Kerala

‘കേരളം വയറ്റത്തടിക്കുമ്പോൾ’ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്‌ക്ക് 74.99 ലക്ഷം

തിരുവനന്തപുരം . കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്‌ക്ക് 74.99 ലക്ഷം രൂപ അനുവദിച്ച് നൽകി കേരള ജനതയെ ആകെ ഞെട്ടിച്ച് പിണറായി സർക്കാർ. കേരളത്തിലെ ചികിത്സ സംവിധാനങ്ങളെ പറ്റി വാതോരാതെ വാനോളം പുകഴ്ത്തുമ്പോൾ അമേരിക്കയിലെ മയോ ക്ലിനിക്കിലെ മുഖ്യമന്ത്രിയുടെ രണ്ട് പ്രാവശ്യത്തെ ചികിത്സക്കും ഭാര്യയുടെ ചികിത്സക്കുമായി 74.99 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ച് നൽകിയിരിക്കുന്നത്. ഇതായിരിക്കണം ഒരു ഇടത് സർക്കാർ. ഇങ്ങനെ ആയിരിക്കണം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന് ചരിത്രമെഴുതിയിരിക്കുകയാണ് പിണറായി സർക്കാർ.

അമേരിക്കയിലും കേരളത്തിലുമായി മുഖ്യ മന്ത്രി നടത്തിയ ചികിത്സയ്‌ക്ക് ചിലവായ തുക അനുവദിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. 2021 മുതലുള്ള ചികിത്സാ ചിലവായും, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്‌ക്ക് ചിലവായതടക്കം ആണ് 74.99 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് ചിലവാക്കുന്നത്. കൃത്യമായി പറഞ്ഞാൽ 7499932 രൂപ. ചികിത്സയ്‌ക്കായി തുക അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ അപേക്ഷ ലഭിച്ചതിനെ തുടർന്നാണ് പൊതുഭരണ വകുപ്പിൽ നിന്ന് മുഖ്യമന്ത്രിക്ക് തുക അനുവദിച്ച് കൊണ്ട് സർക്കാർ ഉത്തരവ് ഉണ്ടാവുന്നത്.

അമേരിക്കയിലുള്ള മയോ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ രണ്ട് പ്രാവശ്യത്തെ ചികിത്സയ്‌ക്ക് മാത്രം 72,09,482 രൂപ ചിലവായി. 2022 ൽ ജനുവരി, ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടുന്നത്. 2022 ജനുവരിയിൽ മയോ ക്ലിനിക്കിൽ ചിലവായത് 29,82,039 രൂപയും, 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇതേ സ്ഥലത്ത് മുഖ്യമന്ത്രി ചികിത്സ തേടുമ്പോൾ ചെലവായത് 42,27,443 രൂപയും ആണ്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്‌ക്ക് ചിലവായ 47,769 രൂപയും ഇതേ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ചികിത്സയ്‌ക്ക് ചിലവായ 28,646 രൂപയും പൊതുഭരണ വകുപ്പ് അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ചികിത്സക്കായി ചിലവായ 42,057 രൂപയും, സെക്രട്ടറിയേറ്റ് ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ 2020 ഡിസംബർ 30 ന് മുഖ്യമന്ത്രി ചികിത്സ തേടിയപ്പോഴും, തേടിയിരുന്നു. 2020 ജൂലൈ മുതൽ 2021 മാർച്ച് മൂന്ന് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ അദ്ദേഹത്തിനും ഭാര്യക്കും ചിലവായ 32,905 രൂപയും സർക്കാർ അനുവദിച്ചു. 2021 സെപ്റ്റംബർ 29 മുതൽ 2022 മാർച്ച് 29 വരെ ഇരുവർക്കുമായി ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചിലവായ 76,199 രൂപയും 2022 ഡിസംബർ മുതൽ 2023 ഓഗസ്റ്റ് വരെ മുഖ്യമന്ത്രിക്കും ഭാര്യക്കും ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചിലവായ 62,874 രൂപയും പൊതുഭരണ വകുപ്പ് അനുവദിച്ചു.

crime-administrator

Recent Posts

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

1 min ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

11 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

14 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

14 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

15 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

15 hours ago