കൊല്ലം . ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി ചാത്തന്നൂർ സ്വദേശി പത്മകുമാർ, രണ്ടാം പ്രതി അനിത, മൂന്നാം പ്രതി പത്മകുമാറിന്റെ മകൾ അനുപമ എന്നിവരുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയത്. പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയതിൽ പിന്നെ കൊട്ടാരക്കര കോടതിയിൽ എത്തിക്കും.
ഹോളിവുഡ് താരങ്ങളെയും സെലിബ്രിറ്റികളെയും കുറിച്ച് വീഡിയോകൾ ചെയ്തു വന്നിരുന്ന പ്രശസ്ത യൂട്യൂബറാണ് അനുപമ. അഞ്ച് ലക്ഷം ഫോളോവേഴ്സ് ആണ് യുട്യൂബിൽ അനുപമക്കുള്ളത്. കഴിഞ്ഞ ഒരു മാസം മുമ്പാണ് അവസാനമായി അനുപമ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് അനുപമ പത്മൻ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിട്ടുള്ളത്. കിഡ്നാപ്പിംഗിന് പല തവണ ശ്രമിച്ചിരുന്നതായും, ഭീഷണിക്കത്ത് തയാറാക്കിയിരുന്നതായും, കേസിൽ മറ്റാർക്കും പങ്കില്ലെന്നും പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേ സമയം, ലോൺ ആപ്പ് മുഖേന പത്മകുമാർ വായ്പ എടുത്തിരുന്നതായും മൊഴിയുണ്ട്.
ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…
തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…
ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…
തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളെ മർദിച്ച…
കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…
തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…