് അങ്ങനെ കരുതുന്നത്. എന്നാൽ, ആരെയാണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി പറയാൻ എം ടിക്ക് മാത്രമേ സാധിക്കൂ. പൊതുവിൽ രാജ്യത്ത് കാണുന്ന സ്വേച്ഛാധിപത്യ പ്രവണതയെ കുറിച്ച് കൂടി എം ടി ഉദ്ദേശിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീരാരാധന എല്ലാ സമൂഹത്തിലും പ്രശ്നമാണെ്, അങ്ങനെയാണ് ഹിറ്റ്ലർ പോലും ഉണ്ടായതെന്ന് സക്കറിയ പ്രതികരിച്ചു. ”എം ടി അദ്ദേഹത്തിന് പറയാനുള്ള ഒരു വിഷയം പറഞ്ഞു. പ്രസക്തമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപൂജക്കെതിരെ താനും എഴുതിയിട്ടുണ്ട്. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏതു പൗരനും ആരേയും വിമർശിക്കാം. എന്നാൽ, ഇവിടെ ആരും അത് ചെയ്യുന്നില്ല, വീരാരാധനകളിൽ പെട്ടുകിടക്കുന്ന ഒരു മണ്ടൻ സമൂഹമാണ് നമ്മുടേത്”, അദ്ദേഹം പറഞ്ഞു.

എം ടി വാസുദേവൻ നായർ വിമർശിച്ചത് സിപിഎമ്മിനേയും സർക്കാരിനേയുമാണെന്ന് എൻ എസ് മാധവൻ പറഞ്ഞു. എം ടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. ആ വിമർശനം ഉൾക്കൊണ്ട് ആത്മപരിശോധന നടത്തുമെന്നാണ് പ്രതീക്ഷ. എം ടി പറഞ്ഞത് ഇ എം എസിന്റെ ഉദാഹരണമാണ്. ഇ എം എസിന്റെ അജണ്ട അപൂർണമാണ്.

ഒരു ആൾക്കൂട്ടത്തെ സമൂഹമാക്കുന്നതിൽ ഇ എം എസ് എങ്ങനെ ശ്രമിച്ചുവെന്നാണ് അടിവരയിട്ട് പറഞ്ഞത്. കേരളത്തിലെ ഇടതുപക്ഷത്തെ ആത്മപരിശേധന നടത്തിക്കാൻ എം ടിയുടെ വിമർശനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസന്നിഗ്ധമായി ഇടതുപക്ഷത്തെ തന്നെയാണ് വിമർശിച്ചത്. ഇതിനെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മാധ്യമങ്ങളുടെ ട്വിസ്റ്റും ഒന്നുമില്ലാതെ സ്വീകരിക്കണം”, അദ്ദേഹം പറഞ്ഞു.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

60 mins ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

2 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

2 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

3 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

3 hours ago