News

ആരാധന മൂത്ത് ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡുമായി വെർച്വൽ വിവാഹം കഴിച്ച കൊൽക്കത്ത മോഡലിന് വധഭീക്ഷണി

ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ വിജയത്തിന് നിർണ്ണായക പങ്കുവഹിച്ച താരം ട്രാവിസ് ഹെഡിനെ ആരാധന മൂത്ത് വെർച്വലായി വിവാഹം കഴിച്ച കൊൽക്കത്ത മോഡൽ ഹേമോശ്രീ ഭദ്ര പുലിവാല് പിടിച്ചു. ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ട്രാവിസ് തന്റെ ഹൃദയം കീഴടക്കിയെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഹേമോശ്രീ ഭദ്ര താരത്തെ വെർച്വലായി വിവാഹം കഴിക്കുന്നത്.

ഇന്ത്യൻ ബൗളർമാരെ അടിച്ചു പറത്തി ട്രാവിസ് ഹെഡ് 137 റൺസാണ് ടീമിനായി നേടികൊടുക്കുന്നത്. ട്രാവിസിന്റെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ഹേമോശ്രീ ഭദ്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. ആരാധന മൂത്ത് വെർച്വലായി ട്രാവിസ് ഹെഡിനെ ഹേമോശ്രീ ഭദ്ര വിവാഹം കഴിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.

ഹേമോശ്രീ ഭദ്ര, ട്രാവിസ് ഹെഡിന്റെ ഫോട്ടോ വെച്ച് വെർച്വലായി വിവാഹം കഴിക്കുകയായിരുന്നു. വീഡിയോയുടെ പശ്ചാലത്തലത്തിൽ ശംഖ് നാഥവും മറ്റും കേൾക്കാം. വളരെ സീരിയസ് ആയ വിവാഹമായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. ബന്ധുക്കൾ ഇതിനു സാക്ഷ്യം വഹിക്കുന്നുമുണ്ട്. വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ ആ ഒരൊറ്റ വീഡിയോ കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് ഹേമോശ്രീ ഭദ്ര എന്ന് തന്നെ പറയണം. വീഡിയോ വൈറലായതോടെ ഹേമോശ്രീ ഭദ്രക്കെതിരെ അപകീർത്തി പരാമർശവും വധഭീഷണിയുമായി നിരവധി പേരെത്തിയെന്നാണ് മോഡൽ പറയുന്നത്.

ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ട്രാവിസ് തന്റെ ഹൃദയം കീഴടക്കിയെന്ന് ഹേമോശ്രീ ഭദ്ര പറയുന്നത്. അതിനാലാണ് ലോകകപ്പിന് പിന്നാലെ ട്രാവിസിന്റെ ഫോട്ടോ പങ്കുവെച്ച് വിവാഹം കഴിക്കുന്നതായി വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി പേർ പരിഹസിക്കുവാനും തെറിവിളികളുമായെത്തി.

‘വീഡിയോ പോസ്റ്റ് ചെയ്തതിന് പിറകെ ഒന്നിനുപുറകെ ഒന്നായി അശ്ലീല കമന്റുകൾ വരികയാണ്. ഇത് വളരെ വേദനാജനകമാണ്. വധഭീഷണിയുമുണ്ട്. അതിൽ ഞാൻ അസ്വസ്ഥയാണ്. ഓസ്ട്രേലിയൻ താരവുമായുള്ള എന്റെ വിവാഹം എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. അതിനാൽ വീഡിയോയിലൂടെ അങ്ങനെ ചെയ്ത് രസിക്കുകയായിരുന്നു ഞാൻ. ആളുകൾ ഇങ്ങനെ എടുക്കുമെന്ന് ഒരിക്കലും കരുതിയില്ല.’ ഹേമോശ്രീ ഭദ്ര പറഞ്ഞിരിക്കുന്നു.

പലരും തന്നെ ഭീഷണിപ്പെടുത്തുന്നു. ഇതൊരു വിനോദമായി മാത്രം കാണണമെന്നും ഹേമോശ്രീ അഭ്യർത്ഥിക്കുന്നു. ഇന്നത്തെ മനുഷ്യർ ഇത്ര പ്രതികാരബുദ്ധിയുള്ളവരായി മാറുന്നത് എന്തുകൊണ്ടാണെന്നും ഹേമശ്രീ ചോദിക്കുന്നു. ‘ഒരു ഓസ്ട്രേലിയൻ ക്രിക്കറ്ററെ പിന്തുണയ്ക്കുക എന്നതിനർത്ഥം രാജ്യദ്രോഹിയാവുകയാണോ? ഹേമോശ്രീ ഭദ്ര ചോദിക്കുന്നു.

‘വീഡിയോ നീക്കം ചെയ്യാൻ എല്ലാവരും എന്നോട് ആവശ്യപ്പെടുന്നു. ഞാനത് ചെയ്യില്ല, പകരം ഇതുപോലുള്ള കൂടുതൽ വീഡിയോ ചെയ്യും.’ ഹേമോശ്രീ പറഞ്ഞു. ട്രാവിസിനെ ടാഗ് ചെയ്ത് കൊണ്ടാണ് ഹേമോശ്രീ ഭദ്ര വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ‘അദ്ദേഹത്തിന് വിഷമം തോന്നിയാൽ വീഡിയോ നീക്കം ചെയ്യും. ഇതുവരെ അങ്ങനെയൊന്ന് അദ്ദേഹം അറിയിച്ചില്ല – ഹേമോശ്രീ പറഞ്ഞു.

crime-administrator

Recent Posts

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

3 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

8 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

9 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

9 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

10 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

10 hours ago