World

ഒരെണ്ണത്തിനെയും ബാക്കി വെക്കരുതെന്ന് കൊലവിളി മുഴക്കി നെതന്യാഹു !! കണ്ണീരുമായ് ഗാസ

കണ്ണീരുണങ്ങാത്ത നഗരമായി ഗാസ മാറിയിരിക്കുകയാണ്. ഇസ്രായേൽ ആണെങ്കിൽ അവരുടെ പ്രധാന ശത്രുക്കളെ തുടച്ചു നീക്കുന്ന ശ്രമത്തിലുമാണ്. ഇനിയൊരിക്കലും ഹമാസ് തങ്ങളുടെ രാജ്യത്തിനും ജനത്തിനും ഒരു ബാധ്യതയായി മാറരുത്, ആരുഭരിച്ചാലും ഹമാസ് ഭീഷണി ആകരുത് എന്നത് തന്നെയാണ് ഇസ്രയേലിന്റെ ലക്‌ഷ്യം. അതുകൊണ്ടു തന്നെ ഗാസയിൽ ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചിരിക്കുകയാണ്.

തൊട്ടുപിന്നാലെ മധ്യ ഗാസയിൽ ഇസ്രയേൽ സേന ഷെല്ലാക്രമണം ശക്തമാക്കി. തെക്കും വടക്കും പൂർണനിയന്ത്രണത്തിലാക്കിയ ശേഷമാണ് ഇസ്രയേൽ സൈന്യം മധ്യ ഗാസയിലേക്കു തിരിയുന്നത്. 1948 ലെ യുദ്ധത്തിനു ശേഷം ഇസ്രയേൽ ആട്ടിപ്പായിച്ച പലസ്തീൻകാർ അഭയം തേടിയ നുസേറത്ത്, മഗസി, ബുറേജ് പട്ടണങ്ങൾ മധ്യ ഗാസയിലാണ്.

തിങ്കളാഴ്ച നെതന്യാഹു വടക്കൻ ഗാസയിൽ ഇസ്രയേൽ സൈനികരെ സന്ദർശിച്ചു. വെടിനിർത്തലിനൊരുങ്ങുകയാണെന്ന വാർത്തകൾ തെറ്റാണെന്ന് സ്വന്തം പാർട്ടിയായ ലിക്കു‍ഡിന്റെ പാർലമെന്റംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഹമാസിന്റെ അവസാനം കാണാതെ യുദ്ധം നിർത്തില്ലെന്ന് വോൾസ്ട്രീറ്റ് ജേണൽ പത്രത്തിലെഴുതിയ ലേഖനത്തിലും അദ്ദേഹം വ്യക്തമാക്കി.

തെക്കൻ ഗാസയിൽ ഹമാസിന്റെ തുരങ്കശൃംഖലകൾ ഉൾപ്പെട്ടെ നൂറോളം ഇടങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സേന അറിയിച്ചു. നാസർ ആശുപത്രി പരിസരത്ത് 2 തവണയുണ്ടായ ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 241 പലസ്തീൻകാർ‌ കൂടി കൊല്ലപ്പെട്ടു. 382 പേർക്കു പരുക്കേറ്റു. ‌യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 20,915 പലസ്തീൻകാർ കൊല്ലപ്പെട്ടു. 54,918 പേർക്കു പരുക്കേറ്റു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള അൽ അമാലിൽ പലസ്തീനിയൻ റെ‍ഡ് ക്രെസന്റ് സൊസൈറ്റിയുടെ ആസ്ഥാനം ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. പലസ്തീനിലെ പ്രമുഖ ഇടതുനേതാവ് ഖാലിദ ജറാറിനെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിൽ 2 യുവാക്കൾ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു.

ഇതിനിടെ, ഹമാസിന്റെ തടവിലുള്ള 5 ബന്ദികൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ ആരോപിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അറിയിച്ച സൈന്യം ഗാസ സിറ്റിയിലെ ഹമാസ് തുരങ്കത്തിന്റെ വിഡിയോ പുറത്തുവിട്ടു. ഇവിടെനിന്നാണു 3 മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെത്തിയത്. 2 മൃതദേഹങ്ങൾ ഈ മാസമാദ്യം കണ്ടെത്തിയിരുന്നു. ഇസ്രയേലിന്റെ മിസൈലുകളും ഷെല്ലുകളും തൊട്ടരികിലെ ഗാസയിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കുമ്പോൾ ഉണ്ണിയേശുവിന്റെ ജന്മസ്ഥലത്തു സ്ഥിതി ചെയ്യുന്ന തിരുപ്പിറവി ദേവാലയം ക്രിസ്മസ് ആഘോഷം വേണ്ടെന്നു വച്ചു. വെസ്റ്റ് ബാങ്കിലെ പട്ടണമായ ബത്‌ലഹം സഞ്ചാരികളൊഴിഞ്ഞ് ശോകമൂകമായി.

പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബത്‌ലഹമിൽ ക്രിസ്മസ് ആഘോഷം ഒഴിവാക്കാൻ പ്രാദേശിക അധികൃതർ തീരുമാനമെടുത്തത്. തിരുപ്പിറവി ദേവാലയത്തിനു സമീപത്തെ ചത്വരം ഏറെക്കാലം കൂടി ക്രിസ്മസ് മരവും അലങ്കാര വിളക്കുക ളുമില്ലാതെ ഇരുണ്ടുകിടന്നു. ക്രിസ്മസ് സീസണിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളെക്കൊണ്ടു നിറയുമാ യിരുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ആളും ബഹളവുമില്ലാതെ അടഞ്ഞുകിടന്നു.

ഒക്ടോബർ 7ന് ഇസ്രയേൽ–ഹമാസ് യുദ്ധം തുടങ്ങുന്നതിനു മുൻപ്, ക്രിസ്മസിനു ഹോട്ടൽ മുറികളൊന്നും ബാക്കിയില്ലാതെ ബുക്കിങ് അവസാനിപ്പിച്ചിരുന്നു. യുദ്ധത്തോടെ എല്ലാം മാറിമറിഞ്ഞു. സഞ്ചാരികൾ ബത്‌ലഹം യാത്ര ഉപേക്ഷിച്ചു. അടുത്ത വർഷത്തെ ബുക്കിങ് പോലും ക്ഷണനേരം കൊണ്ടു റദ്ദായി. ബുക്കിങ് റദ്ദാക്കിയ വിവരം അറിയിച്ചുള്ള ഇമെയിലുകൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്ന തെന്ന് ഹോട്ടലുടമകൾ പറയുന്നു.

ഗാസ യുദ്ധത്തിന്റെ അനുബന്ധമെന്നോണം, ഇസ്രയേലിന്റെ ശത്രുപക്ഷത്തുളള യെമനിലെ ഹൂതികൾ ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കു നേരെ ആക്രമണം തുടരുകയാണ്. യെമനിലെ ഹൊദെയ്ദ തുറമുഖത്തിനു സമീപം ഇന്നലെ ഒരു കപ്പൽ ആക്രമിച്ചു. സ്ഫോടനം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ജീവനക്കാർക്കു പരുക്കില്ല. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യുഎസിനോടുള്ള രോഷം തീർക്കാൻ അവരുടെ മേഖലാതാവളങ്ങളിൽ ഇറാൻ ബന്ധമുളള സായുധസംഘങ്ങൾ ആക്രമണം നടത്തുന്നതും സംഘർ‌ഷ സ്ഥിതി വഷളാക്കിയിരി ക്കുകയാണ്. ഇറാഖിലെ ഇർബിലിൽ യുഎസ് സൈനികതാവളത്തിനു നേരെ കതയിബ് ഹിസ്ബുല്ല നടത്തിയ ഡ്രോണാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു.

സിറിയയുടെ തലസ്ഥാനമായ ദമാസ്കസിനു സമീപം പ്രവർത്തിച്ചിരുന്ന ഹിസ്ബുല്ല കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് ഉപദേഷ്ടാവ് ജനറൽ സയ്യിദ് റാസി മൗസാവി കൊല്ലപ്പെട്ടു. ഇന്ത്യയിൽ യാത്രചെയ്യുന്ന ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ഡൽഹിയിലെ ഇസ്രായേൽ എംബസിയ്ക്കടുത്ത് പൊട്ടിത്തെറി ഉണ്ടായെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ഇസ്രായേലി നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണമെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

1 hour ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

3 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

3 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

4 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

4 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

6 hours ago