Crime,

ഗവർണർക്ക് പൊന്നാനിയിൽ SFI യുടെ ഭീക്ഷണി,’ഇവിടെ ക്രിമിനലുകൾ ധാരാളമുണ്ട്, സൂക്ഷിക്കുക’

മലപ്പുറം . സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എസ് എഫ് ഐ യുടെ ഭീക്ഷണി. ഗവർണറുടെ ജീവന് ഭീക്ഷണി ഉയർത്തിയിരിക്കുകയാണ് കേരളം ഭരിക്കുന്ന സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ. അതിരു വിട്ട കളിയാണ് പൊന്നാനിയിൽ നടത്തിയിരിക്കുന്നതെന്നു വേണം പറയാൻ. കോൺഗ്രസ് നേതാവ് പി ടി മോഹനകൃഷ്‌നെ അനുസ്മരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബുധനാഴ്ച പൊന്നാനിയിൽ എത്തുകയാണ്.

11 മണിയോടെയാണ് ഗവർണർ പൊന്നാനിയിൽ എത്തുക. ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് പൊന്നാനിയിൽ ഗവർണർക്ക് എതിരായി പ്രതിഷേധ ബാനറുകളും എസ്എഫ്‌ഐ പ്രവർത്തകർ ഇതോടെ ഉയർത്തി. ‘മിസ്റ്റർ ചാൻസ്‌ലർ യു ആർ നോട്ട് വെൽക്കം ഹിയർ മിസ്റ്റർ, ചാൻസ്‌ലർ ഇത് നിങ്ങളുടെ ബ്ലഡി ക്രിമിനൽസുകൾ ഒരുപാടുള്ള സ്ഥലമാണ് സൂക്ഷിക്കുക’ തുടങ്ങിയ ഭീഷണി സന്ദേശങ്ങൾ അടങ്ങിയതാണ് ബാനറുകൾ.

എസ്എഫ്‌ഐ പ്രവർത്തകർ മലപ്പുറം ജില്ലയിലെ എരമംഗലത്ത് രണ്ട് ഭാഗങ്ങളിലായി ഉയർത്തിയിരിക്കുന്ന ബാനറുകളിലെ പറഞ്ഞിരിക്കുന്നത് ഗവർണറുടെ ജീവന് നേരെയുള്ള ഭീക്ഷണികളാണ്. ഗവർണറുടെ സന്ദർശനത്തിനോടനുബന്ധിച്ച് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനായി ഗവർണർ ഇടുക്കിയിൽ പോയിരുന്നു. അവിടെ എത്തിയ ഇടത് മുന്നണി പ്രവർത്തകർ അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തി എത്തുകയുണ്ടായി. എന്നാൽ ഭീഷണികളൊന്നും വകവയ്‌ക്കാതെ ഗവർണർ പരിപാടിയിൽ പങ്കെടുthth മടങ്ങുകയായിരുന്നു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

8 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

9 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

10 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

13 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

14 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

15 hours ago