Crime,

SFI തെമ്മാടിക്കൂട്ടങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലേക്ക് പ്രതിഷേധം

കൊച്ചി . SFI തെമ്മാടിക്കൂട്ടങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ പ്രതിഷേധം മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലേക്കെത്തുമെന്നു ബി ജെ പി യുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നവകേരള സദസ് പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൊച്ചിയിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണു ഗവർണർക്കെതിരെ ആക്രമണം നടക്കുന്നത്. എസ്എഫ്ഐ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. താമസിക്കുന്ന ഗസ്റ്റ്ഹൗസിനു മുൻപിൽ നിയമവിരുദ്ധമായി അദ്ദേഹത്തെ തടയാൻ വരുന്നത് എവിടെയും നടക്കാത്ത കാര്യമാണ്. അതിനു നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ഇനിയും ഇതു തുടരുമെന്നു പറയുന്നു. ക്രമസമാധാന തകർച്ചക്ക് ഭരണകക്ഷി തന്നെ നേതൃത്വം നൽകുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഗവർണറെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തു വന്നു തടയുന്നത് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഗവർണറെ നിരന്തരം വഴിതടയുകയും അദ്ദേഹം താമസിക്കുന്ന സ്ഥലത്തുവന്നു പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനും പ്രതിഷേധം നേരിടേണ്ടിവരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഗസ്റ്റ് ഹൗസിലെത്തി സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗവർണർക്ക് എതിരായ തെമ്മാടിത്തരം ആവർത്തിച്ചാൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അടക്കം പ്രതിഷേധമുണ്ടാകും. ഗവർണറെ വഴിയിൽ തടയാനും അദ്ദേഹം താമസിക്കുന്ന സ്ഥലത്തുവന്ന് പ്രശ്നങ്ങളുണ്ടാക്കാനും എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനൽ സംഘങ്ങൾ ശ്രമിച്ചാൽ മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലടക്കം വലിയ തോതിലുള്ള പ്രതിഷേധമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

3 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

3 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

6 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

15 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

16 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

17 hours ago