Connect with us

Hi, what are you looking for?

Exclusive

രാജീവ് ചന്ദ്രശേഖർ ഇത് കണ്ട് പേടിച്ച് ഓടുമെന്ന് കരുതേണ്ട; കേസ് മതധ്രുവീകരണത്തിന്റെ ഭാഗം : വി മുരളീധരൻ

കേരളത്തിൽ ആർക്കും എവിടെയും ബോംബ് വന്ന് സ്ഥാപിച്ചു പോകാം എന്നാണോ അവസ്ഥയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശനം. വളരെ ഗുരുതരമായ സാഹചര്യമാണ് ഇത്. മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ഒരു വ്യക്തിക്ക് സമൂഹത്തെ അപകടപ്പെടുത്താൻ പാകത്തിലായിരിക്കുന്നു അവസ്ഥ. പരിഹാരം കണ്ടെത്താൻ എന്തെങ്കിലും ശ്രമം ഉണ്ടോ. കേരളത്തിലെ പൊലീസ്- ഇന്റലിജൻസ് സംവിധാനത്തിന് എവിടെയാണ് പിഴച്ചത്. സാധാരണക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ പാകത്തിലായിരുന്നില്ല മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ എന്നും മുരളീധരൻ വിമർശിച്ചു.
മുഖ്യമന്ത്രി പറഞ്ഞതാണ് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നത്. പ്രതിപക്ഷവും ആ കെണിയിൽ വീണു. സാധാരണക്കാർ ട്രെയിനിൽ യാത്ര ചെയ്താൽ ആക്രമിക്കപ്പെടാം. ആർക്കും തീ കൊളുത്തിയും ബോംബ് വച്ചും കൊല്ലാം. ഐഇഡി ആർക്കും ഉണ്ടാക്കാം. സർക്കാർ- പ്രതിപക്ഷം – മാധ്യമങ്ങൾ ഒന്നും മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ പരാജയമാണ് ഇതെല്ലാം. പരിഹാരമുണ്ടാക്കാന്‍ ശ്രമങ്ങൾ ഉണ്ടാകണം. അക്രമിയെ കണ്ടെത്തുക എന്നത് മാത്രമല്ല പരിഹാരം. മുൻകൂട്ടി കണ്ടെത്തി തടയാൻ കഴിയണം.
എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതി ആ ട്രെയിനിൽ തന്നെ യാത്ര തിരിച്ചു. കണ്ടു പിടിച്ചത് മഹാരാഷ്ട്ര എടിഎസ് ആണ്. അന്വേഷണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കളമശേരിയിലേത് ഭീകരപ്രവർത്തനമാണ് എന്നതിൽ തർക്കമില്ല. എം വി ഗോവിന്ദൻ മാഷ് ഉൾപ്പെടെ പറയുന്നതും അതാണ്. ഇപ്പോൾ പുറത്തുവരുന്ന പേര് ശരിയാണോ, തെറ്റാണോ എന്നതിൽ ഇപ്പോൾ ഒന്നും പറയാൻ ഇല്ല. ഏജൻസികൾ അന്വേഷിക്കട്ടെ.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മത ധ്രുവീകരണം നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. രാജീവ് ചന്ദ്രശേഖരന് എതിരെ കേസ് എടുത്തത് മത ധ്രുവീകരണത്തിന്റെ ഭാഗമാണ്. രാജീവ് ചന്ദ്രശേഖർ ഇത് കണ്ട് പേടിച്ച് ഓടുമെന്ന് കരുതേണ്ട.എം വി ഗോവിന്ദന് എതിരെയാണ് ആദ്യം കേസ് എടുക്കേണ്ടത്. എം വി ഗോവിന്ദനാണ് ആദ്യം വർഗീയ പരാമർശം നടത്തിയത്.
ഖത്തറിൽ ഇന്ത്യക്കാരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യക്കാരെ മോചിപ്പിക്കാൻ നയതന്ത്ര ഇടപെടൽ ഉണ്ടായിട്ടുണ്ട്. നിയമപരവും നയതന്ത്ര പരവുമായ നടപടികൾ തുടരുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...