Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

കേരളത്തിന്റെ സഹകരണ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപക തട്ടിപ്പിൽ സഖാക്കളായ ഡയറക്ടർമാറിൽ നിന്നും ഈടാക്കാൻ നടപടി തുടങ്ങി. 300 കോടി രൂപയുടെ തട്ടിപ്പാണ് സഖാക്കൾ ബാങ്കിലൂടെ നടത്തിയത്. നടപടി ഇല്ലാതിരിക്കാനും സി പി എമ്മിന്റെ പ്രാദേശിക നേതൃത്വത്തെ സംരക്ഷിക്കാനും മുൻനിര നേതാക്കൾ ഏറെ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
കേസിലെ 25 പ്രതികളിൽ നിന്ന് 125.84 കോടി രൂപ ഈടാക്കാനാണ് തീരുമാനം. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്. 20 മുൻ ഡയറക്ടർമാരിൽ നിന്നും മുൻ സെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പടെ അഞ്ച് പേരിൽ നിന്നുമാണ് തുക ഈടാക്കുക. ഒരാൾക്ക് 5 കോടിയിലധികം രൂപയുടെ ബാധ്യത ഇതനുസരിച്ചു ഉണ്ട്. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കി. പട്ടികയിലുള്ള 2 പേർ മരിച്ചതിനാൽ ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കുമെന്നാണ് വിവരം. ബാങ്കിൽ തട്ടിപ്പ് നടന്ന 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. മുൻ ഡയറക്ടർമാർക്ക് ഇതുസംബന്ധിച്ച നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചു മൂന്ന് ദിവസത്തിനകം പണം അടക്കണം. ഇത് അടച്ചില്ലെങ്കില് റെവന്യൂ റിക്കവറി നടപടി ക്രമങ്ങൾ ആരംഭിക്കും. ബാങ്കിൽ നിക്ഷേപകരായിട്ടുള്ളവരെല്ലാം അതായത് ഭൂരിഭാഗം പേരും ഇടതു സഹചാരികളായിരുന്നു.
നൂറു വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള ഈ ബാങ്ക് ഇ ഡി നിരീക്ഷണത്തിൽ ഉള്ള ബാങ്കാണ്. നോട്ട് നിരോധനം ഏർപ്പെടുത്തിയ വർഷം അസാധാരണമായവിധം നൂറു കോടിയിലധികം രൂപയുടെ നിക്ഷേപ വർധന ബാങ്കിൽ നടന്നിരുന്നു. എല്ലാ മേഖലയിലും നോട്ട് നിരോധനം ബാധിച്ചപ്പോൾ കരുവന്നൂർ ബാങ്കിൽ മാത്രം ഇത്രയധികം രൂപയുടെ നിക്ഷേപം നടന്നതോടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്ന ആരോപണം ഉയർന്നതോടെയാണ് ബാങ്ക് ഇ ഡിയുടെ കണ്ണിലെ കരടായത്.
തട്ടിക്കലും വെളുപ്പിക്കലും മാത്രമല്ല ഭീഷണിപ്പെടുത്തലും സി പി എം നേതാക്കളുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതുസംബന്ധിച്ച പ്രതികളെല്ലാം നേതാക്കൾ ഉൾപ്പെട്ട തട്ടിപ്പ് സംഘം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും മികച്ച നിക്ഷേപം ഉണ്ടായിട്ടും വിദഗ്ദ ചികിത്സ ലഭിക്കാതെ നിക്ഷേപകയായ ഫിലോമിന (70) മരിച്ചതോടെ അടിപതറി. ഇത് വലിയ വാർത്തയായി. ഫിലോമിനയുടെ പേരിൽ കരുവന്നൂർ ബാങ്കിൽ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. പണം തിരികെ കിട്ടിയിരുന്നെങ്കിൽ ചികിത്സ നടത്താമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നിക്ഷേപം തിരികെ ചോദിച്ചപ്പോൾ കിട്ടുമ്പോൾ തരാം എന്നുള്ള ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ബാങ്ക് അധികൃതരിൽ നിന്നും ലഭിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
2010 മുതലാണ് കരുവന്നൂർ ബാങ്കിൽ തട്ടിപ്പിന്റെ പരമ്പര ആരംഭിക്കുന്നത്. കേസിൽ സിപിഎം പ്രവർത്തകരാണ് മുഖ്യ പ്രതികൾ എന്നത് ശ്രദ്ധേയമാണ്. പ്രതിയായ ബാങ്ക് മുൻ സെക്രട്ടറി ടി ആർ സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ കെ എം ബിജു കരിം, ചീഫ് അക്കൗണ്ടന്റ് സി കെ ജിൽസ് എന്നിവർ പാർട്ടി അംഗങ്ങളായിരുന്നു. സിപിഎം പ്രവ‍ർത്തകരുടെ നീണ്ട നിരയാണ് തട്ടിപ്പിനു പിന്നിലുള്ളത്.
46 പേരുടെ ആധാരത്തിലെടുത്ത വായ്പ 22.85 കോടി രൂപ ബാങ്ക് കമ്മീഷൻ ഏജന്റായി നിയമിച്ച കിരണിന്റെ അക്കൗണ്ടിലാണ് എത്തിയത്. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേ‍ർന്നു നടത്തിയ തട്ടിപ്പിൽ ഒന്നുമാത്രമാണിത്. പന്ത്രണ്ട് വ‍ർഷത്തിനിടെ മുന്നൂറ് കോടിയോളം രൂപയുടെ ക്രമക്കേടാണ് ബാങ്കിൽ നടന്നത്. ബാങ്കിലെ മുൻ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ഉൾപ്പെടെ 18 പേ‍ർ പിടിയിലായെങ്കിലും അഞ്ച് പേ‍ർ ഒഴികെ മറ്റെല്ലാവർക്കും ജാമ്യം ലഭിച്ചു. തട്ടിപ്പിന് കൂട്ടുനിന്ന സഹകരണ വകുപ്പിലെ 16 ജീവനക്കാരെ സസ്പെന്റ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു.
2015-16 വ‍ർഷം ബാങ്കിൽ ഉണ്ടായിരുന്നത് 501 കോടിയുടെ നിക്ഷേപം. 2016-17 വർഷം ഇത് 424 കോടിയായി കുറഞ്ഞു. 2017-18ൽ ഇത് 405 കോടിയായും 2018-19 വ‍ർഷം 301 കോടിയായും കൂപ്പുകുത്തി. 2021 ജൂലൈ മാസമാണ് തട്ടിപ്പിന്റെ കാണാപ്പുറം പുറം ലോകം അറിയുന്നത്. വിവിധ കാലയളവുകളിലായി നൂറ് കോടി രൂപയുടെ തിരിമറി നടന്നുവെന്ന പരാതിയെത്തുടർന്ന് കരുവന്നൂ‍ർ സഹകരണ ബാങ്കിലെ മുൻ സെക്രട്ടറിയടക്കം ആറ് പേർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തതോടെയാണ് സംഭവം വിവാദമായത്. ബാങ്കിലെ നിലവിലെ സെക്രട്ടറി ശ്രീകലയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്. ഭൂമിയുടെ മതിപ്പു വിലയേക്കാൾ വായ്പ അനുവദിക്കൽ, ബാങ്കിന് കീഴിലുള്ള സൂപ്പ‍ർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയ തുകയിലെ ക്രമക്കേട് അടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭരണസമിതിയെ പിരിച്ചുവിട്ട് ബാങ്കിൽ അഡ്മിനിസ്ട്രേറ്റ‍ർ ഭരണം ഏ‍ർപ്പെടുത്തി. നൂറ് കോടിയുടെ തട്ടിപ്പ് ബാങ്കിൽ നടന്നുവെന്നാണ് ജോയിന്റ് രജിസ്ട്രാ‍ർ കണ്ടെത്തിയത്. വായ്പ നൽകിയ വസ്തുക്കളുടെമേൽ വീണ്ടും വായ്പ നൽകിയും ക്രമം തെറ്റിച്ച് പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയുമായിരുന്നു തട്ടിപ്പ്. സഹകരണ വകുപ്പിന്റെ വകുപ്പുതല അന്വേഷണത്തിൽ 226.77 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

3 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

4 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

6 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

16 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

17 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

17 hours ago