POLITICS

മോദി കേരളത്തിന്റെ തുറുപ്പു ചീട്ട് മോദി പ്രഭാവം കേരളത്തിൽ അലയടിക്കുമോ?

മോദിയെ തുറുപ്പു ചീട്ടാക്കി കേരളത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ ബിജെപി. 2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തുടർന്നുള്ള തിരഞ്ഞെടുപ്പ് ചർച്ചകളും പുരോഗമിച്ച കൊണ്ടിരിക്കുകയാണ്. സമീപകാലത്തെ പല തിരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ചില മണ്ഡലങ്ങളിൽ ബി ജെ പി ക്ക് നല്ല പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത് . തീർച്ചയായും ആ വിജയ പ്രതീക്ഷ 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ബി ജെ പി ക്ക് ഉണ്ട്. എന്നാൽ രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി റോഡ് ഷോ വലിയ തിരഞ്ഞെടുപ്പ് പരിപാടിയാക്കി മാറ്റാനാണ് ബിജെപി പാർട്ടിയുടെ നീക്കം. തൃശ്ശൂരിൽ വെച്ച് നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയും മഹിളാ സമ്മേളനവും വലിയ വിജയമായെന്നാണ് ബി ജെ പി യുടെ വിലയിരുത്തൽ . ഇതിന്റെ തുടർച്ചയായയാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ എത്തുന്നത്. ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി പ്രവർത്തകർ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ, കേരളത്തെ തകർത്ത് ഒരു പാർലമെന്റ് സീറ്റ് പോലും നേടാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞയാഴ്ച തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോയും വമ്പിച്ച വനിതാ റാലിയും നടത്തിയതോടെ പാർട്ടി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ബ്യൂഗിൾ മുഴക്കിയെന്നു പറയാം . ഇടതുപക്ഷത്തിനും കോൺഗ്രസിനുമെതിരെ ബിജെപി സാധ്യത കല്പിക്കുന്ന മണ്ഡലമാണ് തൃശൂർ. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, നടനും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപിയെ ബിജെപി സ്ഥാനാർത്ഥിയായി നിർത്തി, 28.2% വോട്ട് വിഹിതം നേടി, മുതിർന്ന പാർട്ടി നേതാവ് കെ പി ശ്രീശന്റെ 2014 ലെ തിരഞ്ഞെടുപ്പിൽ 11 . 15 ശതമാനം വോട്ടുകൾ ആയിരുന്നു ലഭിച്ചത് , ഇത് സുരേഷ് ഗോപിയുടെ “താര പദവി” സഹായിക്കുമെന്ന് കാണിക്കുന്നു. പാർട്ടി വോട്ട് വിഹിതം വർധിപ്പിച്ചു. ബിജെപി പാർട്ടിക്ക് പിടി തരാത്ത സംസ്ഥാനങ്ങൾ ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യ എപ്പോഴും ബിജെപിക്ക് നല്ലൊരു വെല്ലുവിളി തന്നെയായിരുന്നു. അയോദ്ധ്യ രാമക്ഷേത്രം ഉദ്ഘാടനം, ഏക സിവിൽ കോഡ് എന്നിവ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അനുകൂല തരംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോൾ തെക്കേ ഇന്ത്യയിൽ ഏതുതരത്തിലുള്ള തന്ത്രം ആണ് അവതരിപ്പിക്കേണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി. അതുകൊണ്ട് നരേന്ദ്രമോദിയെ തന്നെ മുന്നിൽ നിർത്തി വോട്ടുകൾ ആക്കി മാറ്റാൻ ലക്ഷ്യമിടുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് രണ്ടാഴ്ചയ്ക്കുശേഷം മോദി വീണ്ടും കൊച്ചിയിൽ എത്തുന്നതും അതിനു പിന്നാലെ അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ കൊണ്ടുവരാനാണ് കേരള ബിജെപിയുടെ നീക്കം. 2019ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദി ആദ്യം വന്നത് ഗുരുവായൂർ ക്ഷേത്രത്തിലേക്കായിരുന്നു. ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി ഗുരുവായൂരിൽ മോദിയെത്തും. 2019 ലെ തിരഞ്ഞെടുപ്പിൽ വഴുതി പോയ തൃശൂർ വീണ്ടും കയ്യിലെടുക്കാൻ ബി ജെ പി ഇറക്കുന്ന സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് മോദി വീണ്ടും എത്തുമ്പോൾ അതിനുപിന്നിലും ഒന്നിലധികം ലക്ഷ്യങ്ങളുണ്ട് . ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തൃശൂർ , തിരുവനന്തപുരം മണ്ഡലങ്ങൾക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബി ജെ പി യുടെ നീക്കം. ക്രിസ്ത്യൻ ന്യൂന പക്ഷത്തോടെ അടുപ്പം ഉണ്ടെന്ന് പറയുമ്പോഴും അവിടെയും ബി ജെ പി ക്ക് വെല്ലുവിളിയാകുന്നത് മണിപ്പൂർ പ്രശ്നം തന്നെയാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മോദി പ്രഭാവം എത്രത്തോളം സഹായകരമാവും എന്നുള്ളത് നോക്കിക്കാണാം .

crime-administrator

Recent Posts

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

41 mins ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

1 hour ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

2 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

5 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

6 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

6 hours ago