News

സ്ത്രീ ശാക്തീകരണത്തിലേക്ക് ഒരു പടി കൂടി ഇന്ത്യ, റിപ്പബ്ലിക് ദിനത്തിൽ വനിതകൾ മാത്രമാകും മാർച്ച് ചെയ്യുക, രാജ്യത്തിന്റെ ചരിത്രത്തിലാദ്യം

ന്യൂഡൽഹി . രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി ഡൽഹി പോലീസിലെ വനിതകളാവും മാർച്ച് ചെയ്യുക. ചരിത്രത്തിലാദ്യമായാണ് റിപ്പബ്ലിക് ദിന പരേഡിലെ മാർച്ചിം​ഗ് പരേഡിൽ വനിതാ ഉദ്യോ​ഗസ്ഥർ മാത്രം പങ്കെടുക്കുന്നത്. വനിതാ ഐപിഎസ് ഓഫീസർ ശ്വേത കെ സുഗതനാകും 194 വനിതാ ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടുന്ന സംഘത്തെ നയിക്കുന്നത്.

പരേഡിൽ പങ്കെടുക്കുന്ന 80 ശതമാനം പേരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും. പോലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനായി എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് ഇതിനായി ചുമതല പ്പെടുത്തുന്നതെന്നു ഡൽഹി പോലീസ് അറിയിച്ചു. കർത്ത്യപഥത്തിൽ ഇതിനായുള്ള പരിശീലന നടപടികൾ നടക്കുകയാണ്.

‘സേനയുടെ സായുധ വിഭാഗത്തിൽ നിന്നാണ് മാർച്ചിംഗ് സംഘത്തെ തിരഞ്ഞെടുത്തത്, അവരിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അവർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ പ്രതിനിധീകരിക്കുമെന്നു. ഇത്തവണ പങ്കെടുക്കുന്ന എല്ലാ അം​ഗങ്ങളും തുടക്കകാരണെന്നും എല്ലാവരും വളരെ ആവേശത്തിലാണെന്നും’ സ്പെഷ്യൽ കമ്മീഷണർ റോബിൻ ഹിബു പറഞ്ഞു.

‘135 വനിതാ ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടുന്ന സംഘം പോലീസ് ​ഗാനവും അവതരിപ്പിക്കും. കോൺസ്റ്റബിൾ റുയാൻഗുനുവോ കെൻസാകും ബാൻഡിനെ നയിക്കുക. കഴിഞ്ഞ വർഷവും വനിതകളാണ് ബാൻഡ് അവതരിപ്പിച്ചതെങ്കിലും പുരുഷ കോൺസ്റ്റബിളായിരുന്നു നയിച്ചിരുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനം ഇരട്ടി ആവേശം പകരുന്നതായിരിക്കും. പരേഡ് ഏവരെയും ആകർഷിക്കും’ – റോബിൻ ഹിബു പറഞ്ഞു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

10 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

15 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

15 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

16 hours ago