Crime,

SFI നടത്തിയത് പ്രഥമ പൗരനുനേരെയുള്ള അതിക്രമം എന്ന് കോടതി

SFI തിരുവനന്തപുരത്ത് നടത്തിയത് സംസ്ഥാനത്തെ പ്രഥമ പൗരനുനേരെയുള്ള അതിക്രമം എന്ന് കോടതി. കേസിലെ ആറു പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) റിമാൻഡ് ചെയ്തു. ആറാം പ്രതി അമൻ ഗഫൂറിനു എൽഎല്‍ബി പരീക്ഷയുള്ളതിനാൽ ഇടക്കാല ജാമ്യം നൽകി.

എസ്എഫ്ഐയുടെ ആക്രമണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാറിന്റെ പുറകിലുള്ള ഗ്ലാസിനു കേടുപാടുണ്ടായി. കാറിനു 76,357 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് രാജ്ഭവൻ രേഖ മൂലം കോടതിയെ അറിയിച്ചത്. നാശനഷ്ടം വ്യക്തമാക്കി രാജ്ഭവനിൽനിന്ന് ഹാജരാക്കിയ സർട്ടിഫിക്കറ്റ് പൊലീസ് റിമാൻഡ് റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിക്കുകയുണ്ടായി.

ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർ രാഷ്ട്രീയ പ്രവർത്തകരായതിനാൽ ജാമ്യം നൽകിയാൽ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്തുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ പ്രഥമ പൗരനുനേരെയാണ് അതിക്രമം നടന്നതെന്നു കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.

ജാമ്യം നൽകിയാൽ പ്രതികൾ സാക്ഷികളെ സ്വധീനിച്ചും ഭീഷണിപ്പെടുത്തിയും കേസിന്റെ സുഗമമായ അന്വേഷണത്തിനു തടസ്സം നിൽക്കുമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. പ്രതികൾക്ക് ഉടനടി ജാമ്യം നൽകി വിട്ടയച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പ്രതികൾ തുടർന്നും ഇത്തരം കുറ്റം ചെയ്യാൻ സാധ്യതയുണ്ട്.

പ്രതികൾ പൊതുസ്ഥലത്ത് നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചു. ഗവർണറുടെ ഔദ്യോഗിക വാഹനത്തിനു നാശനഷ്ടം വരുത്തി. പ്രതികളുടെ കുറ്റകരമായ പ്രവൃത്തി മറ്റു രാഷ്ട്രീയ സംഘടനകൾ പിന്തുടരാന്‍ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. പ്രതികളുടേത് ഗുരുതരമായ കുറ്റമാണെന്ന് പ്രോസിക്യൂഷനു വേണ്ടി കല്ലമ്പള്ളി മനു വാദിച്ചു. വിദ്യാർഥികൾ നടത്തിയത് പ്രതിഷേധം മാത്രമാണെന്നും ഗവർണറെ തടഞ്ഞുവച്ചിട്ടില്ലെന്നും പ്രതികൾക്കുവേണ്ടി ഹാജരായ എ.എ.ഹക്കിം വാദിക്കുകയുണ്ടായി.

crime-administrator

Recent Posts

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

35 mins ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

49 mins ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

1 hour ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

4 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

5 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

5 hours ago