POLITICS

ഇതാണോ മാധ്യമ പ്രവർത്തനം?” വിമര്ശിക്കുകയായിരുന്നില്ല , പറഞ്ഞത് യാഥാർഥ്യം”പൊട്ടിത്തെറിച്ചു റിയാസ്

എം.ടിയുടെ പ്രസംഗത്തിന്റെ അർത്ഥം മാധ്യമങ്ങൾ മാറ്റിമറിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ എങ്ങനെ പ്രധാനമാണെന്നും ഇഎംഎസ് ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചുമാണ് എംടി സംസാരിക്കുന്നതെന്നും റിയാസ് പറഞ്ഞു. എം.ടിയും മുഖ്യമന്ത്രിയും ഏറെ നേരം സന്തോഷത്തോടെ സംസാരിച്ചു. മാധ്യമങ്ങൾ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണോ എന്നും ഇതാണോ മാധ്യമ പ്രവർത്തനമെന്നും
മന്ത്രി റിയാസ് ചോദിച്ചു . ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് റിയാസ് മാധ്യമങ്ങളെ വിമർശിച്ചത്. എംടിയുടെ വാക്കുകൾ യഥാർത്ഥത്തിൽ കേന്ദ്രസർക്കാരിന് നേരെയുള്ളതാണെന്നും അവരെ വിമർശിക്കാനായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. എന്നാലും എം.ടി പറഞ്ഞത് ചിലർ ദുർവ്യാഖ്യനം ചെയ്തു . സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാർട്ടി നേരത്തെ തന്നെ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിനും കേരളത്തിൽ നടക്കുന്ന കാര്യങ്ങളുമായി ബന്ധമില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. രാജ്യത്തിൻ്റെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടിയുടെ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസം​ഗം. അധികാരമെന്നാൽ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. അധികാരം ജനസേവനത്തിനുള്ള അവസരം എന്ന സിന്ദാന്തത്തെ കുഴിച്ചു മൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി വിമർശിച്ചിരുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കുമ്പോൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ വിമർശനം. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള ഗാനങ്ങൾ ഉൾപ്പെടെയുള്ളവ വിവാദമായതിന് പിന്നാലെയാണ് എംടി വാസുദേവൻ നായരുടെ പരോക്ഷ വിമർശനങ്ങൾ പിന്നീട് വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കുമ്പോൾ എം.ടി. വാസുദേവൻ നായർ നടത്തിയ അധികാരവിമർശനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ.ഇ. സുധീർ രംഗത്ത് വന്നിരുന്നു . വിമർശിക്കുകയായിരുന്നില്ലെന്നും ചില യാഥാർഥ്യങ്ങളാണ് പറഞ്ഞതെന്നും എം.ടി. പറഞ്ഞതായി എൻ.ഇ. സുധീർ ഫേസ്ബുക്കിൽ കുറിച്ചു. ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു, അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. എന്നാണ് എം ടി തന്നോട് പറഞ്ഞതെന്നും എൻ ഇ സുധീർ വ്യക്തമാക്കി.

crime-administrator

Recent Posts

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

3 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

3 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

4 hours ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

4 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

6 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

6 hours ago