Kerala

കെൽട്രോണിന് 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്, എ ഐ ക്യാമറയുടെ പണി വീണ്ടും തുടങ്ങും

തിരുവനന്തപുരം . ഒടുവിൽ എഐ ക്യാമറകള്‍ വെച്ചതിന് കോടതി വടിയെടുത്തപ്പോൾ കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവെച്ച സാഹചര്യത്തിലാണ് പിണറായി സർക്കാരിന്റെ കണ്ണ് തുറന്നത്. പണമില്ലെങ്കിൽ കണ്‍ട്രോള്‍ റൂമുകള്‍ നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാറിന് കത്ത് നൽകിയിരുന്നു.

എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത് ജൂണ്‍ അഞ്ചുമുതലാണ്. മൂന്നു മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നൽകുമെന്നായിരുന്നു സർക്കാർ ഉണ്ടാക്കിയിരുന്ന ധാരണ പത്രം. പദ്ധതിയിൽ അഴിമതി ആരോപണം ഉണ്ടായതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലെത്തുകയാണ് ഉണ്ടായത്.

ആദ്യ ധാരണ പത്രത്തിൽ ഉണ്ടായിരുന്ന പിഴവുകൾ തിരുത്തി അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നൽകണമെന്നായിരുന്നു മന്ത്രി സഭാ തീരുമാനം. ആദ്യ ഗഡു കെൽട്രോണിന് കൈമാറാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സർക്കാർ കൂട്ടാക്കിയില്ല. 726 ക്യാമറയുടെ പദ്ധതിയിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഉണ്ടായ പിഴത്തുക കുറച്ച് 9.39 കോടി നൽകിയാൽ മതിയെന്നും ഗതാഗത കമ്മീഷണർ സർക്കാരിനെ അറിയിച്ചിരുന്നു..

കെൽട്രോണ്‍ പണം ആവശ്യപ്പെട്ട് നാലു കത്തുകൾ ആണ് സർക്കാരിന് നൽകിയത്. 14 കണ്‍ട്രോള്‍ റൂമിന്റെ പ്രവ‍ർത്തനവും, അവിടെയുള്ള 140 ജീവനക്കാരുടെ ശമ്പളവും ചെല്ലാനയക്കാനുള്ള ചെലവുമൊക്കെയായി 7 കോടി കെൽട്രോൺ ചിലവാക്കിയെന്നും അറിയിച്ചിരുന്നു. ഇനി കണ്‍ട്രോള്‍ റൂമുകള്‍ പ്രവർത്തിക്കില്ലെന്നും കെൽട്രോള്‍ കടുത്ത നിലപാടെടുക്കുകയുണ്ടായി.

പിഴ ഈടാക്കാനായി കഴിഞ്ഞ രണ്ടാഴ്ചയായി നാമമാത്രമായ ചെല്ലാനുകളാണ് അയച്ചിരുന്നത്. പണം കൊടുക്കുന്നതിൽ തീരുമാനമാകാതെ നിൽക്കുന്നതിനിടെ ഒരു മാസം മുൻ ഗതാഗതമന്ത്രി നവകേരള സദസ്സിന്റെ യാത്രയിലുമായിരുന്നു. പുതിയ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ചുമതലയേറ്റ് ആദ്യം പരിഹരിച്ചത് കെൽട്രോണിന് നൽകാനുള്ള പണത്തിൻെറ കാര്യമായിരുന്നു.

ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ആദ്യ ഗഡുവാണ് അനുവദിച്ചത്. ഈ പണം കടം തീർക്കാൻ മാത്രമേ തികയൂ എന്നാണ് കെൽട്രോൺ നിലപാട്. അടുത്ത ഗഡു സർക്കാർ നല്കുന്നില്ലെങ്കിൽ ഇനിയും കെൽട്രോൺ കോടതിയെ സമീപിക്കേണ്ടിവരും. അനുബന്ധ ധാരണ പത്രത്തിൽ കെൽട്രോണും സർക്കാരുമായുള്ള തർക്കം ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

6 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

9 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

9 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

10 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

10 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

10 hours ago