Crime,

‘അബിഗെലിന്റെ തല ബലം പ്രയോഗിച്ച് താഴ്‌ത്തി, വായ പൊത്തി’ മൂന്ന് പേരുടെ കൂടി രേഖാ ചിത്രം പുറത്ത്

കൊല്ലം . അബിഗെലിനെ തട്ടിക്കൊണ്ട് പോയ കേസിൽ കുട്ടിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. തട്ടിക്കൊണ്ട് പോയ ദിവസം രാത്രി താമസിപ്പിച്ചത് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണെ ന്നാണ് കുട്ടി പോലീസിനു മൊഴി നൽകിയിരിക്കുന്നത്. ഈ വീട്ടിലേക്ക് കൊണ്ട് പോകുമ്പോൾ വഴിയിൽ പലയിടത്ത് വെച്ചും കുട്ടിയുടെ തല ബലം പ്രയോഗിച്ച് താഴ്‌ത്തി വെക്കാനും വായ പൊത്താനും പ്രതികൾ ശ്രമിച്ചെന്നും മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

അടുത്ത ദിവസം പ്രതികൾ യാത്ര ചെയ്തത് കാറിലും തുടർന്ന് ഓട്ടോയിലുമായിരുന്നു. സംഘത്തിൽ ആദ്യം കണ്ടവരെക്കാൾ കൂടുതൽ ആളുകളെ കുട്ടി പിന്നീട് കണ്ടു. ആശ്രാമത്ത് കൊണ്ട് വിട്ടപ്പോൾ പപ്പവരുമെന്ന് പറഞ്ഞെന്നും കുട്ടി മൊഴിയിൽ വ്യക്തമാക്കുന്നു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മൂന്ന് പേരുടെ കൂടി രേഖാ ചിത്രം പുറത്ത് വിട്ടിട്ടുണ്ട്. കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ച യുവതിയുടേയും കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും രേഖാ ചിത്രങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്.

crime-administrator

Recent Posts

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

29 mins ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

2 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

3 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

3 hours ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

13 hours ago