Kerala

മുഖ്യനെ പച്ചയ്ക്ക് കൊളുത്തി, രാഹുലിന് പിണറായി കേരള ഭരണം കൊടുക്കേണ്ടി വരും

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നവകേരള സദസ്സിനെതിരായ പ്രക്ഷോഭത്തിന് ശേഷം യൂത്ത് കോൺഗ്രസിന് വീണ്ടും ഊർജ്ജം പകരുന്ന കാര്യമായി മാറുന്നു. ചൊവ്വാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്തപ്പോൾ മുതൽ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. രാഹുൽ പൂജപ്പുര ജയിലിൽ റിമാൻഡിൽ കഴിയുമ്പോൾ പൊലീസ് നടപടിക്കെതിരെ നാടൊട്ടുക്ക് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

മുഖ്യമന്ത്രിക്കെതിരെ ഉശിരൻ വാക്കുകളുമായാണ് രാഹുൽ ജയിലിലേക്ക് പോയത്. റിമാൻഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചായിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മടങ്ങിയത്. വിജയൻ കാണാൻ പോകുന്നതേയുള്ളൂവെന്നാണ് ചാനലുകാരോട് പറഞ്ഞത്.

20 ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് താനെന്നും അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായി വിജയന്റെ തീരുമാനമാണെന്നും രാഹുൽ പറഞ്ഞു. പിണറായിക്ക് ചെയ്യാൻ കഴിയുന്നത് അയാൾ ചെയ്യട്ടേ. ബാക്കി നമുക്ക് നോക്കാം. പൊലീസ് പിണറായി വിജയന്റെ സെക്യൂരിറ്റി ഗാർഡുകളായി മാറിയിരിക്കുന്നു. സിഐ ഏരിയ സെക്രട്ടറിയെ പോലെയാണ് പെരുമാറിയതെന്നും രാഹുൽ പറഞ്ഞു.

രാഹുലിനെ കോടതിയിൽ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. പൂജപ്പുര ജയിലിലേക്കാണ് രാഹുലിനെ കൊണ്ടുപോയത്. 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. അറസ്റ്റ് ചെയ്തയുടൻ കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

സർക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ തുടരും. രാഹുലിനെ അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിന് മുന്നിൽ അടിയറവ് പറയില്ല. സമാധാനപരമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി രാഹുലിന്റെ ഹർജി തള്ളുകയായിരുന്നു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ടതിന് ശേഷമാണ് കോടതി വിധി. രാഹുലിന്റെ വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്.

നിയമവിരുദ്ധമായി സംഘം ചേർന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങി ഗുരുതര കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

എന്നാൽ ഇത് തീർത്തും കെട്ടിച്ചമച്ച കേസ് ആണെന്നും പിണറായിയുടെ ആനപ്പക തീർക്കാൻ മെനഞ്ഞെടുത്ത ആസൂത്രിത നടപടികളാണെന്നും അരിയാഹാരം കഴിക്കുന്നവർക്കെലാം വ്യക്തമാണ്. രാഹുലിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് പറയുമ്പോഴും അത്തരത്തിൽ ഒരു തെളിവ് പോലും പുറത്ത് വിടാൻ പോലീസ് ഇത് വരെ തയ്യാറായിട്ടില്ല. ഇല്ലാത്ത തെളിവുകളുടെ പേരിൽ സത്യസന്ധമല്ലാത്ത വകുപ്പുകൾ ചുമത്തി രാഹുലിനെ അടിച്ചമർത്താൻ ശ്രമിക്കും തോറും കൂടുതൽ ശക്തി പ്രാപിക്കുകയാണ് യൂത് കോൺഗ്രസിന്റെ അജയ്യനായ ഈ നേതാവെന്ന സത്യം പിണറായി വിസ്മരിക്കുകയാണ്. സത്യം രാഹുലിന്റെ ഭാഗത്തായതുകൊണ്ട് തന്നെ തിരിച്ചുവരവിൽ കൂടുതൽ കരുത്തോടെ എത്തുന്ന രാഹുൽ പിണറായിക്ക് വെല്ലുവിളിയാകുമെന്നുറപ്പ്.

crime-administrator

Recent Posts

‘പാർശഫലങ്ങൾ മരണം’, കോവിഡ് വാക്സിൻ പിൻവലിച്ച് ലോകത്തെ ഞെട്ടിച്ച് അസ്ട്രസെനെക്ക

ന്യൂ ഡൽഹി . ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 നുള്ള വാക്‌സിൻ ടിടിഎസ് മൂലമുള്ള മരണത്തിനും ഗുരുതരമായ പരിക്കിനും…

13 hours ago

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വാഷിങ്ടണ്‍ . ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനാസിയസ് യോഹാന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു. 74 വയസായിരുന്നു.…

13 hours ago

ലാവലിൻ കേസ് പരിഗണിച്ചില്ല, കേസ് ലിസ്റ്റ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ? ചരിത്രത്തിൽ നടക്കാത്ത സംഭവം

ന്യൂ ഡൽഹി . എസ് എൻ സി ലാവലിൻ കേസ് സുപ്രീം കോടതി ബുധനാഴ്ചയും പരിഗണിച്ചില്ല. ലാവലിൻ കേസിൽ അന്തിമവാദം…

15 hours ago

മോദി ഇ.ഡിയെ ഉപയോഗിക്കുന്ന പോലെ പിണറായി വിജിലന്‍സിനെ ഉപയോഗിക്കുന്നു – മാത്യു കുഴല്‍നാടന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയാണ് പിണറായി വിജയൻ വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎൽഎ. തങ്ങൾക്കെതിരെ വിമർശനം…

17 hours ago

എസ്എസ്എല്‍സി പരീക്ഷക്ക് 99.69 ശതമാനം വിജയം

തിരുവനനന്തപുരം . ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970…

18 hours ago

കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ, പിണറായി പക തീർത്തു

ഇടുക്കി . ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇടുക്കി വിജിലൻസ്…

20 hours ago