Sabarimala

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും, വെല്ലുവിളിയുമാണെന്ന് ഹിന്ദു ഐക്യവേദി.

ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന എല്ലാ അയ്യപ്പന്മാര്‍ക്കും വിശ്വാസികള്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുകയാണ് ദേവസ്വം ബോര്‍ഡിന്റെ കടമ. അതിന് പകരം ശബരിമലയിലേക്ക് വരുന്ന അയ്യപ്പന്മാരെ തടയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈക്കൊള്ളുന്നത്. ഇതിനെതിരെ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

നിലക്കല്‍, പമ്പ, മരക്കൂട്ടത്തിന് ശേഷം, സന്നിധാനം എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് അയ്യപ്പന്മാര്‍ക്ക് ഒരേസമയം വിരിവയ്‌ക്കാനുള്ള സൗകര്യം ഒരുക്കണം. പതിനെട്ടാംപടി കയറുന്നതിന് തടസമുണ്ടാക്കുന്ന വാസ്തു വിധിപ്രകാരമല്ലാത്ത പുതിയ നിര്‍മാണം പൊളിച്ചുമാറ്റണം.

സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുകയും അയ്യപ്പന്മാര്‍ക്ക് സൗജന്യ കുടിവെള്ളവും അന്നദാനവും നടത്തുന്നതിന് ഹിന്ദുസന്നദ്ധ സംഘടനകള്‍ക്ക് അനുവാദം നല്കുകയും വേണം. സന്നിധാനത്ത് അശാസ്ത്രീയമായി പണിത കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ശൗചാലയവും ചികിത്സാ സൗകര്യവും വര്‍ധിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഹില്‍ ടോപ്പ് അടക്കമുള്ള പ്രദേശങ്ങളില്‍ പാര്‍ക്കിങ് സംവിധാനം ഒരുക്കി വാഹനക്കുരുക്ക് ഒഴിവാക്കണം. നിലക്കല്‍ ബസ് സ്റ്റാന്‍ഡ് ആധുനികവല്‍ക്കരിക്കുകയും നിലക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ നിരക്കില്‍ ഗതാഗതം നടത്തുന്നതിന് സംഘടനകളേയും ധര്‍മസ്ഥാപനങ്ങളെയും അനുവദിച്ച് കെഎസ്ആര്‍ടിസിയുടെ അധിക ചാര്‍ജ് കൊള്ളയില്‍ നിന്ന് അയ്യപ്പന്മാരെ രക്ഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ശബരിമല ക്ഷേത്രത്തിന്റെ പവിത്രതയും തീര്‍ത്ഥാടനത്തെയും തകര്‍ക്കാന്‍ ഉദ്ദേശിച്ച് ഇടതു സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്ന ഗുഢശ്രമങ്ങളെ വിശ്വാസി സമൂഹം തിരിച്ചറിയുന്നുണ്ടെന്നും അയ്യപ്പധര്‍മം സംരക്ഷിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിനും നിയമനടപടികളും സമര പരിപാടികളുമായി ഭക്തജനസമൂഹം മുന്നോട്ടുപോകുമെന്നും പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു.

crime-administrator

Recent Posts

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

1 hour ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

1 hour ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

2 hours ago

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

12 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

12 hours ago