Kerala

തറവാടകയുടെ പേരിൽ തറക്കളി വേണ്ട, പൂരം മുടക്കാനത്ര വളർന്നിട്ടില്ല, പിണറായിയുടെ കിളി പറപ്പിച്ച് കെ.മുരളീധരൻ എംപി

കാൾ മാർക്സ് വന്നാലും തൃശൂർ പൂരം മുടക്കാൻ കഴിയില്ലെന്നു കെ.മുരളീധരൻ എംപി. തൃശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധി പരിഹരിക്കണമെന്ന‍ാവശ്യപ്പെട്ടു ടി.എൻ. പ്രതാപൻ എംപിയുടെയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേത‍ൃത്വത്തിൽ കോർപറേഷൻ ഓഫിസിനു മുന്നിൽ നടത്തുന്ന രാപകൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തറവാടകയുടെ പേരിൽ പൂരവും പൂര പ്രദർശനവും മുടക്കാമെന്നു കരുതേണ്ട. കഴിഞ്ഞ വർഷം 39 ലക്ഷം രൂപ ഈടാക്കിയ തറവാടക ഇക്കൊല്ലം 2 കോടി 20 ലക്ഷമാക്കി. തറവാടകയുടെ പേരിൽ കൊച്ചിൻ ദേവസ്വം ബോർഡ് തറക്കളി കളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

പൂരം നടത്തിപ്പിൽ ബോർഡിന് ഒരു റോളുമില്ല. പ്രദർശന നഗരിയുടെ വാടക വാങ്ങുന്ന ജോലി മാത്രമാണുള്ളത്. കോടതിയുടെ പേരു പറഞ്ഞു പൂരം തകർക്കാമെന്നു ദേവസ്വവും സർക്കാരും കരുതേണ്ട. ശബരിമലയിൽ ആളുകൾ വർധിച്ചതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ സർക്കാരിനു വീഴ്ചയുണ്ടായി. ഭക്തജനങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള പൊലീസ് ഉദ്യോഗസ്ഥരെ നവകേരള സദസ്സിനു നിയോഗിച്ചു.

ശബരിമല സീസണിനു മുൻപു നടത്താറുള്ള യോഗം ഈ പ്രാവശ്യം സദസ്സിന്റെ പേരിൽ ഉണ്ടായില്ല. ശബരിമലയ്ക്ക‍ു വന്നവർക്കു പകുതി വഴിക്കു മാല ഊരേണ്ട അവസ്ഥ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്തതാണ്. പൂരത്തിന്റെ കാര്യത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണം. വർഷങ്ങളായി പൂരം നടത്തിവന്ന രണ്ടു ദേവസ്വങ്ങൾക്കും അവരുടെ നിയന്ത്രണത്തിൽ പൂരം നടത്താൻ സാധിക്കുന്ന അവസ്ഥയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

3 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

4 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

4 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

5 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

5 hours ago