Crime,

150 പവനും 15 ഏക്കര്‍ ഭൂമിയും BMW കാറും മകന് വിലയിട്ടു ചോദിച്ച ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍ പോയി

തിരുവനന്തപുരം . മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ കാറും ആവശ്യപ്പെട്ടിരുന്ന അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍ പോയി. കരുനാഗപ്പള്ളിയിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഉള്‍പ്പെടെ പൊലീസ് ഇയാളെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതായി ഷഹ്നയുടെ ബന്ധുക്കളുടെ മൊഴി ഉണ്ടായിരുന്നു.

പിതാവിന്റെ നിര്‍ബന്ധത്തിന് മകനും വഴങ്ങിയെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ടുകളൊക്കെ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിക്കുന്നത്. റുവൈസിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇരുവരുംം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും പൊലീസിന് ആലോചിക്കുന്നുണ്ട്. ഷഹ്നയുടെ മരണത്തിന് പിന്നാലെ റുവൈസും ഒളിവിൽ പോവുകയായിരുന്നു. പിന്നീട് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. ഇതേ വകുപ്പുകൾ തന്നെയാവും റുവൈസിന്റെ പിതാവിന്റെ പേരിലും ചുമത്തേണ്ടി വരിക. നേരത്തെ റുവൈസുമായി ഷഹ്നയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം മുണ്ടാവുംകുകയായിരുന്നു. അതിനു മുൻപ് ഷഹ്നയെയും കൂട്ടി റുവൈസ് പലയിടത്തും ചുറ്റാൻ പോയിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിനകത്തും പോയിട്ടുണ്ട്. പലയിടത്തും കൊണ്ട് പായി ശാരീരികമായി ദുരുപയോഗം ചെയ്ത ശേഷം മറ്റൊരു വിവാഹത്തിനായി വനിതാ ഡോക്ടറെ വേണ്ടെന്നു പറഞ്ഞു ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ഷഹ്ന ജീവനൊടുക്കുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന ഷഹ്നയുടെ ആത്മഹത്യാ കുറിപ്പുകളും പൊലീസ് കണ്ടെത്തിരുന്നു.

28കാരിയായ ഷെഹ്ന തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അബ്ദുള്‍ അസീസിൻ്റെയും ജമീലയുടെയും മകളാണ്. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്നാണ് ഷഹ്ന എംബിബിഎസ് പൂര്‍ത്തിയാക്കുന്നത്. പിന്നീട് ഷെഹന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിൽ പിജിക്ക് പ്രവേശനം നേടി. തുടർന്ന് ഷഹ്നയും സഹപാഠിയായ റുവൈസും തമ്മിൽ പ്രണയത്തിലായി. ഇരുവരുടെയും വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചു. എന്നാൽ രണ്ടുവര്‍ഷം മുമ്പ് ഷഹ്‌നയുടെ പിതാവ് അബ്ദുള്‍ അസീസ് മരിച്ചു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാൽ ഇതിനിടെ കൂടുതൽ സ്ത്രീധനം വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു റുവൈസും പിതാവും. ഈ സാഹചര്യത്തിലാണ് റുവൈസിന്റെ പിതാവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമം നടത്തി വരുന്നത്.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

24 mins ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

42 mins ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

2 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

2 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

3 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 hours ago