Categories: News

പ്രധാനമന്ത്രി ഒഡിഷയിലെ ദുരന്ത ഭൂമിയിൽ എത്തി

രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായ ഒഡിഷയിലെ ബഹനാഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. കട്ടക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി ഇപ്പോള്‍ സന്ദര്‍ശിക്കുകയാണ്. അപകടത്തെക്കുറിച്ച് പരുക്കേറ്റ ആളുകളില്‍ നിന്ന് പ്രധാനമന്ത്രി നേരിട്ട് വിവരങ്ങള്‍ തേടുകയാണ്. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്ക് ഒരുക്കിയിരിക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ബലാസോറിലെത്തിയത്. ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ അശ്വിനി വൈഷണവിനോടും ധർമേന്ദ്ര പ്രധാനോടും സംസാരിച്ചു. രക്ഷാപ്രവർത്തനം നടത്തിയ എൻ‍ഡ‍ിആർഎഫ് സംഘത്തോടും മോദി സംസാരിച്ചു.
ഭുവനേശ്വറില്‍ നിന്നാണ് ഹെലികോപ്റ്റര്‍ മാര്‍ഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത്.
ട്രെയിൻ ദുരന്തത്തിൽ 261 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ 300നടുത്ത് ആളുകള്‍ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. 19ഓളം മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ആയിരത്തോളം പേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

crime-administrator

Recent Posts

പൂഞ്ച് ഭീകരാക്രമണത്തിന് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍, ഭീകരക്രമണത്തിന് ചൈനീസ് സഹായം

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ്…

8 mins ago

ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ…

31 mins ago

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കോഴിക്കോട് . കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.…

59 mins ago

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചു നൽകിയില്ല, സുധാകരന് പരാതി

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ…

2 hours ago

മുൻ എംഎൽഎ എസ് രാജേന്ദ്രനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ

ഇടുക്കി . ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ബിജെപി മദ്ധ്യമേഖല പ്രസിഡന്റ്…

4 hours ago

അനിലയുടെ മുഖം വികൃതമാക്കപ്പെട്ടിരുന്നു, കൊലപാതകമെന്ന് സഹോദരന്‍

കണ്ണൂര്‍ . കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയുടെ മുഖം വികൃതമാക്കപ്പെട്ട…

5 hours ago