മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളായിരുന്ന ഫിറോസ് ഖാനും സജിന ഫിറോസും വിവാഹമോചിതരായി. ബിഗ്ബോസിൽ എത്തിയതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട ദമ്പതികൾ ആയിരുന്നു ഇവർ. മലയാളം ബിഗ്ബോസിൽ ആദ്യമായി മത്സരിച്ച ദമ്പതികളും ഇവരായിരുന്നു.
ഷോയുടെ പകുതി എത്തുമ്പോൾ ബിഗ് ബോസിന്റെ നിയമം തെറ്റിച്ചതിനാൽ ഇവർ പോവുകയായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ച് ഒരു വാർത്ത സജ്ജ്ന പങ്കുവെച്ചിരിക്കുകയാണ്. താനും ഭർത്താവ് ഫിറോസും തമ്മിൽ വേർപിരിഞ്ഞു എന്നാണ് സജ്ജ്ന പറഞ്ഞിട്ടുള്ളത്.
ഒരു അഭിമുഖത്തിനിടെയായിരുന്നു വിവാഹമോചനത്തെക്കുറിച്ച് സജ്ജ്ന തുറന്നു പറയുന്നത്. ഒരുമിച്ച് ഇത്രയും നാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോൾ ഇല്ലാത്തതിനാൽ അതിൻറെ വിഷമം ഉണ്ട്. ഞങ്ങൾക്ക് ഒന്നിച്ച് മുന്നോട്ടു പോകാൻ പറ്റാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും എടുത്ത തീരുമാനമായിരുന്നു വേർ പിരിയൽ.
അതേസമയം, വേര്പിരിയാണുണ്ടായ കാരണം സജ്ജ്ന വ്യക്തമാക്കിയിട്ടില്ല. പുറമേയുള്ളതല്ല ജീവിതം മൂന്നാമത് ഒരാളുടെ ഇടപെടൽ ഈ വേർപിരിയലിൽ ഇല്ലെന്നും സജ്ജ്ന പറയുന്നുണ്ട്. അതേസമയം ഷിയാസ് കരീമാണ് ഇതിന് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.എന്നാൽ അദ്ദേഹത്തിന് ഞങ്ങളുടെ വേർപിരിയലുമായി ഒരു ബന്ധവും ഇല്ല. ഞങ്ങളുടെ മക്കൾക്ക് ഈ കാര്യം അറിയില്ല. ഇപ്പോൾ അവർ ഉമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. അദ്ദേഹം ഷൂട്ടിന് പോയതാണെന്നാണ് മക്കളോട് ഞാൻ പറഞ്ഞത്. ഇക്ക മക്കളെ കാണാൻ വരുന്നുണ്ട്. അവരുടെ കാര്യം ആലോചിക്കുമ്പോൾ വേർപിരിയൽ വേദനയുണ്ടാക്കുകയാണ് എനിക്ക്. ഇപ്പോൾ സജജ്ന ഫിറോസ് അല്ല സജിന നൂർ ആണ് ഞാൻ – സജ്ന പറയുന്നു.
തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…
തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…
പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…
തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…
ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…