തിരുവനന്തപുരം . സ്പീക്കർ എ എൻ ഷംസീർ നിയമസഭയിൽ ഓണ സദ്യ ഒരുക്കിയതിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകമായി ഓണ സദ്യ വിളമ്പിയത് 26.86 ലക്ഷം രൂപക്ക് ( 26, 86, 130 രൂപ). നാല് മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഓണ സദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി കൊണ്ട് തുക അനുവദിച്ചത്.
ഓഗസ്റ്റ് 26 ന് ആണ് നിയമസഭ മന്ദിരത്തിൽ വെച്ച് പൗരപ്രമുഖർക്കായി മുഖ്യമന്ത്രി ഓണസദ്യ ഒരുക്കുന്നത്. ഓണ സദ്യയ്ക്ക് 19,00, 130 രൂപ ചെലവായെന്നും നവംബർ 8 ന് ഹോട്ടലിൽ പണം നൽകിയെന്നും പൊതു ഭരണവകുപ്പിന്റെ വിവരാവകാശ മറുപടിയായി അറിയിച്ചത് അടുത്തിടെ പുറത്ത് വന്നിരുന്നു. 7.86 ലക്ഷം കൂടി അനുവദിച്ചതോടെ ഓണ സദ്യ മുഖ്യ മന്ത്രി നൽകിയ ചെലവ് 26, 86, 130 രൂപ ആയി.
7.86 ലക്ഷം കൂടി അനുവദിച്ച ഉത്തരവിൽ ഏത് വകയിലാണ് അധിക തുക അനുവദിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. സദ്യയിൽ എത്രപേർ പങ്കെടുത്തു എന്നതിനും കൃത്യമായ കണക്കില്ല. അഞ്ച് തരം പായസമുൾപ്പെടെ 65 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് സ്വകാര്യ കാറ്ററിംഗ് സ്ഥാപനം ഓണ സദ്യയായി നൽകിയത്. സ്പീക്കർ എ എൻ ഷംസീറും നിയമസഭയിൽ ഓണ സദ്യ ഒരുക്കിയിരുന്നു. ഇത് കൂടാതെയായിരുന്നു പൗരപ്രമുഖർക്ക് മുഖ്യമന്ത്രി പ്രത്യേകമായി ഓണ സദ്യ നൽകിയത്.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…