Kerala

സജി ചെറിയാൻ പെട്ടു, ഒടുവിൽ വീഞ്ഞും, കേക്കും പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് രക്ഷപെട്ടു

കൊ​ച്ചി . പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത ബി​ഷ​പ്പു​മാ​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​ പിറകെ തന്റെ പരാമർശത്തിലെ വീഞ്ഞും, കേക്കും പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. വീ​ഞ്ഞ്, കേ​ക്ക് തു​ട​ങ്ങി​യ പ്ര​സം​ഗ​ത്തി​ലെ പ്ര​യോ​ഗ​ങ്ങ​ള്‍ പി​ൻ​വ​ലി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ, മ​ണി​പ്പൂ​ര്‍ വി​ഷ​യ​ത്തി​ലെ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും കൊച്ചിയിൽ മന്ത്രി സജി ചെറിയാൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എന്നാൽ ‘ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നെന്നും’ ആയിരുന്നു സജി പറഞ്ഞിരിക്കുന്നത്. നൂ​റു​ക​ണ​ക്കി​ന് പേ​ർ കൊ​ല്ല​പ്പെ​ട്ട മ​ണി​പ്പൂ​ർ പ്ര​ശ്നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​രു​ന്നി​ൽ ഉ​ന്ന​യി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ണ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞ​തെ​ന്നും ആ ​രാ​ഷ്ട്രീ​യ​മാ​യ നി​ല​പാ​ടി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും പിന്നീട് വഴി മാറി വിശദീകരണം നടത്തുകയായിരുന്നു സജി ചെറിയാൻ.

മെത്രാൻമാരെ മറ്റു സഭ അധ്യക്ഷന്മാരെയും ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതിനു വിശദീകരണം നടത്തിയ സജി ചെറിയാൻ, ‘വി​രു​ന്നി​ന്‍റെ ഭാ​ഗ​മാ​യി വീ​ഞ്ഞും കേ​ക്കും എ​ന്നു പ​റ​ഞ്ഞ ഭാ​ഗം പ്ര​യാ​സ​മാ​യി തോ​ന്നി​യി​രി​ക്കാം. ആ ​കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും പ്ര​യാ​സ​വും വേ​ദ​ന​യും ഉ​ണ്ടെ​ങ്കി​ൽ ആ ​ഭാ​ഗ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു.’ എന്നാണു പറഞ്ഞത്. എ​ന്നാ​ൽ മ​ണി​പ്പൂ​ർ പ്ര​ശ്ന​ത്തി​ൽ ഉ​ന്ന​യി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കും. ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​ത്. അ​ത് ത​ന്‍റെ നി​ല​പാ​ട് മാ​ത്ര​മാ​യി ക​ണ്ടാ​ൽ മ​തി. ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

ത​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ ഉ​ദ്ദേ​ശി​ച്ച​ത് ഒ​രു വ​ലി​യ രാ​ഷ്ട്രീ​യ പ്ര​ശ്ന​ത്തെ​യാ​ണ്. ആ ​രാ​ഷ്ട്രീ​യ പ്ര​ശ്ന​ത്തെ ത​മ​സ്ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ത​നി​ക്കു​ണ്ടാ​യ ആ​ശ​ങ്ക ഉ​ന്ന​യി​ച്ചു എ​ന്ന് മാ​ത്ര​മാ​ണ്. അ​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം മാ​ത്ര​മാ​ണെ​ന്നും സജി ചെറിയാൻ പ​റ​ഞ്ഞു. ക്രൈ​സ്ത​വ​ര്‍​ക്ക് നേ​രെ ക​ഴി​ഞ്ഞ​വ​ർ​ഷം 700 ഓ​ളം ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ന്നു. ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ക​ണ​ക്കി​ൽ ഇ​ന്ത്യ ഒ​ൻ​പ​താ​മ​താ​ണ്. മ​ണി​പ്പൂ​രി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രു​ക​ള്‍ വ​ന്‍ പ​രാ​ജ​യ​മാ​ണെ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ണി​പ്പൂ​ര്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യോ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തു​ക​യോ ചെ​യ്തി​ല്ലെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

വാൽ കഷ്ണം: സജി ചെറിയാൻ കേരളത്തിലെ മന്ത്രിയാണെന്നാണ് എല്ലാവരും ധരിക്കുന്നത്, സി പി എമ്മിനെ ആട്ടിയോടിച്ച മണിപ്പൂർ കേരളത്തിലിരുന്നു ഭരിക്കുന്ന മന്ത്രിയാണ് സത്യത്തിൽ ഇപ്പോൾ സജി ചെറിയാൻ.. വല്ലാത്ത സംഗതി?

crime-administrator

Recent Posts

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

47 mins ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

12 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

14 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

15 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

16 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

16 hours ago