Crime,

സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ തുലച്ച്‌ ജനത്തെ പറ്റിച്ചത് 65.65 കോടി

കൊച്ചി . നടപ്പാക്കാൻ കഴിയില്ലെന്ന് ഉറപ്പായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തുലച്ച്‌ ജനത്തെ പറ്റിച്ചത് 65.65 കോടി. കണ്‍സള്‍ട്ടിങ് ഫീസിനത്തില്‍ 33 കോടിയും പാരിസ്ഥിതിക പഠനത്തിനായി 79 ലക്ഷവും സര്‍വേയ്‌ക്കായി മൂന്നു കോടിയും സര്‍വേക്കല്ല് ഇടുന്നതിന് ഒരു കോടിയും മണ്ണുപരിശോധനയ്‌ക്ക് 75 ലക്ഷവും പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ആറു കോടിയും ഭൂമി ഏറ്റെടുക്കുന്നതിന് 19 കോടിയും ചിലവിട്ട് സത്യത്തിൽ പിണറായി സർക്കാർ കേരള ജനത്തെയാകെ കബളിപ്പിച്ച് ചതിക്കുകയായിരുന്നു.

65,000 കോടി രൂപക്ക് ഇപ്പോൾ ഉണ്ടാക്കിത്തരാമെന്നു പറഞ്ഞ പദ്ധതിയാണ് എവിടെയുമെത്താതെ, അടിസ്ഥാന പരമായ കാര്യങ്ങളിലെ അനാസ്ഥമൂലം മുടങ്ങിയത്. സില്‍വര്‍ലൈന്‍ പദ്ധതിക്കാവശ്യമായ കേന്ദ്രാനുമതിയോ പരിസ്ഥിതി പഠനമോ പ്രോജക്ട് റിപ്പോര്‍ട്ടോ ഇല്ലാതെയായിരുന്നു ജനത്തിന്റെ കോടികള്‍ പിണറായി സർക്കാർ തുലച്ചത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി കസേരയിൽ കയറി ഇരിക്കും മുൻപ് നടത്തിയ സത്യപ്രതിജ്ഞ ലംഘനം കൂടിയാണ് പിണറായി നടത്തിയിരിക്കുന്നത് എന്ന് പറഞ്ഞു തന്നെ ആവണം.

ദക്ഷിണ റെയില്‍വെ സില്‍വര്‍ലൈനിന് ഭൂമി വിട്ടുകൊടുക്കാ നാകില്ലെന്ന് വ്യക്തമാക്കിയതോടെ പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായി. ഭൂമി വിട്ടുകൊടുക്കുന്നത് റെയില്‍വെ വികസനത്തെയും ട്രെയിനുകളുടെ വേഗം കൂട്ടലിനെയും ബാധിക്കുമെന്ന് റെയില്‍വെ ബോര്‍ഡിന്, ദക്ഷിണ റെയില്‍വെ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 183 ഹെക്ടര്‍ റെയില്‍വെ ഭൂമിയാണ് പാത കടന്നുപോകുന്നതിനു വേണ്ടി വരുന്നത്. മറ്റു പദ്ധതികള്‍ക്കായി മുമ്പേ നിശ്ചയിച്ചിട്ടുള്ള ഭൂമിയാണ് കോഴിക്കോട്ടും കണ്ണൂരും സില്‍വര്‍ലൈന്‍ സ്റ്റേഷനു കണ്ടെത്തിയ സ്ഥലം. സില്‍വര്‍ലൈന്‍ ഭാഗമായി മഞ്ഞക്കുറ്റികള്‍ സ്ഥാപിച്ച് ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ നൂറു കണക്കിന് കുടുംബങ്ങളെയാണ്ഈ പദ്ധതിയുടെ പേരിൽ കഷ്ടത്തിലാക്കിയത്.

(വാൽ കഷ്ണം: പിണറായി തുലച്ച്‌ ജനത്തെ പറ്റിച്ച 65.65 കോടി പിണറായി വിജയൻറെ കുടുംബത്തിൽ നിന്നാണ് ഈടാക്കേണ്ടത്)

crime-administrator

Recent Posts

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

23 mins ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

48 mins ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

2 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

2 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

2 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

5 hours ago