Crime,

പിതൃത്വത്തെ ചൊല്ലി തർക്കം, ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെ ലോഡ്ജ് മുറിയിൽ ക്രൂരമായി മർദിച്ച് തലക്കടിച്ച് കൊന്നു

കൊച്ചി . കൊച്ചിയിലെ എളമക്കരയിലുള്ള ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ ജനിച്ച ദിവസം തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി പോലീസിന് പ്രതിയായ ഷാനിഫിന്റെ മൊഴി. കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പോലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊല്ലാൻ ഒരു മാസത്തോള മായി അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ലോഡ്ജിൽ മുറി എടുത്തത് കുഞ്ഞിനെ കൊലപ്പെടുത്താനായിരുന്നെന്നും ഷാനിഫ് പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് കുഞ്ഞിന്റെ അമ്മയെയും ഷാനിഫിനെയും എളമക്കര പൊലീസ് സംഭവത്തിൽ കസ്റ്റഡിയിലെടുത്തത്.

സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് ഷാനിഫും കുഞ്ഞിന്റെ അമ്മയായ അശ്വതിയും അടുപ്പത്തിലാവുന്നത്. നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അശ്വതി 4 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞിന്റെ പേരിൽ അശ്വതിയും പങ്കാളി ഷാനിഫും തമ്മിൽ തർക്കമായി. എന്നാൽ കുഞ്ഞിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും തനിക്കൊന്നുമറിയില്ലെന്നുമുള്ള നിലപാടിലാണ് അശ്വതി ഇപ്പോൾ. ഇതുവരെ അവർ കുറ്റം സമ്മതിക്കാൻ തയ്യാറായിട്ടില്ല. താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതി പോലീസിന് നൽകിയ മൊഴി.

ഇരുവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എങ്കിലും, കൊല നടത്തിയിയിരിക്കുന്നത് ഷാനിഫ് ആണെന്നത് വ്യക്തമാണ്. കോല നടത്തിയ ശേഷം കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു നോക്കിയെന്നും പോലീസ് പറയുന്നുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ ലോഡ്ജിൽ കണ്ടെത്തുന്നത്. പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടറാണ് പോലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം സ്ഥിരീകരിക്കുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിൽ പിന്നെ എളമക്കര പോലീസ് രണ്ട് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒന്നാം തീയതിയാണ് ഇരുവരും കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറി വാടകയ്ക്ക് എടുക്കുന്നത്. പിന്നീട് ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രണ്ട് പേരും ചേർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയാണ് ഉണ്ടായത്. ആലപ്പുഴ സ്വദേശിയാണ് യുവതി. കണ്ണൂർ സ്വദേശിയായ യുവാവുമായി കഴിഞ്ഞ കുറച്ച് നാളായ കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു ഇവരുടെ താമസം. ഇരുവരും നിയമപരമായി വിവാഹിതരല്ല എന്നതും ശ്രദ്ധേയമാണ്. കുട്ടിയെ ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലാ യിരുന്നു.. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയായിരുന്നു തർക്കം.

crime-administrator

Recent Posts

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

20 mins ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

37 mins ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

1 hour ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

2 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

3 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

4 hours ago