Crime,

സവാദ് തമിഴ്നാട്ടിലും ഒളിവിൽ താമസിച്ചിരുന്നു, കണ്ണൂരിൽ മാത്രം മൂന്നിടത്ത്, ഭാര്യ ഷാജഹാനെന്നു കരുതി ഏഴര വർഷം ജീവിച്ചു

കണ്ണൂർ . തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി പിഎഫ്ഐ ഭീകരൻ സവാദ് തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞിരുന്നതായി മൊഴി. കണ്ണൂരിൽ മാത്രം മൂന്നിടങ്ങളിലും ഇയാൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. ഇതിനായി എല്ലാ സഹായങ്ങളുമായി പിഎഫ്ഐ പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. വളപട്ടണം മന്നയിൽ അഞ്ച് വർഷവും ഇരിട്ടി വിളക്കോട്ട് രണ്ട് വർഷവും മട്ടന്നൂർ ബേരത്ത് ഒൻപത് മാസവുമാണ് സവാദ് ഒളിവിൽ താമസിച്ചത്.

വിവാഹ ശേഷമാണ് സവാദ് വളപട്ടണത്ത് എത്തുന്നത്. 2016-ൽ ആയിരുന്നു വിവാഹം. പിഎഫ്ഐ ഭീകരരുടെ സഹായത്തോടെ ഒരു പഴക്കടയിലാണ് ആദ്യം സവാദ് ജോലി ചെയ്യുന്നത്. ഒരു വർഷത്തിന് ശേഷം മരപ്പണി പഠിക്കാൻ തുടങ്ങി. പിന്നീട് ഇരിട്ടി വിളക്കോട്ടിലേക്ക് താമസം മാറ്റി. വിവാഹത്തിനടക്കം സവാടിന് സഹായങ്ങൾ ചെയ്തു കൊടുത്തത് പിഎഫ്ഐ പ്രവർത്തകർ ആയിരുന്നു. എന്നാൽ ഷാജഹാൻ എന്ന പേരിൽ ഭാര്യ പിതാവിനെ കബളിപ്പിച്ചായിരുന്നു വിവാഹം.

മട്ടന്നൂർ ബേരത്തേക്ക് സവാദ് കുടുംബവുമായി താമസം മാറുന്നത് കൈവെട്ട് കേസിന്റെ വിധി വന്നതോടെയാണ്. പിന്നീട് ഒന്നും അറിയാത്ത തരത്തിൽ ജോലിക്ക് പോകുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തു വരുകയായിരുന്നു. വീണ്ടും അടുത്തയിടത്ത് ഒളിജീവിതം നയിക്കാനായി ഈ മാസം പുതിയ വീട്ടിലേക്ക് മാറാൻ ഒരുങ്ങുന്നതിനിടയാണ് എൻ ഐ എ യുടെ പിടിയിലാവുന്നത്.

സിം മാറിയാണ് ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും സവാദ് ബന്ധപ്പെട്ടുകൊണ്ടിരുന്നത്. സവാദിന്റെ ഭാര്യയെയും വിവിധ കാര്യങ്ങൾക്ക് സഹായിച്ചവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

കാസർകോ‌ടുള്ള നിർധന കുടുംബത്തിൽ നിന്നാണ് സവാദ് വിവാ​ഹം കഴിക്കുന്നത്. ഒരു പിഎഫ്ഐ നേതാവാണ് ഇതിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയത്. പാവപെട്ട കുടുംബം ആയതിനാൽ സത്യത്തിൽ ആ കുടുംബത്തെ പി എഫ് ഐ നേതാവ് കബളിപ്പിക്കുകയായിരുന്നു.

ഷാജഹാൻ എന്ന പേരിൽ തന്നെയാണ് വിവാഹം ചെയ്തതെന്നും അനാഥനാണെന്നും സവാദ് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്ന നിമിഷം വരെ ഭാര്യക്ക് ഇയാളുടെ യഥാർഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്നതാണ് യാഥാർഥ്യം – പോലീസ് പറയുന്നു. കർണാടക അതിർത്തിയിൽ താമസിച്ചിരുന്ന ഭാര്യക്ക് മലയാളം നന്നായി അറിയാതിരുന്നതും സവാദിന് അനുഗ്രഹമായി.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago