Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരിൽ നിന്ന് 7 കോടി വാങ്ങി, റിപ്പോര്‍ട്ടര്‍ ചാനല്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണി, ചാനൽ അടച്ച് പൂട്ടിക്കും?

കൊച്ചി . റിപ്പോര്‍ട്ടര്‍ ചാനല്‍ രാജ്യസുരക്ഷയ്‌ക്ക് ഭീഷണി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഏഴു കോടി രൂപ റിപ്പോര്‍ട്ടര്‍ ചാനൽ വാങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നത്. ആഭ്യന്തര മന്ത്രാലയം കേന്ദ്ര ഐ ബി മന്ത്രാലയത്തിനു നൽകിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഹരികള്‍ മുട്ടില്‍ കുടുംബവുമായി ബന്ധമുള്ള കെ.ജെ.ജോസ്, വി.വി.സാജു എന്നിവരുടെ പേരിലേക്ക് മാറ്റാനായി ചാനല്‍ എം.ഡി. നികേഷ് കുമാര്‍ സമര്‍പ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളി. രാജ്യം നിരോധിച്ച ഭീകര സംഘടനയുമായി ചാനൽ ഉടമക്കുള്ള ബന്ധങ്ങൾ സംബന്ധിച്ച് ഐബി, എന്‍ ഐ എ എന്നെ ഏജൻസികൾ അന്വേഷണം നടക്കുന്ന തിനിടെ ചാനൽ വിറ്റു നികേഷ് കുമാർ സ്വന്തം തടികാക്കാൻ നോക്കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഏഴു കോടി രൂപ റിപ്പോര്‍ട്ടര്‍ ചാനലിനു കൈമാറിയതായി ഇ.ഡി. കണ്ടെത്തിയിരുന്നതാണ്. ഇതിനെ തുടര്‍ന്നാണ് നികേഷിനെ അടുത്തിടെ ഇ.ഡി. കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യാനിടയാവുന്നത്. പോപ്പുലര്‍ ഫ്രണ്ട് പരിപാടികള്‍ക്ക് കവറേജ് നല്‍കാനും നേതാക്കളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാനുമുള്ള സ്‌പോണ്‍സര്‍ഷിപ്പ് തുകയാണ് ലഭിച്ചതെന്ന നികേഷിന്റെ വിശദീകരണത്തില്‍ ഇ.ഡി. വിശ്വാസവും തൃപ്തിയുമില്ല. ഇതേ കുറിച്ച് സമാന്തരമായി ഐബി, എന്‍ ഐ എ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു സ്വയ രക്ഷക്കായി
നികേഷ് ചാനൽ വിൽക്കുന്നത്.

റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഉടമസ്ഥത സംബന്ധിച്ചു വിവിധ കോടതികളില്‍ കേസ് നടന്നിരുന്നു. എം. വി. നികേഷ് കുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ ചമച്ചും, ഷെയര്‍ അലോട്‌മെന്റില്‍ തിരിമറി നടത്തിയും കൃത്രിമ പണമിടപാടുകള്‍ നടന്നതായി കാണിച്ചും, ഭൂരിപക്ഷം ഓഹരികള്‍ തട്ടിപ്പ് നടത്തി സ്വന്തം ആക്കി ചാനലിന്റെ ഉടമസ്ഥന്‍ ചമഞ്ഞു വില്പന നടത്തി എന്നുമായിരുന്നു കേസ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചു തൊടുപുഴ ട്രയല്‍ കോടതിയില്‍ വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്.

2016 ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ 2018 കുറ്റപാത്രം നൽകി. കേസില്‍ ട്രയല്‍ തടസപ്പെടുത്താന്‍ പ്രതികള്‍ ഹൈ കോടതിയില്‍ നിന്നും ട്രയല്‍ സ്‌റ്റേ എടുക്കുകയും ഉണ്ടായി. 2020 ല്‍ തന്നെ സ്‌റ്റേ ഹൈക്കോടതി നീക്കി. എന്നാല്‍ തൊടുപുഴ സിജെഎം കോടതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്‌റ്റേ ഉണ്ട് എന്ന് കള്ളം പറഞ്ഞു ട്രയല്‍ നീട്ടി കൊണ്ട് പോകുകയായിരുന്നു ചാനൽ ഉടമയായ നികേഷ് എന്നതാണ് ശ്രദ്ധേയം.

ഹര്‍ജ്ജിക്കാരിയായ ലാലി ജോസഫ് പരാതി നല്‍കിയതിനെതുടര്‍ന്ന് ട്രയല്‍ നടപടികള്‍ ആരംഭിച്ചു. പ്രതികള്‍ കോടതില്‍ ഹാജരായി ജാമ്യം എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അത് അനുസരിച്ച് നികേഷും ഭാര്യ റാണിയും കോടതിയില്‍ ഹാജരായി ജാമ്യം പുതുക്കി. റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്റെ ഉടമസ്ഥത തെളിയിക്കുന്ന നിര്‍ണ്ണായക വിധി പുറപ്പെടുവിക്കാനുള്ള അന്തിമ അധികാരം സുപ്രീം കോടതി ട്രയല്‍ കോടതിക്ക് ആണ് ഉള്ളത്. കോടതിയില്‍ സത്യം തെളിയും എന്നും ചാനലിന്റെ ഉടമസ്ഥത നഷ്ടപ്പെടും എന്നും വ്യക്തമായി അറിയാമെന്നിരിക്കെ പ്രതികള്‍ ചാനല്‍ വാങ്ങാന്‍ വന്ന അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് അത് വില്പന നടത്തുകയാണ് ഉണ്ടായത്. ഷെയര്‍ അലോട്‌മെന്റ് സംബന്ധിച്ചു നാഷണല്‍ കമ്പനി ലോ അപ്പേലറ്റ് ട്രിബൂണല്‍ ചെന്നൈ ബെഞ്ചില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമസ്ഥത കേസ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നതും എടുത്ത് പറയേണ്ടതായുണ്ട്.

ഒരു തട്ടിക്കുട്ടു കമ്പനി ഉണ്ടാക്കി റിപ്പോര്‍ട്ടര്‍ ചാനല്‍ ഷെയര്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ വാങ്ങുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനിയുടെ ബൈലോ പ്രകാരം ചാനലില്‍ ഉള്ള ഏതെങ്കിലും ഷെയര്‍ ഹോള്‍ഡര്‍ ചാനലിന്റെ ഷെയര്‍ വാങ്ങാന്‍ തയാറായാല്‍ അവര്‍ക്കു വേണ്ടെങ്കില്‍ മാത്രമേ പുറത്ത് മറ്റൊരു വ്യക്തിക്ക് ഷെയർ വിൽക്കുവാൻ പാടാള്ളു. ചാനലിന്റെ മുഴുവന്‍ ഷെയര്‍കളും എടുക്കാന്‍ തയ്യാറാണ് എന്ന് ലാലി ജോസഫ് 2019 ലും 2023 ലും രേഖമൂലം അപേക്ഷ നൽകിയിരുന്നതാണ്. അത് അനുസരിച്ച് ലാലി ജോസഫിനു വേണ്ടെങ്കില്‍ മാത്രമേ ഷെയർ പുറത്ത് കൊടുക്കാൻ പാടുള്ളൂ.

വിവരാവകാശ രേഖകള്‍ പ്രകാരം 7 കോടി രൂപക്കാണ് അഗസ്റ്റ്യന്‍ സഹോദരന്മാര്‍ക്ക് നികേഷ് റിപ്പോര്‍ട്ടര്‍ ചാനല്‍ വില്പന നടത്തിയിരിക്കുന്നത്. ഇത് കോടതി അലക്ഷ്യം ആണ്. ചാനല്‍ ഉടമസ്ഥത സംബന്ധിച്ചു ക്രിമിനല്‍ കേസും കമ്പനി കേസും വിവിധ കോടതികളില്‍ നിലനില്‍ക്കേ കളവു മുതല്‍ വില്പന നടത്തുകയായിരുന്നു ഉടമകൾ. അഗസ്റ്റിന്‍ സഹോദരന്മാര്‍ അത് അറിഞ്ഞുകൊണ്ട് വാങ്ങി. റിപ്പോര്‍ട്ടര്‍ ചാനല്‍ കേസ് ഇന്ത്യയില്‍ ഒരു റഫറന്‍സ് കേസ് ആയി മാറുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

10 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

12 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

13 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

13 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

14 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

14 hours ago