Kerala

രാഹുൽ ഗാന്ധി ലോക്സഭയിലേക്ക് വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കും

തിരുവനന്തപുരം . ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ തന്നെ വീണ്ടും മത്സരിക്കാനൊരുങ്ങി രാഹുൽ ഗാന്ധി. രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ‘ഇന്ത്യ’ സഖ്യത്തിലെ നേതാക്കൾ ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ ഈ തീരുമാനം. തന്റെ തീരുമാനം രാഹുൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഇന്ന് അറിയിക്കും.

ഉത്തർപ്രദേശ് കോൺഗ്രസ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേഠിയിൽ രാഹുൽ എത്തുന്നത് കോൺഗ്രസിന് കൂടുതൽ ഊർജം പകരുമെന്നായിരുന്നു നേതാക്കൾ പറഞ്ഞിരുന്നത്. രാഹുലിനൊപ്പം പ്രിയങ്ക റായ്ബറേലയിൽ മത്സരിച്ചാൽ അത് ബിജെപിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും എന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ സഖ്യത്തിലെ നേതാക്കളും സമാന മായാണ് പ്രതികരിച്ചിരുന്നത്.

ദക്ഷിണേത്യയിലെ പാർട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കും എന്ന് രാഹുൽ കരുതുന്നു. അമേഠിയിൽ ഇക്കുറി കാര്യങ്ങൾ സുരക്ഷിതമായിരിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ നീക്കം. കോൺഗ്രസിനെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നാണ് വയനാട്. വീണ്ടും അവിടെ മത്സരിക്കുന്നത് ബി ജെ പിയിൽ നിന്നും ഒളിച്ചോടി എന്ന പ്രതീതി സൃഷ്ടിക്കുമെന്നും മോദിയോടും ബി ജെ പിയോടും നേരിട്ട് ഏറ്റുമുട്ടുകയെന്ന വെല്ലുവിളിയാണ് രാഹുൽ ഏറ്റെടുക്കേണ്ടതെന്നുമാണ് സഖ്യകക്ഷികൾ ചൂണ്ടിക്കാട്ടുന്നത്.

കോൺഗ്രസ് സംസ്ഥാന നേതൃത്വം രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അത് ഞങ്ങളുടെ അവകാശമാണെന്നുമായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചിരുന്നത്. രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റിനായി മുസ്‌ലിം ലീഗ് ആവശ്യമുന്നയിച്ചേക്കും. ഈ സാഹചര്യം മുന്നിൽ കണ്ടുള്ള നീക്കം കൂടിയായിരുന്നു അതെന്നു വേണം കരുതാൻ.

രാഹുൽ വീണ്ടും കേരളത്തിൽ എത്തിയാൽ നഷ്ടപ്പെടാൻ സാധ്യതയുള്ള സീറ്റുകളും ഉറപ്പിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഹിന്ദി ബെൽറ്റിൽ ബി ജെ പിക്കെതിരെ പ്രചാരണരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് സ്ഥാനാർഥിത്വം രാഹുലിന് ഗുണം ചെയ്യുകയേ ഉള്ളൂ – നേതാക്കൾ പറയുന്നു. ഇന്ത്യ മുന്നണിയിലെ പ്രധാന നേതാക്കളിലൊരാൾ ബിജെപി ശക്തമല്ലാത്ത കേരളത്തിലെത്തിൽ മത്സരിക്കുന്നതിൽ‍ എൽ ഡി എഫ് നേതൃത്വത്തിന് കടുത്ത എതിർപ്പാണ് ഉള്ളത്. രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്നും ഇന്ത്യ മുന്നണിക്ക് കെട്ടുറപ്പില്ലെന്നുമുള്ള പ്രചരണം ബി ജെ പി ഇതോടെ ശക്തമാക്കാനുള്ള സാധ്യതയും ഉണ്ട്.

crime-administrator

Recent Posts

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

11 mins ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

31 mins ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

4 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

5 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

7 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

17 hours ago