Cinema

ആറ് വർഷത്തെ ജീവിതം മീരയെ മാറ്റി മറിച്ചു, അത് മീരക്ക് ആവശ്യമായിരുന്നു

ദുരൂഹത പരത്തിയ തന്റെ 6 വർഷകാല ഇടവേളക്ക് കാരണം വെളിപ്പെടുത്തി നടി മീര ജാസ്മിൻ. തിരക്ക് പിടിച്ച സിനിമ ജീവിതത്തിനിടയിലാണ് നടി മീര ജാസ്മിൻ സിനിമ രംഗത്ത് നിന്ന് അപ്രത്യക്ഷയാവുന്നത്. ചെന്നൈയിലെ ഒരു റിസോർട്ടിലാണ് താരം ഉള്ളതെന്ന തരത്തിൽ ചില വാർത്തകളും ആയിടെ പ്രചരിച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. ഏകദേശം ആറ് വർഷക്കാലം സിനിമയിൽ നിന്നും അകന്നു നിന്ന മീര കഴിഞ്ഞ വർഷമാണ് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത്.

‘അങ്ങനെയൊരു ഇടവേള തനിക്ക് ആവശ്യമായിരുന്നു എന്നും സ്വന്തം വ്യക്തിത്വത്തെ വിലയിരുത്താൻ അത് സഹായിച്ചിട്ടുണ്ടെന്നും’ മീര പറയുന്നു. തനിക്കൊരു നല്ല മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ആ ഇടവേളയാണെന്നും നടി പറയുന്നുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മീര ഐക്കാരുങ്ങൽ പറയുന്നത്. സിനിമയിൽ എടുത്ത ഇടവേളയോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു മീരയുടെ മറുപടി.

‘എനിക്കങ്ങനെ തോന്നിയിട്ടേയില്ല. കാരണം അത് തീർച്ചയായും വേണമായിരുന്നു. അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഇരിക്കില്ല… ഇന്ന് ഞാൻ ഒരു വ്യത്യസ്‌തയായ ആളാണ്. എൻ്റെ ഒരു ബെറ്റർ വേർഷൻ ആയിട്ടുണ്ടെന്ന് എനിക്ക് സ്വയം തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം ആ ബ്രേക്കാണ്. എന്റെ ജീവിതത്തിനും എന്റെ ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു. തുടർച്ചയായി ഒരേ കാര്യങ്ങൾ തന്നെ ചെയ്ത് ജീവിതം മുന്നോട്ടു പോകുമ്പോൾ നമ്മൾ പല കാര്യങ്ങളും അറിയുന്നില്ല’.

‘ഇടയ്ക്കൊന്ന് നമ്മൾ അതിൽ നിന്ന് മറി നിന്ന് സ്വയമൊന്ന് വിലയിരുത്തണം. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കണം. എന്താണ് സംഭവിച്ചതെന്ന് അപ്പോൾ നമുക്ക് മനസിലാവും. ഞാൻ എന്ന വ്യക്തിയിലും എല്ലാ കാര്യത്തിലും വന്ന മാറ്റങ്ങൾ അപ്പോൾ നമുക്ക് മനസിലാക്കാം. അങ്ങനെ മാറി നിന്ന് നോക്കുന്ന ഒരു സമയമായിരുന്നു അത്. സ്വയം വിലയിരുത്താൻ ഏറ്റവും നല്ല മാർഗമാണത്,’ മീര ജാസ്മിൻ പറഞ്ഞു.

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. 2000ന്റെ തുടക്കത്തിൽ വെള്ളിത്തിരയിലേക്ക് എത്തിയ മീര ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുൻനിര നായികയായി വളരുകയായിരുന്നു. ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയ താരം. അച്ചുവിന്റെ അമ്മ, തന്മാത്ര, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ തിളങ്ങി.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം അഭിനയമികവ് കൊണ്ട് മീര കയ്യടി നേടി. എല്ലാ ഭാഷകളിലെയും പ്രഗൽഭരായ സംവിധായകർക്കും മുൻനിര താരങ്ങൾക്കുമൊപ്പം പ്രവർത്തിക്കാൻ മീരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കാനും മീരയ്ക്ക് കഴിഞ്ഞു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെ ആണ് മീരയുടെ മടങ്ങി വരവ്. ഇപ്പോഴിതാ മലയാളത്തിലും തമിഴിലുമൊക്കെ കൂടുതൽ സിനിമകളുടെ ഭാഗമായി വീണ്ടും സജീവമായിരിക്കുകയാണ് മീര. ക്വീൻ എലിസബത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. ആ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുക ളിലാണ് മീര ഇപ്പോൾ.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

4 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

6 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

7 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

7 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

7 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

8 hours ago