Crime,

തിരുവനന്തപുരത്ത് ഒരു പ്രകോപനവുമില്ലാതെ പോലീസിന്റെ കണ്ണീർ വാതക പ്രയോഗം, കെ സുധാകരന് ദേഹാസ്വാസ്ഥ്യം, പ്രതിപക്ഷ നേതാവ് പ്രസംഗം നിർത്തി

തിരുവനന്തപുരം . ഡി ജി പി ഓഫീസിലേയ്ക്ക് കെ പി സി സി നടത്തിയ മാർച്ചിനിടെ അകാരണമായി പോലീസ് ടിയർ ഗ്യാസുകൾ പ്രയോഗിച്ചത് സംഘർഷത്തിനു കാരണമായി. കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പൊലീസിന്റെയും സി പി എമ്മിന്റെയും ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഡി ജി പി ഓഫീസിലേക്ക് കെ പി സി സി മാർച്ച് പ്രഖ്യാപിച്ചിരുന്നത്. പ്രതിഷേധ മാര്‍ച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് ഉദ്ഘാടനം ചെയ്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറാൻ ശ്രമിക്കുകയു ണ്ടായി. ഇതിന് പിറകെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസുകളും പ്രയോഗിക്കുകയായിരുന്നു. പൊലീസിന് നേരെ വനിതാ നേതാക്കൾ അടക്കം തുടർന്ന് കല്ലേറ് നടത്തുകയായിരുന്നു.

കോൺഗ്രസ് നേതാക്കൾ സംസാരിച്ചു കൊണ്ടിരുന്ന വേദിക്ക് സമീപമാണ് ടിയർ ഗ്യാസുകൾ വന്നുവീണത്. വിഡി സതീശൻ പ്രസംഗം പാതിവഴിയിൽ തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ സുധാകരനെ ആശുപത്രിയി ലേയ്ക്ക് മാറ്റുകയുണ്ടായി. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ സ്ഥലത്ത് നിന്ന് പ്രവർത്തകർ തുടർന്ന് മാറ്റുന്നതാണ് കാണാനായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടി ഉണ്ടായത്. ഒരു പ്രകോപനവും ഇല്ലാതെ പോലാതെയാണ് പോലീസ് നടപടിയെന്ന് നേതാക്കള്‍ ആരോപിച്ചു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെയാണ് മുതിർന്ന നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

സമാധാനപരമായ മാർച്ച് ആരംഭിക്കുന്നതിന് മുൻപ് പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു വെന്നു കൊടിക്കുന്നിൽ സുരേഷ് എം പി കുറ്റപ്പെടുത്തി. ജനകീയ സമരങ്ങൾ അടിച്ചമാർത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഇതിന് മറുപടി പറയേണ്ടിവരുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

2 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

4 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

4 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

5 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

5 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

7 hours ago