Kerala

രാജസേനൻ സി പി എമ്മിലേക്ക്

സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക് ചേക്കേറുന്നു. എകെജി സെന്ററിലെത്തി രാജസേനൻ, സിപിഎം സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടത്തി. ബിജെപി കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ലായെന്ന പരാതി രാജസേനനുണ്ടായിരുന്നു. പാർട്ടി നേതൃത്വം തന്നെ പരിഗണിക്കുന്നില്ലായെന്ന ആക്ഷേപവും ഇദ്ദേഹത്തിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിലേക്കുള്ള മാറ്റം.
ബിജെപി കേന്ദ്ര ഭരണത്തിൽ തുടർന്നിട്ടും വിവിധ കേന്ദ്ര ബോർഡുകളിലോ, കോർപ്പറേഷനുകളിലോ പരിഗണിക്കാത്ത പരിഭവവും അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം പങ്കു വെച്ചിരുന്നു. അതു കൊണ്ട് തന്നെ ചില മധ്യസ്ഥരെ മുന്നിൽ നിർത്തി സി പി എം കേന്ദ്രങ്ങളുമായി ഈ നേതാവ് ആശയ വിനിമയം നടത്തിയിരുന്നു. ഇതിന്റെ അവസാന ഘട്ടമായാണ് എകെജി സെന്റർ ചർച്ച. സിപിഎമ്മിൽ രാജസേനൻ ഔദ്യോഗികമായി ചേരും. ഏഴ് കൊല്ലം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ രാജസേനൻ.സി പി എമ്മിലെത്തിയാൽ ഏത് ഘടകത്തിൽ പ്രവർത്തിക്കേണ്ടി വരും എന്നതടക്കമുള്ള കാര്യങ്ങളിൽ ഏകദേശ ധാരണ രൂപപ്പെട്ടുവെന്നാണ് വിവരം. കണ്ണൂരിലെ ചില പാർട്ടിക്കാരാണ് മധ്യസ്ഥ ചർച്ച നടത്തിയതെന്നും സൂചനയുണ്ട്. ബിജെപി കേന്ദ്രങ്ങളിൽ നിന്നും കടുത്ത അവഗണനയാണ് നേരിട്ടു വരുന്നതെന്ന് ഈ നേതാവ് പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും തുറന്ന് പറഞ്ഞിരുന്നു.2016ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ഇദ്ദേഹം ബിജെപി. സ്ഥാനാർത്ഥിയായിരുന്നു. 20000ത്തിലേറെ വോട്ടും അരുവിക്കരയിൽ നിന്ന് നേടി. അതിന് ശേഷം വലിയ പ്രാധാന്യം ബിജെപിയിൽ രാജസേനന് കിട്ടിയില്ല.

crime-administrator

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

10 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

11 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

12 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

12 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

13 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

16 hours ago