Business

ഫെമ ലംഘിച്ച് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചതിന് ബൈജൂസ് ആപ്പിന് ഇ ഡിയുടെ കാരണം കാണിക്കൽ നോട്ടീസ്

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ( ഫെമ )ലംഘിച്ച് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബൈജൂസ് ആപ്പിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിഎൻബിസി – TV18 , എൻ ഡി ടി വി, എ പി എൻ ലൈവ്, ഔട്ട് ലുക്ക് ബിസിനസ് എന്നിവ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡിനുമാണ് നോട്ടീസ് അയച്ചിരിക്കുന്ന തെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. കമ്പനിയുടെ ഫെമ നിയമ ലംഘനങ്ങളിൽ നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായാണ് ഇ.ഡി നോട്ടീസ് എന്നും പറഞ്ഞിട്ടുണ്ട്.

എന്നാൽ ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ ഈ വാർത്തകൾ തള്ളി. ‘എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു എന്ന മാധ്യമ വാർത്ത വാസ്തവ രഹിതമാണെന്ന് കമ്പനി പറഞ്ഞിരിക്കുന്നത്. അത്തരത്തിൽ ഒരു നോട്ടീസും കമ്പനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്നും’ ആണ് ബൈജൂസിന്റെ പ്രതികരണം.

ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ കർണാടകയിലെ ബംഗളുരുവിൽ മൂന്നിടങ്ങളിലായി ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നാണ് ഇ.ഡി പറഞ്ഞിരുന്നത്. 2011 മുതൽ 2023 വരെ കമ്പനിക്ക് 28000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചുവെന്നാണ് ആരോപണം ഉയർന്നിരുന്നത്.

crime-administrator

Recent Posts

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

2 mins ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

4 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

7 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

17 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

18 hours ago