Crime,

കൗശിക് മേനോൻ ചാനൽ തുടങ്ങാനെന്ന പേരിൽ 2 കോടി തട്ടിച്ചു, കേസെടുത്ത് പോലീസ്

ദുബൈയിൽ എന്റർടൈന്റ്മെന്റ് ചാനൽ തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ നടത്തിയ പ്രശസ്ത തമിഴ്- മലയാളം പിന്നണി ഗായകൻ കൗശിക് മേനോനെതിരേ കേരളാ പോലീസ് ജ്യാമ്യമില്ലാ വകുപ്പുകൾ ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.

പാലക്കാട് തത്തമംഗലത്ത് പാണ്ടാരത്തിൽ വീട്ടിൽ നാരായണന്റെ മകനാണ്‌ കൗശിക്. ദുബൈയിൽ നിരവധി വേദികളിൽ പാടുകയും അവിടെ സെലിബ്രേറ്റിയും, സ്റ്റേജ് ഷോകൾ നടത്തിവരുന്ന ആളുമാണ്‌. വിവിധ തെന്നിന്ത്യൻ ഭാഷകളിലായി 20ഓളം സിനിമകളിൽ ഇയാൾ പാടിയിട്ടുണ്ട്.ഇയാൾക്ക് ദുബൈ സർക്കാർ ഗോൾഡൻ വിസ അടക്കം അനുവദിച്ച പ്രമുഖനും ആണ്‌. 2009 ൽ മിർച്ചി മ്യൂസിക്‌ അവാർഡ് സൗത്ത് ഇന്ത്യ വിജയിയായ കാർത്തിക്ക് പണ്ടാരത്തിൽ എന്ന കൗശിക് മേനോൻ എ. ആർ. റെഹ്മാൻ സംഗീത സംവിധാനം ചെയ്ത രാവണൻ, എന്തിരൻ തുടങ്ങിയ സിനിമകളിൽ ബാക്കിങ്ങ് സിങ്ങർ ആയും, പത്തു വർഷമായി

മലയാളം, തമിഴ്, തെലുങ്ക് സിനിമ മേഖലയിൽ പ്ലേ ബാക്ക് സിങ്ങർ ആയി തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന യുവാവാണ്. കലയെ മറയാക്കിയുള്ള കൗശിക്ക് മേനോനിന്റെ പണം ലക്ഷ്യമാക്കിയുള്ള ഇത്തരം വഞ്ചനാരീതികൾ സിനിമാ ലോകത്തിന്നുതന്നെ നാണക്കെടുണ്ടാക്കി യിരിക്കുകയാണ്. നിലവിൽ ഹൈദ്രാബാദിൽ ഒളിവിൽ താമസിക്കുന്ന കൗശിക് മേനോനെ കേരളത്തിൽ എത്തിച്ച് ഉടൻ അറസ്റ്റ് രേഖപെടുത്തുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.

മീഡിയ കമ്പിനിയായ ഗാലക്സി സൂം ഇന്ത്യ ലിമിറ്റഡുമായി 05/12/2022ന്‌ കൗശിക് മേനോൻ ഒപ്പിട്ട എം ഒ യു പ്രകാരം ദുബൈ ആസ്ഥാനമായി മീഡിയ ബിസിനസും എന്റർടൈന്റ്മെന്റ് ചാനലും ആയിരുന്നു ധാരണ ആയത്. ഇതുപ്രകാരം ഗാലക്സി സൂം ഇന്ത്യ 2 കോടിയുടെ ആസ്തികളും മറ്റും കൗശിക് മേനോനു കൈമാറി. കൂടാതെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളും കൈമാറി. ഇതിനെല്ലാം പുറമേ 35273 യു എ ഇ ദിർ ഹം പദ്ധതിയുടെ ക്യാപിറ്റൽ അഡ്വാൻസായും കൗശിക് മേനോനു കേരളത്തിലെ ആലുവയിൽ നിന്നും ഫെഡറൽ ബാങ്ക് വഴി കൈമാറി. ദുബൈയിലുള്ള ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ്‌ 35273 യു എ ഇ ദിർഹം കൈമാറിയത്.

ഗാലക്സി സൂം ഇന്ത്യയുടെ പ്രതിനിധികൾ ദുബൈയിൽ ചെന്ന് കൗശിക് മേനോനുമായി ചർച്ച ചെയ്യുകയും തുടർന്ന് ഇയാളുടെ പാലക്കാട്ടേ തത്തമംഗലത്തുള്ള പണ്ഢാരത്തിൽ വീട്ടിൽ ചെന്നും പിതാവ് നാരായണനും ആയും ചർച്ചകൾ നടത്തിയിരുന്നു. ഇത്തരം പ്രാരംഭ ചർച്ചകൾക്ക് ശേഷം ആയിരുന്നു എം .ഒ.യു കരാർ ഒപ്പിട്ടത്.

എം ഒ യു പ്രകാരം ഗാലക്സി സൂമിൽ നിന്നും 2 കോടിയുടെ ആസ്തികൾ വാങ്ങിയിട്ടും, 32000ത്തിലധികം യു എ ഇ ദിർ ഹം അക്കൗണ്ടിൽ അഡ്വാൻസ് കൈപറ്റിയിട്ടും കൗശിക് മേനോൻ എന്ന കൗശിക് പണ്ടാരത്തിൽ ധാരണകൾ ലംഘിക്കുകയായിരുന്നു. എം ഒ യു ഒപ്പിട്ട് കഴിഞ്ഞാൽ കൗശിക് മേനോൻ 1.5 ലക്ഷം യു എ ഇ ദിർ ഹം ക്യാപിറ്റൽ ഇൻ വസ്റ്റ്മെന്റ് ചെയ്യും എന്നും 1 മാസത്തിനുള്ളിൽ യു എ ഇയിൽ കമ്പിനി രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങും എന്നും ആയിരുന്നു എം ഒ യു ധാരണ. അതിനു ശേഷം 4 മാസങ്ങൾകൊണ്ട് സ്ഥാപനം പ്രവർത്തിപ്പിച്ച് മുന്നോട്ട് പോകും എന്നും പറഞ്ഞിരുന്നു.

എന്നാൽ എം ഒ യു ഒപ്പിട്ട് കോടികളുടെ ആസ്തികളും പണവും കൈപറ്റിയ ശേഷം കൗശിക് മേനോൻ ചതിക്കുകയായിരുന്നു. എം ഒ യു പ്രകാരം ഉള്ള ഒരു കാര്യവും കൗശിക്കിന്റെ ഭാഗത്ത് നിന്നും ഒരു മാസത്തിനുള്ളിൽ ചെയ്തില്ല. തുടർന്ന് ഒരു മാസത്തിനു ശേഷം 9 മാസങ്ങൾ കഴിഞ്ഞിട്ടും പണവും ആസ്തികളും കൗശിക് മേനോൻ തട്ടിയെടുത്ത് ചതിച്ചു എന്ന് മനസിലാക്കിയ ഗാലക്സി സൂം ഇന്ത്യ കേരളത്തിൽ നിയമ നടപടി തുടങ്ങുകയായിരുന്നു.

ഇപ്പോൾ ഇയാൾക്കെതിരേ ആലുവ പോലീസ് ആണ്‌ ഐ.പി സി 406, 420 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ആണ്‌ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൗശിക് മേനോൻ മലയാളത്തിലെ മുൻ നിര സെലിബ്രേറ്റികളുമായി ചേർന്ന് നിരവധി പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. മുമ്പ് ഗോപി സുന്ദറുമായും കൗശിക് മേനോനുമായുമുള്ള സാമ്പത്തിക ഇടപാടുകളും തട്ടിപ്പും പുറത്ത് വന്നിരുന്നു. മലയാളത്തിലെ പ്രശസ്ത ഗായിക കെ എസ് ചിത്ര, ജാനകി, സുജാത തുറ്റങ്ങിവര്യുമായുള്ള ചിത്രങ്ങളും വീഡിയോകളും ഒന്നിച്ചുള്ള ചില വർക്കുകളും കൗശിക് തട്ടിപ്പ് നടത്താനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ആയി സ്ഥിരം ഉപയോഗിക്കുന്നു.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

9 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

12 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

12 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

13 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

13 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

13 hours ago