Crime,

പരസ്യക്കരാർ ലംഘിച്ച് 158 കോടിയുടെ നഷ്ടം ഉണ്ടാക്കി, ബൈജൂസ് ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്ത് ബിസിസിഐ

മുംബൈ . പരസ്യക്കരാർ ലംഘിച്ച് 158 കോടിയുടെ നഷ്ടം ഉണ്ടാക്കിയ ബൈജൂസ് ഗ്രൂപ്പിനെതിരെ കേസ് ഫയല്‍ ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. പരസ്യക്കരാറിന്റെ ഭാഗമായി നല്‍കേണ്ട 158 കോടി രൂപ അടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന പരാതിയുമായി സെപ്തംബര്‍ എട്ടിനാണ് ബിസിസിഐ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) കേസ് ഫയൽ ചെയ്യുന്നത്.

കേസില്‍ ഡിസംബര്‍ 22ന് വാദം കേള്‍ക്കാനിരിക്കുകയാണ് കോടതി. സെപ്തംബര്‍ 2019നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒപ്പോ എന്ന മൊബൈല്‍ നിര്‍മ്മാതാക്കളില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സിയുടെ സ്പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുക്കുകയായിരുന്നു. കരാർ പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓരോ കളിയ്‌ക്കും 4.61 കോടി രൂപ വീതം ബൈജൂസ്‌ നല്‍കണമായിരുന്നു. ഐസിസി മാച്ചുകളില്‍ 1.51 കോടി വേറെയും നല്‍കേണ്ടതുണ്ട്.. കുടിശിക വരുത്തിയ തുക മൊത്തം 158 കോടിയോളം വരും.

സാമ്പത്തിക ബാധ്യതയുള്ളതിനാല‍് ബാങ്ക് ഗ്യാരണ്ടിയില്‍ നിന്നും തുക എടുത്ത് കൊള്ളാനായിരുന്നു ബൈജൂസ് അറിയിക്കുന്നത്. ഇതോടെ കാര്യങ്ങൾ കേസിലേക്ക് നീങ്ങി. ബൈജൂസ് പിന്‍മാറിയതോടെ ബിസിസിഐ ഡ്രീം 11 എന്ന കമ്പനിയ്‌ക്ക് ടീം ജേഴ്സി നല്‍കാന്‍ തീരുമാനിച്ചു. 150 മത്സരങ്ങള്‍ക്ക് വെറും 358 കോടി രൂപയ്‌ക്കാണ് കരാര്‍ നല്‍കുന്നത്.

എന്‍ സിഎല്‍ടി മറുപടി നല്‍കാന്‍ ബൈജൂസിന് രണ്ടാഴ് സമയം നല്‍കിയിരുന്നു. ബൈജൂസ് ഗ്രൂപ്പിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ബിസിസിഐയുമായി കരാര്‍ ഒപ്പു വെക്കുന്നത്.. ബൈജൂസിന് ബിസിസിഐയുമായി മാത്രമല്ല, ഐസിസി, ഫിഫ എന്നീ സംഘടനകളുമായും പരസ്യപങ്കാളിത്തം ഉണ്ടായിരുന്നതാണ്. ഈ കരാറുകള്‍ പുതുക്കാന്‍ പുതിയ സാഹചര്യത്തില്‍ ബൈജൂസ് ഗ്രൂപ്പ് താല്‍പര്യം കാണിച്ചിച്ചില്ല. അതിനിടയിലാണ് കരാറില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ബിസിസിഐ കേസ് നല്‍കിയത്. ഇതിനിടെ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചു എന്ന കുറ്റത്തിന് ഇഡിയും ബൈജൂസ് ഗ്രൂപ്പിനെതിരെ കേസെടുക്കുകയായിരുന്നു.

crime-administrator

Recent Posts

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

4 mins ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

45 mins ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

1 hour ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

5 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

5 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

8 hours ago