India

ക്യാമറക്കു ക്ളീൻ ചിറ്റ് നൽകാൻ മുഹമ്മദ് ഹനീഷ് .

റോഡിലെ ക്യാമറ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടു മുഹമ്മദ് ഹനീഷ് ഇന്ന് റിപ്പോർട്ട് സാർപ്പിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ മുഹമ്മദ് ഹനീഷ് നേരിട്ട് അന്വേഷിച്ചാണ് റിപ്പോർട്ട് സമർപ്പിക്കുക സർക്കാരിനുകൂലമായ റിപ്പോർട്ട് തന്നെ ആകും പ്രസിദ്ധപ്പെടുത്തുക . സർക്കാരിന് എല്ലാ കാലത്തും അനുക്കൂലമായ തീരുമാനങ്ങൾ എടുത്ത ആളാണ് ഹനീഷ് . കെൽട്രോണിന്റെ ഭാഗത്തു നിന്നുണ്ടായ ചട്ട ലംഘനങ്ങളാണ് മുഹമ്മദ് ഹനീഷ് പരിശോധിക്കുക . വിവാദങ്ങൾ മുഖ്യമന്ത്രിയിലേക്കും കുടുംബത്തിലേക്കും നീണ്ടതോടെ യാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണത്തിലേക്കു തിരിഞ്ഞത് .

സർക്കാരിന് ജനങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാനുള്ള അവസാന തുറുപ്പുചീട്ടായാണ് ഇതിനെ കാണേണ്ടത് . കെൽട്രോണിന്റെ നേത്വത്തിൽ നടന്ന ഉപകരാറുകളാണ് പ്രധാനമായും പരിശോധിക്കുക . ചട്ട ലംഘനങ്ങൾ എന്ത് തന്നെ ആയാലും അതിൽ വ്യക്തത വരുത്തും എന്നാണ് അറിയാൻ കഴിയുന്നത് .
കെൽട്രോൺ മുൻകൈയെടുത്ത കരാറുകൾ പുതുക്കി എഴുതുന്നതിലേക്കു സർക്കാർ കടക്കുന്നതിനു ഇടയിലാണ് ഹനീഷിന്റെ റിപോർട്ടിന്റെ പ്രസക്തി .
അതെ സമയം വ്യവസായ വകുപ്പിന് തന്നെ കാരാറുകൾ സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത ഇല്ല. വ്യവസായ മന്ത്രി മാധ്യമങ്ങളിൽ നിന്നും ഓടി മറയുന്നു. മാധ്യമങ്ങൾക്കു മുന്നിൽ എത്താതിരിക്കാൻ അദ്ദേഹം പരമാവധി ശ്രമിയ്ക്കുന്നു .അതായതു വ്യവസായ വകുപ്പിന്ററെ അമരക്കാരൻ തന്നെ ജനങ്ങളിൽ നിന്നും ഓടി ഒളിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു . വിവരാവകാശപ്രകാരം വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും വ്യക്തമായി അറിയാൻ സാധിക്കില്ല . വ്യവസായ വകുപ്പിന് നേരിട്ട് ഇതിലൊന്നും പങ്കില്ലെന്ന് പറഞ്ഞു കൈ കഴുകുകയാണ് .

അത്തരമൊരു സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിനും അന്വേഷണത്തിനും എന്ത് വിലയാണ് പൊതു ജനം നൽകേണ്ടത് . ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള തല്പര കക്ഷികളുടെ അടവ് നയങ്ങളാണ് എന്ന് മാത്രം കരുതിയാൽ മതി.

crime-administrator

Recent Posts

‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ നടൻ ജോയ് മാത്യു

തിരുവനന്തപുരം . നടു റോഡിൽ കാര്‍ കുറുകെ ഇട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ വിഷയത്തില്‍ കെഎസ്ആർടിസി…

1 hour ago

സൈബര്‍കുഞ്ഞു രാഹുല്‍ സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീകളെ പറ്റി എന്തൊക്കെയാണ് പറയുന്നത് – പത്മജ വേണുഗോപാൽ

തൃശൂര്‍ . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശന പോസ്റ്റുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍.…

2 hours ago

ഇന്ത്യ വിരുദ്ധ നിലപാടുമായി കനേഡിയൻ പ്രധാനമന്ത്രി ഖലിസ്ഥാൻ പരിപാടിയിൽ, ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ന്യൂഡല്‍ഹി . കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു…

2 hours ago

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ബിജെപിയുടെ സ്വാധീനം – കെ സുധാകരൻ

കണ്ണൂർ . ബിജെപിയുടെ സ്വാധീനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബി ജെ പി…

3 hours ago

ഷാഫി പറമ്പിലിനെ വർഗീയ ചാപ്പ അടിക്കാൻ നോക്കേണ്ട, നടക്കില്ല – CPMനോട് കെകെ രമ എംഎൽഎ

കോഴിക്കോട് . ഷാഫി പറമ്പിലിനെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ലെന്ന് കെകെ രമ എംഎൽഎ. വടകരയിൽ പരാജയം…

3 hours ago

അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ: തെലങ്കാന മുഖ്യമന്ത്രി എ രേവന്ദ് റെഡ്ഡിക്ക് ഡൽഹി പൊലീസിന്റെ സമൻസ്

ന്യൂഡൽഹി . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ തയ്യാറാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ തെലങ്കാന മുഖ്യമന്ത്രി…

4 hours ago