POLITICS

കോൺഗ്രസ് അയോധ്യയിലേക്കില്ല ബിജെപിയും ആർഎസ്എസ്സും രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നു രാമക്ഷേത്രമെന്ന രാഷ്ട്രീയപദ്ധതിയെന്ന് ഖാർഗെയും സോണിയയും

ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും പങ്കെടുക്കില്ല. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനാണ് ബിജെപിയും ആര്‍എസ്എസ്സും അയാധ്യയിലെ രാമക്ഷേത്രത്തെ ഉപയോഗിക്കുന്നതെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. . രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. മതം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ബിജെപിയും ആര്‍എസ്എസ്സും ദീര്‍ഘകാലമായി രാമക്ഷേത്രമെന്ന രാഷ്ട്രീയപദ്ധതി തയ്യാറാക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അതിനാല്‍ സുപ്രീം കോടതിവിധി മാനിച്ചുകൊണ്ടും രാജ്യത്തെ ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരം മാനിച്ചുകൊണ്ടും ഖാര്‍ഗെയും സോണിയയും അധീര്‍ രഞ്ജനും ബഹുമാനത്തോടെ ക്ഷണം നിരസിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ആര്‍.എസ് എസ്സി ന്റെയും ബിജെപിയുടെയും ചടങ്ങ് മാത്രമാണിതെന്നും പ്രസ്താവനയില്‍ കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഡിസംബർ മാസത്തിലാണ് 3
നേതാക്കന്മാരെയും രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകര്‍ ക്ഷണിച്ചത്. എന്നാൽ ഇതുവരെ ഒരു വ്യക്തമായ മറുപടി കോൺഗ്രസ് നൽകിയില്ലായിരുന്നു.

crime-administrator

Recent Posts

‘നവ വധുവിനെ രാഹുൽ സ്വീകരിച്ചത് തന്നെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച്’

കോഴിക്കോട് . പന്തീരാങ്കാവിൽ കൂടുതൽ സ്ത്രീധനത്തിനായി നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ പോലീസ് സ്ത്രീധനപീഡനക്കുറ്റം…

1 hour ago

‘ടൂർ കഴിഞ്ഞു’, അടിച്ച് പൊളിച്ച് മുഖ്യമന്ത്രിയും കുടുംബവും മടങ്ങി എത്തി

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞു തലസ്ഥാനത്ത് മടങ്ങി എത്തി. ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ്…

2 hours ago

കേജിരിവാളിനെയും AAP പാർട്ടിയെയും ഡൽഹി മദ്യനയ അഴിമതി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളാക്കി

ന്യൂഡൽഹി . ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയും ആംആദ്മി…

13 hours ago

KP യോഹന്നാന്റെ മരണത്തിന് പിന്നിൽ ആ കള്ള പാതിരിയോ? !! വെളിപ്പെടുത്തൽ !

അമ്പരിപ്പിക്കുന്നതാണ് അപ്പർകുട്ടനാട്ടിലെ ശരാശരിയിൽ താഴെ സാമ്പത്തിക നിലയുണ്ടായിരുന്ന സാധാരണ കുടുംബമായ കടപ്പിലാരിലെ പുന്നൂസ് മകൻ യോഹന്നാന്റെ വളര്‍ച്ച. അരനൂറ്റാണ്ടു കൊണ്ട്…

14 hours ago

സ്വാതി മലിവാളിന്‍റെ പരാതി തള്ളി എ എ പി പാർട്ടി

ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അപമര്യാദയായി പെരുമാറിയെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ…

14 hours ago

നേരും നെറിയും കെട്ട് വീണജോർജിന്റെ ആരോഗ്യം, കൈക്ക് പകരം നാവിലെ ശസ്ത്രക്രിയ തെമ്മാടിത്തരം

കേരളത്തിലെ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ചികിത്സാപിഴവ് എന്നത് പതിവ് വാർത്തയായി മാറി. ഡോക്ടർമാരോ ജീവനക്കാരോ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് ഉടൻ…

15 hours ago