Kerala

ആഭ്യന്തരം മാത്രമല്ല കോടതികളും കൈയടക്കാൻ CPM, പോക്‌സോ കേസുകൾ പുറത്ത് ഒത്ത് തീർപ്പാക്കാൻ CPMമ്മും പബ്ലിക് പ്രോസിക്യൂട്ടർമാരും മത്സരം, ജനത്തിന് എവിടെ നീതി?

തിരുവനന്തപുരം . കേരളത്തിലെ കോടതിയിലെത്തുന്ന പോക്സോ കേസുകൾ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് ഒത്തു തീർപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരാവുന്നതായി ഞെട്ടിക്കുന്ന ഇൻറലിജൻസ് റിപ്പോർട്ട് പുറത്ത്. ഗുരുതരമായ ഈ കണ്ടെത്തൽ ഡിജിപി വിളിച്ച എഡിജിപി തല യോഗത്തിലാണ് ചർച്ചയായത്. ഈ സാഹചര്യത്തിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഓരോ കേസും പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒത്തു തീർപ്പിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ഇരയുടെ പരാതിയെ തുടർന്നാണ് ഇൻറലിജൻസ് അന്വേഷണത്തിന്റെ തുടക്കം. ഓരോ ജില്ലയിലും പോക്സോ കേസുകള്‍ ഒത്തു തീർക്കുന്നതിൻ്റെ എണ്ണം കൂടുകയാണെന്ന ഗൗരവമേറിയ കണ്ടെത്തൽലും ഉണ്ടായി. പല കേസുകളും പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാരായി അട്ടിമറിkka പെടുകയാണ്.

പബ്ലിക് പ്രോസിക്യൂട്ടർമാർ ഇടനിലക്കാടാര് സി പി എം നേതാക്കളെ വെച്ച് ഇരയെ സ്വാധീനിച്ച് ഒത്തുതീർപ്പുണ്ടാക്കുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മൊഴി മാറ്റുന്നതിലൂടെ പല കേസുകളും തള്ളുകയും പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഗുരുതരമായിരിക്കുന്ന ഈ കണ്ടെത്തൽ എഡിജിപിതല യോഗം വിശദമായി ചർച്ച ചെയ്യുകയുണ്ടായി. പോക്സോ കേസിൽ ഒത്തുതീർപ്പിന് വ്യവസ്ഥയില്ലെന്നിരിക്കെ കേസുകള്‍ അട്ടിമറിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നാണ് യോഗം വിലയിരുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും കോടതികളിലെത്തിയ കേസുകള്‍ വിശദമായ പരിശോധനിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണം. കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലാ പൊലീസ് മേധാവിമാരോട് പോക്സോ കേസുകളുടെ വിശദമായ വിവരങ്ങള്‍ കോടതിയിൽ നിന്നും ശേഖരിച്ച് നൽകാനും ഡി ജി പി യുടെ നിർദേശത്തെ തുടർന്ന് ക്രമസമാധാനചുമലയുള്ള എഡിജിപി നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിലാണ് ഒത്തു തീർപ്പ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്. അതിനാൽ തിരുവനന്തപുര ത്തെ പോക്‌സോ കേസുകള്‍ വിശകലനം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

2 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

3 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

7 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago