Kerala

പിണറായിയുടെ ലൈറ്റ് & സൗണ്ട് ഷോ, മന്ത്രിമാർക്ക് കൊളെസ്ട്രോൾ മൂത്തു, പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ

പിണറായിയുടെ നവകേരള യാത്രയെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. കണ്ണൂരിലെ ക്ഷീരകർഷകന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ആണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്. കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്ത വാർത്ത പുറത്തുവന്നിരുന്നു. കൊളക്കാട് സ്വദേശി ആൽബർട്ടിനെ(68) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ഈ മാസം 18ന് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു ആൽബർട്ട്. ഈ സംഭവത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പുരോഗമിക്കുന്ന നവകേരള സദസ് യാത്രയുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമർശനം.

കണ്ണൂർ കൊളക്കാട് സ്വദേശിയായ ക്ഷീര കർഷകൻ എംആർ അൽബർട്ട് (68) ആണ് ആത്മഹത്യ ചെയ്തത്. മാടമ്പിത്തമ്പുരാന്റെ യാത്ര കണ്ണൂര് പിന്നിട്ട് 4 ദിവസം പിന്നിടുമ്പോഴാണ് എംആർ ആൽബർട്ട് എന്ന ക്ഷീരകർഷകൻ ജപ്തി നോട്ടീസ് കിട്ടിയതിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്യുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

കൊളസ്ട്രോൾ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ലൈറ്റ് & സൗണ്ട് ഷോയ്ക്കും വിജയൻ സേനയുടെ രക്ഷാപ്രവർത്തനങ്ങൾക്കുമപ്പുറം എന്താണ് മാടമ്പി യാത്രയുടെ ഗുണമെന്നും രാഹുൽ ചോദിക്കുന്നു. ‘എന്തുകൊണ്ടാണ് ആൽബർട്ട് അടക്കമുള്ള ക്ഷീര കർഷകർക്ക് അവരുടെ സർക്കാർ അവകാശങ്ങൾ ലഭിക്കാത്തതിനെ പറ്റി മാടമ്പി സദസ്സിൽ പരാതി പറയാൻ തോന്നാതിരുന്നത്? എന്തു കൊണ്ടാകാം മാടമ്പി സദസ്സിന് ക്ഷീരകർഷകരുടെയടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കഴിയാത്തത്? മാടമ്പിയുടെ യാത്ര പുരോഗമിക്കുമ്പോൾ, നാട് സാധാരണക്കാരന്റെ ശവപ്പറമ്പ് ആകുന്നു’- രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:

മാടമ്പിത്തമ്പുരാന്റെ യാത്ര കണ്ണൂര് പിന്നിട്ട് 4 ദിവസം പിന്നിടുമ്പോഴാണ് മാടമ്പിയുടെ ജില്ലയിലെ തന്നെ എംആർ ആൽബർട്ട് എന്ന ക്ഷീരകർഷകൻ ജപ്തി നോട്ടീസ് കിട്ടിയതിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്യുന്നത്. കൊളസ്ട്രോൾ കുറയ്ക്കാനുള്ള മന്ത്രിമാരുടെ പ്രഭാത നടത്തവും മാടമ്പി വിജയന്റെ ലൈറ്റ് & സൗണ്ട് ഷോയ്ക്കും വിജയൻ സേനയുടെ രക്ഷാപ്രവർത്തനങ്ങൾക്കുമപ്പുറം എന്താണ് മാടമ്പി യാത്രയുടെ ഗുണം?

എന്തുകൊണ്ടാണ് ആൽബർട്ട് അടക്കമുള്ള ക്ഷീര കർഷകർക്ക് അവരുടെ സർക്കാർ അവകാശങ്ങൾ ലഭിക്കാത്തതിനെ പറ്റി മാടമ്പി സദസ്സിൽ പരാതി പറയാൻ തോന്നാതിരുന്നത്? എന്തു കൊണ്ടാകാം മാടമ്പി സദസ്സിന് ക്ഷീരകർഷകരുടെയടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കഴിയാത്തത്? മാടമ്പിയുടെ യാത്ര പുരോഗമിക്കുമ്പോൾ, നാട് സാധാരണക്കാരന്റെ ശവപ്പറമ്പ് ആകുന്നു.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

2 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

3 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

4 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

5 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

5 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

6 hours ago