Exclusive

രാഹുൽ മാങ്കൂട്ടത്തിലിനെ കൊല്ലാനുള്ള പിണറായിയുടെ നീക്കം നടക്കില്ല രാഹുലിന്റെ ആരോഗ്യനില മോശം

സെക്രട്ടറിയേറ്റ് അക്രമക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. രാഹുലിന് പക്ഷാഘാതത്തിന്റെ തുടക്കമാണെന്നും പല തവണ പക്ഷാഘാതം വന്നു പോയെന്നും ഇടതു വശത്തിന് ബലക്കുറവുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു . ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ വൈകീട്ടോടെ കോടതി റിമാൻഡ് ചെയ്തു. ജനുവരി 22 വരെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. രാഹുൽ നൽകിയ ജാമ്യ ഹർജി കോടതി തള്ളി. രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. എന്നാൽ രാഹുലിനെതിരെ കുരുക്ക് മുറുക്കാൻ ഒരുങ്ങുകയാണ് പോലീസ് . സെക്രട്ടേറിയേറ്റ് സമരക്കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസിനെതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലും രാഹുലിനെതിരെ പൊലീസ് നടപടി കടുപ്പിക്കുകയാണ്. അതെ സമയം രാഹുലിന്റെ ആരോഗ്യനില മോശമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചിരുന്നു. രാഹുലിന്റെ അറസ്റ്റ് സംബന്ധിച്ച പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി യൂത്ത് കോൺഗ്രസ് . രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കെപിസിസി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിർദേശം. യൂത്ത് കോൺഗ്രസും പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ വ്യക്തി വൈരാഗ്യവും , രാഷ്ട്രീയ പക പോക്കലും ആണെന്നാണ് യൂത്ത് കോൺഗ്രസിന്റെ വാദം. കോൺഗ്രസ്സിലെയും യു ഡി എഫ് ലെയും മുതിർന്ന നേതാക്കൾ രാഹുലിനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു . സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ വൈദ്യ പരിശോധന റിപ്പോർട്ട് വ്യാജമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു . ഈ പ്രസ്താവനയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. ഗുരുതരമായ ആരോഗ്യ പ്രശ്നം ഉള്ള രാഹുലിനെ ജയിലിട്ട് കൊല്ലാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ദേശമെങ്കിൽ അത് നടക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വ്യക്തമാക്കി. രാഷ്ട്രീയ വിരോധം കൊണ്ട് മാത്രമാണ് രാഹുലിനെ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിന് എതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഗവർണറുടെ ഇടുക്കി സന്ദർശനത്തിന്റെ ശ്രദ്ധ തിരിക്കാനാണ് രാഹുലിനെ അറസ്റ്റ് ചെയ്തത് എന്ന് കെ മുരളീധരൻ എം പി പറഞ്ഞു.

crime-administrator

Recent Posts

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

2 hours ago

ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി, കേസെടുത്ത് പോലീസ്, ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയത് നിയമ വിരുദ്ധം

കല്‍പറ്റ . ബോബി ചെമ്മണ്ണൂരിന്‍റെ ലക്കിഡ്രോ നിയമ കുരുക്കിലാക്കി. ചായപ്പൊടിക്കൊപ്പം നിയമങ്ങൾ ലംഘിച്ച് ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി…

3 hours ago

ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ വഴിക്കല്ല, APP അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം, ഗവർണറെ കണ്ട് മാതാപിതാക്കൾ

തിരുവനന്തപുരം . പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണര്‍ ആരിഫ്…

4 hours ago

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക് മാത്രം, മറ്റ് ആവശ്യങ്ങള്‍ക്ക് നല്‍കരുത് – ഹൈക്കോടതി

കൊച്ചി . ഓഡിറ്റോറിയം ഉൾപ്പടെയുള്ള സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് ഇനി വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ്…

4 hours ago

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

6 hours ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

6 hours ago