Kerala

പിണറായി സർക്കാറിനെ പിരിച്ചു വിടും, പിരിച്ചു വിടൽ ഇരന്നു ചോദിച്ച് ഇരട്ട ചങ്കൻ

പിണറായി സർക്കാർ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പൊലീസിനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾ നിയമം കൈയിലെടുക്കുകയാണ്. ഈ രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ 99 എംഎ‍ൽഎമാരുടെ പിന്തുണ ഉണ്ടെങ്കിലും ഈ സർക്കാർ 2026 വരെ പോകില്ലെന്ന് സുരേന്ദ്രന്റെ മുന്നറിയിപ്പ്.

കേരള പൊലീസ് ഭരണഘടനയ്ക്കനുസരിച്ച് കർത്തവ്യം നിറവേറ്റിയില്ലെങ്കിൽ കേന്ദ്രസേനയെ ഉപയോഗിച്ചും അഥവാ പിണറായി സർക്കാരിനെ പിരിച്ചുവിടേണ്ടി വന്നാൽ അങ്ങനെയും സർവകലാശാലകളിൽ നിയമവാഴ്ച ഉറപ്പുവരുത്തും. കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗങ്ങളെ എസ്.എഫ്.ഐ ഗുണ്ടകൾ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാതെ തടഞ്ഞുവച്ചു. കേരളത്തിലെ സർവകലാശാലകളിൽ ജനാധിപത്യ സംരക്ഷണത്തിനും വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനും ഗവർണർ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ബിജെപിയും കേന്ദ്രസർക്കാരും പൂർണമായും പിന്തുണയ്ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

”ഈ പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ കാലിക്കറ്റ് സർവകലാ ശാലയിലെ സെനറ്റ് അംഗങ്ങൾ യോഗം ചേരും. സെനറ്റിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല. ഈ സർക്കാരിനെ പിരിച്ചുവിട്ടിട്ടാണെങ്കിലും കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗങ്ങൾ യോഗം ചേരും. കേരളത്തിലെ എല്ലാ സർവകലാശാലകളിലും ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്യുന്ന സെനറ്റ് അംഗങ്ങളുണ്ടാകും. അവർ സർവകലാശാലകളുടെ ഭരണം നടത്തുക തന്നെ ചെയ്യും.

ജവഹർലാൽ നെഹ്‌റു സർവകലാശാലയെ (ജെഎൻയു) പൊളിച്ചടുക്കി, അവിടെ ജനാധിത്യം പുനഃസ്ഥാപിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ഈ കേരളത്തിലെ സർവകലാശാലകളിലും ജനാധിപത്യം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും – സുരേന്ദ്രൻ പറഞ്ഞു. അതേസമയം ഗവർണർക്കെതിരെ ഇന്നും എസ്എഫ്‌ഐ പ്രതിഷേധം ഉണ്ടായി. തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിലാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവർണർ എയർപോർട്ടിലേക്ക് പോകും വഴിയായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇതിന് പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വീണ്ടും രംഗത്തെത്തി. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്നും അങ്ങനെയുള്ളയാൾ ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകരെയും വിമർശിച്ചു. സെനറ്റ് അഗങ്ങളെ തടയാൻ എന്ത് അധികാരമാണ് എസ്എഫ്ഐക്ക് ഉള്ളതെന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചോദിച്ചു. സുപ്രീംകോടതി ഉത്തരവിട്ടിട്ടും സർവകലാശാല കാര്യങ്ങളിൽ ഇടപെടുന്നത് സർക്കാർ അവസാനിപ്പിച്ചില്ല. അത് തുടരാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

ഇന്നലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്ക് കത്ത് അയച്ചത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവെക്കുന്നു. ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോൾ മന്ത്രിമാർ ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

4 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

7 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

17 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

18 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

18 hours ago