Kerala

‘ഞാനെത്ര കണ്ടതാണെന്നു’ ഗവർണർ, ഇരട്ടച്ചങ്കന്റെ മാനം കപ്പലുകേറ്റി മടങ്ങി

മുപ്പത്തഞ്ചാം വയസ്സിൽ തോന്നാത്ത ഭയം ഈ എഴുപത്തിരണ്ടാം വയസിൽ ഇല്ലെന്നു വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ചു തവണ തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നേരിടുന്ന ഭീഷണിയേക്കാൾ വലിയത് നേരിട്ടിട്ടുണ്ടെന്നും അപ്പോഴൊന്നും തോന്നിയിട്ടില്ലാത്ത ഭയം ഇപ്പോഴുമില്ലെന്നും ഗവർണർ. സംസ്ഥാന സർക്കാരിനുള്ള മറുപടിയായാണ് തൊടുപുഴയിൽ ഗവർണറുടെ ഈ പ്രഖ്യാപനം.

ആയുർദൈർഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു കഴിഞ്ഞു. അധികമായി കിട്ടിയ സമയത്താണ് ജീവിക്കുന്നത് എന്നാണ് ഇപ്പോൾ ഭീഷണിയുണ്ടോ എന്ന ചോദ്യത്തോട് പറയാനുള്ളത്. അഞ്ചു തവണ തനിക്ക് നേരെ വധശ്രമം നടന്നിട്ടുണ്ട്. 1990 ൽ നടന്ന ഒരു വധശ്രമത്തിൽ തലയ്ക്ക് ഇരുമ്പ് ദണ്ഡുകൊണ്ടുള്ള അടി വരെ ഏറ്റതാണ്. 1985,86,87 കാലഘട്ടത്തിലായിരുന്നു ശരിക്കുമുള്ള ഭീഷണി നേരിട്ടതെന്നും പറഞ്ഞു. 35 ാം വയസ്സിൽ കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജി വെച്ചയാളാണ് താനെന്നും പറഞ്ഞു. ഗവർണർ തൊടുപുഴയിൽ എത്തിയ സാഹചര്യത്തിൽ ഇടതു യുവജനസംഘടനകൾ വലിയ പ്രതിഷേധവുമായി എത്തിയിരുന്നു.

സത്യത്തിൽ 40 അകമ്പടി വാഹനങ്ങളുടെ നടുവിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്കുള്ള മുഖത്തേറ്റ അടി തന്നെയാണത്. അകമ്പടി വാഹനങ്ങൾക്ക് പുറമെ ഇത്രയേറെ പോലീസുകാരാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉള്ളത്. പലപ്പോഴും പിണറായിയുടെ ഈ തരം താഴ്ന്ന നടപടികൾ എല്ലാം വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടണ്ട്. സ്വന്തം വീരകഥകൾ പറഞ്ഞു രസിക്കുന്ന പിണറായിക്ക് ഈ വിമർശനങ്ങൾ ഒന്നും ചെവിയിൽ പോകുന്നില്ല.
ഗവർണർ പോകുമ്പോഴും പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോഴും എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ കരിങ്കൊടി കാട്ടുകയും ഗോബാക്ക് എന്നെഴുതിയ കറുത്ത ബാനറുമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കടുത്ത വാക്കുകളിൽ മുദ്രാവാക്യം മുഴക്കിയെത്തിയവരെ പൊലീസ് തടഞ്ഞിരുന്നു. പരിപാടിക്ക് ശേഷം റസ്റ്റ് ഹൗസിലേക്ക് മടങ്ങുമ്പോൾ ഗവർണർ ഇടയ്ക്കുവെച്ച് വാഹനത്തിൽ നിന്നും പുറത്തിറങ്ങി ആൾക്കാരെ അഭിവാദ്യം ചെയ്തിരുന്നു. കുട്ടികളെ ചേർത്തുപിടിക്കുകയും റോഡിലൂടെ നടക്കുകയും ചെയ്തിരുന്നു. അങ്ങനെ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്ന വ്യക്തമാക്കിയാണ് തൊടുപുഴയിൽ ഗവർണർ താരമായത്.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ ഇടുക്കിയിൽ എത്തിയത്. ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലർ സമ്മർദ്ദപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും താൻ റബ്ബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പെടാത്ത ഗവർണർക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവർത്തകർ രാജഭവനിലേക്ക് മാർച്ച് നടത്തുമ്പോഴാണ് ഗവർണർ തൊടുപുഴയിലെത്തിയത്.

വ്യാപാരികളുടെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വ്യാപാരികളെയും വ്യവസായികളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. അതിന്റെറെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വ്യാപാരികൾക്ക് സഹായകമെന്ന് കരുതുകയാണ്. ലാഭം ഉണ്ടാക്കുന്നതു മാത്രമല്ല ജീവകാരുണ്യവും ഉത്തരവാദിത്വമാണെന്ന വ്യാപാരികളുടെ നിലപാട് മാതൃകാപരം. എത്ര അധികാരം ഉണ്ടെങ്കിലും നിയമം അതിനുമുകളിലാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ആളുകളാണെങ്കിലും നിയമം ലംഘിക്കാൻ അധികാരമില്ല. ഡൽഹിയിലേക്കുള്ള യാത്രയിൽ ചില മലയാളി വിദ്യാർത്ഥികളെ കണ്ടു. കേരളത്തിലെ വിദ്യാർത്ഥികൾ മികച്ച നിലവാരമുള്ളവരാണ് ഗവർണർ പറയുകയുണ്ടായി.

നാല് വർഷത്തെ കോഴ്‌സ് പൂർത്തിയാക്കാൻ അഞ്ചരവർഷമെങ്കിലും എടുക്കുമെന്നാണ് കേരളം വിട്ട് ഡൽഹിയിലേക്ക് വന്നത് എന്തിനാണെന്ന ചോദ്യത്തിന് വിദ്യാർത്ഥികൾ മറുപടി നൽകിയത്. രാഷ്ട്രീയ സംഘടനകൾ ഹർത്താലും മറ്റും പ്രഖ്യാപിക്കുകയാണ്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഇത്തരക്കാരെ കാണാം.ഹർത്താൽ പ്രഖ്യാപിച്ചതിന്റെ കാരണം അറിയില്ല. താൻ ബ്ബർ സ്റ്റാമ്പല്ലെന്നും കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുക കൂടിയാണ് തന്റെ കടമയെന്നും ഗവർണർ പറഞ്ഞു. ചിലർ സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ഗവർണർ പറഞ്ഞു. 35ാം വയസിൽ അഞ്ച് തവണയാണ് വധഭീഷണി നേരിട്ടത്. ഇതൊന്നുമല്ല. 1985, 1986,1987 എന്നീ വർഷങ്ങളിലെല്ലാം വധഭീഷണി നേരിട്ടിട്ടുണ്ട്.

1990ൽ ഇരുമ്പ് ദണ്ഡ് കൊണ്ട് ഒരിക്കൽ ആക്രമിച്ചു. തല വെട്ടിപൊളിച്ചിട്ടും തനിക്കൊന്നും സംഭവിച്ചില്ല. അപ്പോൾ പോലും പേടിച്ചിട്ടില്ല. പിന്നെന്തിനാണ് 72 വയസിൽ പേടിക്കുന്നതെന്നും ഗവർണർ ചോദിച്ചു. ഞാനൊരു പൊതു സേവകനാണ്. എന്റെ നിലപാടിൽ വിട്ടുവീഴ്ചയില്ല. ഏത് രാഷ്ട്രീയത്തിൽ നിന്നുള്ള ഏത് വ്യക്തി എതിർത്താലും എന്റെ കടമ നിർവഹിക്കും. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പോയ ഗവർണർ കാറിൽനിന്ന് റോഡിലേക്കിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു.

കുട്ടികൾക്കൊപ്പം ഫോട്ടോയുമെടുത്തു. ഗവർണറുടെ ധീരമായ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കേരള വ്യാപാര വ്യവസായ ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളി പറഞ്ഞു. സംഘടന ആരുടെയും ഉമ്മാക്കി കണ്ട് ഭയക്കില്ലെന്ന് കെ കരുണാകരൻ ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തിയതാണ്. സർക്കാരുമായി പടപൊരുതി മുന്നോട്ട് പോകാനല്ല. സഹകരിച്ച് പോകാനാണ് ആഗ്രഹിക്കുന്നത്. ഗവർണർ തന്ന തീയതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ബില്ല് ഒപ്പിടാത്തത് ഗവർണറുടെ കുറ്റമായി വ്യാപാരി വ്യവസായി ഏകോപന സമിതി കരുതുന്നില്ലബില്ലിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണെന്നും സണ്ണി പൈമ്പിളി പറഞ്ഞു.

തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവർണർ മാധ്യമങ്ങളോടും പറഞ്ഞു. ഭരണഘടനയോട് കൂറ് പുലർത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത് കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവർണർ വിശദീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികൾ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങൾ സമരങ്ങളും ഹർത്താലും മൂലം ഇല്ലാതാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ ആവശ്യപ്പെട്ടാൽ കൊച്ചിയിൽ എവിടെ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു.’ഒരു ഭീഷണിയുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് 72 വയസായി. ഞാൻ കോഴിക്കോട്ടെ റോഡിലൂടെ നടക്കുന്നത് നിങ്ങൾ കണ്ടതല്ലേ? എനിക്ക് ഒരു ഭീഷണിയുമില്ല.നിങ്ങൾ ആവശ്യപ്പെട്ടാൽ കൊച്ചിയിൽ എവിടെ വേണമെങ്കിലും ഞാൻ വരാം. ഭീഷണി എവിടെയാണ്?’, ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ്. ആഹ്വാനം ചെയ്ത ഹർത്താലിനിടെയാണ് ഗവർണർ തൊടുപുഴയിലെത്തിയത്. നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫിന്റെ ഹർത്താൽ. എസ്.എഫ്.ഐ. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ‘സംഘി ഖാൻ, താങ്കൾക്ക് ഇവിടേക്ക് സ്വാഗതമില്ല’ എന്ന് ഇംഗ്ലീഷിൽ എഴുതിയ കറുത്ത ബാനർ എസ്.എഫ്.ഐ. തൊടുപുഴയിൽ ഉയർത്തിയിരുന്നു.

രാവിലെ പത്തു മണിയോടെ ആലുവയിൽനിന്നാണ് ഗവർണർ ഇടുക്കിയിലേക്കു എത്തിയത്. 11 മണിയോടെ പരിപാടി നടക്കുന്ന തൊടുപുഴയിലെത്തി. ഇങ്ങോട്ടുള്ള വഴിയിലുടനീളം ഡിവൈഎഫ്ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ വലിയ തോതിൽ പ്രതിഷേധമുണ്ടായി. പലയിടത്തും അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രയോഗവുമുണ്ടായി. പ്രതിഷേധിച്ച പ്രവർത്തകർക്കെതിരെ കൈവീശിക്കാണിച്ചാണ് ഗവർണർ കടന്നുപോയത്. ഇടുക്കിയിൽ എത്തിയ ഗവർണറുടെ വാഹനത്തിനു നേരെ എസ്എഫ്ഐ പ്രതിഷേധവുമായി എത്തിയയതോടെ ഗവർണറുടെ വാഹനം ഇടയ്ക്ക് വെച്ച് നിർത്തിയിട്ടു.

പ്രതിഷേധക്കാർ വാഹനത്തിന് പിന്നാലെ ഓടിയപ്പോൾ പൊലീസ് ഇവരെ തടയാൻ ശ്രമിച്ചതല്ലാതെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടിയുണ്ടായില്ല. പ്രതിഷേധക്കാർ രാവിലെ തന്നെ നിരത്ത് കയ്യേറിയിരിക്കുകയായിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നും ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഉണ്ടായതെന്നും ആരോപണം ഉയരുന്നുണ്ട്്. ഇടുക്കിയിലെ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗവർണർക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.

crime-administrator

Recent Posts

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

12 mins ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

35 mins ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

2 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

3 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago