India

ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് ജീവിച്ചിരുന്നെങ്കിൽ ഇഎംഎസിന് ക്ഷണം ഉറപ്പ്…. പങ്കെടുത്തേനെ..

കോഴിക്കോട് .അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് ജീവിച്ചിരുന്നെങ്കിൽ ഇഎംഎസ് നമ്പൂതിരിപ്പാടിനെ ക്ഷണിക്കുമായിരുന്നു. ക്ഷണം കിട്ടിയിരുന്നെങ്കില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് പങ്കെടുത്തേനെ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. എന്തായാലും പ്രാണപ്രതിഷ്ഠക്ക് ഇഎംഎസിന് ക്ഷണം ഉറപ്പായിരുന്നു.

അയോദ്ധ്യയിലെ തര്‍ക്ക സ്ഥാനത്തെ മന്ദിരം സര്‍ക്കാര്‍തന്നെ പൊളിച്ചു മാറ്റണമെന്ന് ആദ്യം ആവശ്യപ്പെടുന്നത് ഇഎംഎസ് ആയിരുന്നു എന്നതാണ് എടുത്ത് പറയേണ്ടത്. അയോദ്ധ്യയിലെ തര്‍ക്കമന്ദിരമായ ബാബറി മസ്ജിദ് പള്ളി പൊളിച്ചുമാറ്റി അവിടത്തെ പ്രശ്‌നം പരിഹരിക്കണമെന്നു ആവശ്യപ്പെടുന്ന സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇഎംഎസ് എന്നതാണ് ഇവിടെ ശ്രദ്ധേയം.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച സാഹചര്യത്തിൽ ഇഎംഎസിന്റെ പഴയ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ഭാരവാഹികള്‍ ഇഎംഎസിനെ ക്ഷണിച്ചിരിക്കും.

1987 ജനുവരി 13 ന് മലപ്പുറത്ത് തിരൂരില്‍ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ ‘തര്‍ക്ക സ്ഥലത്ത് നിലകൊള്ളുന്ന ബാബറി മസ്ജിദ് അവിടെ നിന്ന് പൊളിച്ചുമാറ്റി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നായിരുന്നു’ ഇഎംഎസിന്റെ പ്രസംഗം. സര്‍ക്കാര്‍ തന്നെ പൊളിക്കണമെന്നായിരുന്നു ഇ എം എസ് നിർദേശിച്ചത്. 14 ന് ഇത് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ഉണ്ടായി.

രാഷ്‌ട്രീയ ആദര്‍ശ ആശയ നിലപാടുകളില്‍ ഇ എം എസ് എതിര്‍പക്ഷത്തായിരുന്നെങ്കിലും വിശിഷ്ട വ്യക്തിയായാണ് എന്നും ബി ജെ പി കണ്ടിരുന്നത്. വാജ്‌പേയിയുടെ നേതൃത്വത്തില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിറകെയാണ് ഇഎംഎസ് അന്തരിക്കുന്നത്. അന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭാ തീരുമാന പ്രകാരം ശവസംസ്‌കാരത്തില്‍ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി പങ്കെടുക്കുകയും ഉണ്ടായി.

crime-administrator

Recent Posts

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

10 mins ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

1 hour ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

1 hour ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

3 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

15 hours ago