India

‘അണ്ടനേം അടകോടനേം മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും, അവന്റെ അമ്മുമ്മേടെ കേരള യാത്ര, ഒന്നും പറയുന്നില്ല സ്വാമിയായി പോയി’

കണ്ണില്ലാത്ത ക്രൂരതയാണ് അയ്യപ്പൻമാരോട് പിണറായി സർക്കാർ ഇപ്പോൾ കാട്ടിക്കൊണ്ടിരിക്കുന്നത്. വൃതം നോറ്റ് അയ്യനെ കാണാൻ വരുന്ന സ്വാമിമാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ എല്ലാ അർത്ഥത്തിലും പരാജയപെട്ട് കഴിഞ്ഞു. സഹികെട്ടു ഭക്തർ സ്വാമിയാണെന്നു പോലും മറന്നു പ്രതികരിച്ചു തുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയാണ്. ഭക്തരോട് ക്രൂരത കാണിക്കുന്നതിലും സനാതന വിശ്വാസങ്ങളെ അവഹേളിക്കുന്നതിലും മത്സരിക്കുകയാണ് കേരള സർക്കാർ സർക്കാർ സംവിധാനങ്ങൾ അമ്പേ പരാജയപെട്ടു,

ചോര പൊടിഞ്ഞു മനസ് നീറി അയ്യനെ കാണാൻ കഴിയാതെ മാലയൂരി തിരികെ പോവേണ്ടി വരുന്ന അയ്യപ്പ ഭക്തർ നോവായി പടർന്ന് കയറുന്നത്ഓരോ ഭക്തരിലേക്കുമാണ്. 43 വർഷത്തെ ശബരിമല യാത്രയ്ക്കിടയിൽ ദർശനം ലഭിക്കാതെ മടങ്ങിപ്പോരുകയെന്നത് ആദ്യത്തെ അനുഭവമാണ്, എല്ലാവർഷവും വലിയൊരു സംഘവുമായി ശബരിമല ദർശനത്തിനെത്താ റുണ്ടെങ്കിലും ആർക്കും ഇന്നുവരെ ദർശനം ലഭിക്കാതിരുന്നിട്ടില്ല- പുറനാട്ടുകരയിൽ നിന്നെത്തിയ ഗുരുസ്വാമിയായ അശോക് കുമാറിന്റെ വാക്കുകളാണിത്. വ്രതംനോറ്റ്, കെട്ടുനിറച്ചെത്തി ശബരീശനെക്കാണാനെത്തി ദർശനം കിട്ടാതെ മടങ്ങുന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് ഭക്തർ പറയുന്നു.

40 സ്വാമിമാരെയുംകൊണ്ട് ദർശനത്തിനെത്തുമ്പോൾ അസൗകര്യങ്ങുടെ കാരണത്താൽ ദർശനംകിട്ടാതെ മടങ്ങേണ്ടി വരുമെന്ന് കരുതിയില്ല. കന്നിമലക്കാരടക്കമുള്ള ഭക്തരെയുംകൊണ്ട് വളരെയധികം ത്യാഗം സഹിച്ചെത്തിയിട്ടും ദർശനം സാധ്യമാകാത്തതിലുള്ള വിഷമം മാറുന്നില്ല-ഇത് കൃഷ്ണഗിരിയിൽ നിന്നെത്തിയ അയ്യപ്പഭക്തന്റെ വേദനയും. ശബരിമലയിൽ ഇപ്പോഴും വലിയ തിരക്കാണ്. പൊലീസിന് സംവിധാനമൊരുക്കാൻ കഴിയാത്ത വിധമുള്ള തിരക്ക്.

താരതമ്യേന ഇന്ന് സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. നിലയ്ക്കലിലും ആശ്വാസമുണ്ട്. പക്ഷേ ശനിയും ഞായറും വീണ്ടും തിരക്ക് അധികമാവും. അപ്പോൾ എന്തു സംഭവിക്കുമെന്നതാണ് നിർണ്ണായകം. പമ്പയിലേയും നിലയ്ക്കലിലേയും ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരെ പൊലീസ് വഴിയിൽ തടയുന്നത് വിവാദമായിരുന്നു. ദർശനത്തിനെത്തുന്നവരുടെ വാഹനങ്ങൾ നിലയ്ക്കൽ, ഇലവുങ്കൽ, എരുമേലി എന്നിവിടങ്ങളിൽ മണിക്കൂറുകളോളം തടഞ്ഞശേഷമാണ് പമ്പയിലേക്ക് കടത്തിവിട്ടത്. പമ്പയിലെത്തുന്ന ഭക്തർക്ക് ആറും ഏഴും മണിക്കൂറുകൾക്കുള്ളിൽ സന്നിധാനത്ത് എത്തി ദർശനം സാധ്യമാകുന്നുണ്ട്. എന്നാൽ ഇലവുങ്കൽ മുതൽ പമ്പവരെയെത്താൻ പലരും 10 മണിക്കൂർവരെ വാഹനങ്ങളിൽ കാത്തിരിക്കേണ്ടിവന്ന അവസ്ഥയുണ്ടായി. ഇതിനും താൽകാലിക പരിഹാരമുണ്ടായിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടപെടലിൽ വന്ന കരുതലാണ് ഇതിന് കാരണം.

നിലയ്ക്കലിലെ അശാസ്ത്രീയ പാർക്കിംഗും പമ്പയെ പാർക്കിംഗിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുന്നതുമാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. മതിയായ സുരക്ഷ സേനയില്ലാത്തതും പ്രശ്‌നമാണ്. എരുമേലിയിൽ അടക്കം ഭക്തരുടെ പ്രതിഷേധം ഉണ്ടായി. നാമജപത്തിലൂടെയാണ് പ്രതിഷേധം. കൃത്യമായി ഭക്ഷണവും വെള്ളവും ലഭിക്കാത്ത വനമേഖലയിലാണ് പലപ്പോഴും മണിക്കൂറുകളുടെ കാത്തിരിപ്പെന്നത് ഭക്തരുടെ ദുരിതമിരട്ടിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയും ചെവ്വാഴ്ച രാവിലെയും എരുമേലി-ഇലവുങ്കൽ പാതയിൽ പൂർണമായും ഗതാഗതം തടഞ്ഞു. ഇവിടെ 30 കിലോമീറ്റർ യാത്രയ്ക്കായി 10 മണിക്കൂറിലധികം വേണ്ടിവന്നു. കുട്ടികളും പ്രായമായവരുമായി ദർശനത്തിനെത്തിയവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. ഇതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. പമ്പയിലേക്ക് ചെയിൻ സർവീസ് നടത്തുന്ന ബസുകളും പൊലീസ് തടഞ്ഞിട്ടു. തിരികെപ്പോകാനായി എത്തിയ ഭക്തർ മണിക്കൂറുകളോളം പമ്പയിൽ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഒൻപതു മുതൽ 12 വരെ ചെയിൻ സർവീസ് പൂർണമായും മുടങ്ങി. ഇനിയും ഇതെല്ലാം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

നിലവിൽ സ്പോട്ട് ബുക്കിങ് ഉൾപ്പെടെ 1,20,000 പേർ ദിവസവും ദർശനത്തിനായി എത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ടുതന്നെ ശബരിമലയിലേക്കുള്ള പാതയിൽ നിയന്ത്രണം അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യത. വെർച്വൽക്യൂ വഴി 90,000 പേരും സ്പോട്ട് ബുക്കിങ് വഴി 20,000 പേരും പുല്ല്മേട് കാനനപാതയിലൂടെ ഏകദേശം അയ്യായിരത്തിലധികംപേരുമാണ് നിത്യവും എത്തുന്നത്. കഴിഞ്ഞ അഞ്ചുദിവസങ്ങളിൽ തുടർച്ചയായി ഇത്രയും ഭക്തർ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും വിലയിരുത്തൽ.

വെർച്വൽ ബുക്കിങ് കുറയ്ക്കും. പക്ഷേ അടുത്ത തീയതികളെല്ലാം നേരത്തെ ഫുൾ ആയതാണ്. അതുകൊണ്ട് തന്നെ ആ ബുക്ക് ചെയ്തവരെല്ലാം എത്തും. നടപടികൾ ഏകോപിപ്പിക്കാനായി ചൊവ്വാഴ്ച ശബരിമലയിലെത്തിയ ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പമ്പയിലെത്തുന്നതിനു മുൻപ് തന്നെ ഭക്തരെ വഴിയിൽ തടയുന്നതിനാൽ രണ്ടുദിവസമായി സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്.

പരമ്പരാഗത കാനനപാതയിലൂടെ നടന്നുപോകുന്ന ഭക്തരുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർധനവുണ്ടായി. മണ്ഡലകാലം തുടങ്ങി ചൊവ്വാഴ്ച വരെ പരമ്പരാഗത കാനനപാതയിലൂടെ 59,684 അയ്യപ്പന്മാർ ദർശനത്തിനെത്തി. ഇതിൽ കോയിക്കക്കാവ്-അഴുതക്കടവ്-മുക്കുഴി വഴി 35,170 ഭക്തരും, സത്രംവഴി 24,514 ഭക്തരുമാണ് കടന്നുപോയത്. ശബരിമലയിലെ തിരക്ക് വർധിച്ചതിനെ തുടർന്ന് ഇടത്താവളങ്ങളിൽ അയ്യപ്പന്മാരെ തടഞ്ഞു. കോട്ടയം റെയിൽവേ സ്റ്റേഷനിലും വൈക്കത്തും എരുമേലിയിലും നിയന്ത്രണങ്ങളുണ്ടായി. റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പയ്ക്കുള്ള ബസ് സർവീസ് നിയന്ത്രിക്കുകയായിരുന്നു.

നിലയ്ക്കലിൽനിന്നും പമ്പയിൽനിന്നും തിരക്കുകാരണം സന്നിധാനത്തേക്ക് പോകാനാകാതെ മടങ്ങിയ തീർത്ഥാടകർ പന്തളത്തെത്തി വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം നാട്ടിലേക്ക് മടങ്ങിയത് വേദനയുടെ കാഴ്ചയായി. ആന്ധ്ര, കർണാടക, കേരളത്തിന്റെ വടക്കൻ ജില്ലകൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെത്തിയ ഇരുന്നൂറോളം തീർത്ഥാടകരാണ് തിങ്കളാഴ്ച ഉച്ചമുതൽ പന്തളത്തെത്തിയത്. ശബരിമലയിൽ അഭിഷേകം നടത്താനായി കൊണ്ടുപോയ നെയ്ത്തേങ്ങകളിലെ നെയ്യ് ഉപയോഗിച്ച് വലിയകോയിക്കൽ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അഭിഷേകം നടത്തി, അരിയും കെട്ടിലുള്ള പൂജാദ്രവ്യങ്ങളും ക്ഷേത്രത്തിൽ സമർപ്പിച്ചശേഷമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.

crime-administrator

Recent Posts

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

36 mins ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

59 mins ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

1 hour ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

2 hours ago

ഗണേശാ പൊതു ജനത്തെ വലക്കരുത്, ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു

'ഗണേശാ' നിങ്ങൾ ഒരു ജന ദ്രോഹ മന്ത്രിയായി മാറുകയാണ്. ഒരു മന്ത്രി എന്ന നിലയിൽ നിങ്ങൾ പരമ അബദ്ധമാണ്. തികഞ്ഞ…

2 hours ago

മെമ്മറി കാർഡിൽ മോഷണക്കുറ്റം ഇല്ല, മേയർക്കും MLAക്കുമെതിരെ മോഷണ കുറ്റം ചുമത്താതെ രക്ഷിച്ച് പോലീസ്

തിരുവനന്തപുരം . കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ഒപ്പം…

6 hours ago