മണിപ്പൂരിൽ കലാപത്തെ തുടർന്ന് നിരവധി മരണങ്ങൾ . അവിടെ വിഘടന വാദികളുടെ സായുധ കലാപം നില നിൽക്കുന്നു . ഇന്ത്യൻ സൈന്യത്തിനെതിരായ അല്ലെങ്കിൽ സർക്കറിനെതിരായ സമരവും സംഘർഷവുമായിരുന്നു ഇതുവരെ . ഇപ്പോഴുള്ളത് രണ്ടു വ്യത്യസ്ത ജന വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് അഫ്‌സ്പ എന്ന സൈനിക നിയമത്തിനെതിരേ ഇറോം ഷാനു ശർമിള നയിച്ച സമരങ്ങൾ നാം മറന്നിട്ടുണ്ടാവില്ല .

മണിപ്പൂർ വീണ്ടും അക്രമത്തിന്റെ തീജ്വാലയിൽ ജ്വലിക്കുകയാണ്. അക്രമികളെ കണ്ടാൽ വെടിവയ്ക്കാനാണ് സർക്കാർ ഉത്തരവ് നൽകിയിരിക്കുന്നത്. എന്നിട്ടും പ്രക്ഷോഭം കെട്ടടങ്ങുന്നില്ല.അവിടെയുണ്ടായ നാശനഷ്ടങ്ങൾ എത്രയെന്നു നിശ്ചയമില്ല എത്ര പേർ കൊല്ലപ്പെട്ടുവെന്നും നിശ്ചയമില്ല . പഠനത്തിനായി പോയ മലയാളിക്കുട്ടികൾ അവിടെ കുടുങ്ങിക്കിടക്കുന്നു

വിഘടനവാദികളുടെ കേന്ദ്രമായാണ് മണിപ്പൂർ പ്രശസ്തമായത്. ഇപ്പോഴുള്ളത് അവിടെയുള്ള രണ്ടു വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളായാണ് . ഒരു പക്ഷെ ഇന്ത്യൻ സൈന്യത്തിനും ഇന്ത്യൻ യൂണിയനെത്തിരെയും നിലാ കൊണ്ട മറ്റൊരു സംസ്ഥാനം വേറെ ഉണ്ടാവില്ല .ഇപ്പോൾ ബി ജെ പി സർക്കാരാണ് അവിടെ ഭരണം നടത്തുന്നത് . മെയ്തെകൾ പൊതുവെ ഹിന്ദു മത ആശയങ്ങൾ പേറുന്നവരാണ് . നാഗ കൂകി ഇവർ ക്രൈസ്തവ വിശ്വാസം പേറുന്നവരും .
മണിപ്പൂരിലെ ജനസംഖ്യയിൽ 64 % വരുന്ന മീതേയ് കമ്യൂണിറ്റി,തങ്ങളെ ഗോത്രവർഗ്ഗങ്ങളായി പരിഗണിക്കുന്ന തിനുവേണ്ടി തുടർച്ചയായി നടത്തിവന്ന പ്രക്ഷോഭങ്ങളുടെ ഫലമായി 2012ൽ കേന്ദ്ര പട്ടികജാതി വികസന മന്ത്രാലയം അവരെ ഗോത്രവർഗമായി പരിഗണിക്കുന്നതിനുള്ള ശുപാർശ അംഗീകരിക്കുകയായിരുന്നു. എന്നാൽ മണിപ്പൂരിലെ മറ്റു ഗോത്രവർഗ്ഗങ്ങളുടെ അതിശക്തമായ എതിർപ്പുകളെത്തുടർന്ന് ആ ശുപാർശ മണിപ്പൂർ സർക്കാർ നടപ്പാക്കിയില്ല.

മണിപ്പൂരിലെ ആകെയുള്ള 60 എം എൽ എ മാരിൽ 40 പേരും മെയ്‌തേയ് വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇവരുടെ ഭാഷയാണ് മീതേയ് അഥവാ മണിപ്പൂരി. ഈ ഭാഷ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് മീതേയ് വിഭാഗം സാമ്പത്തിക – വിദ്യാഭ്യാസരംഗത്ത് മറ്റുള്ളവരെക്കാൾ ഏറെ മുന്നിലാണ്. 90% മലയോര പ്രദേശങ്ങളിൽ സംസ്ഥാനത്തെ അംഗീകൃത ഗോത്രങ്ങളായ 35 ശതമാനവും അധിവസിക്കുന്നു. ഗോത്രപദവി ലഭിച്ച 33 സമുദായങ്ങളെ നാഗ, കുക്കി ഗോത്രങ്ങൾ എന്നാണ് അറിയപ്പെടു ന്നത്. ഈ രണ്ട് ഗോത്രങ്ങളും പ്രധാനമായും കൺവെർട്ട് ചെയ്യപ്പെട്ട ക്രിസ്ത്യാനികളാണ്. ഇവരുടെ എം എൽ എ മാർ മാത്രമാണ് നിയമ സഭയിലെത്തുന്നത്. ഗോത്രവർഗ്ഗമായതിനാൽ നാഗ – കുക്കി വിഭാഗങ്ങളുടെ സ്വത്തോ ,ഭൂമിയോ വാങ്ങാൻ മെതെയ് വിഭാഗങ്ങൾക്ക് അവകാശമില്ലായിരുന്നു.

മണിപ്പൂരിൽ നാല് ഹൈവേകളുണ്ട്, അതിൽ രണ്ടെണ്ണം സംസ്ഥാനത്തിന്റെ ജീവനാഡികളാണ്. കാരണം ഈ രണ്ട് ഹൈവേകളുമാണ് മണിപ്പൂരിനെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്.
പ്രശ്നങ്ങളുടെ കാതൽ ഇതാണ്. മീതേയ് വിഭാഗങ്ങൾക്ക് മലയോര ഗോത്രമേഖലയിൽ ഭൂമി വാങ്ങാൻ കഴിയില്ല, എന്നാൽ ഇക്കൂട്ടരുടെ ഭൂമി ആർക്കുവേണമെങ്കിലും വാങ്ങാവുന്നതാണ്.അതുകൊണ്ടുതന്നെ ഇവരുടെ ഭൂവി സ്തൃതി അടിക്കടി ചുരുങ്ങിവരുകയുമാണ്.
ഈ മാസം അതായത് മെയ് 3 ന് മെയ്തേയ് ട്രൈബ് യൂണിയൻ സമർപ്പിച്ച ഹർജി പരിഗണിച്ച മണിപ്പൂർ ഹൈക്കോടതി, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന്റെ 10 വർഷം പഴക്കമുള്ള ശുപാർശപ്രകാരം മെതെയ് വിഭാഗങ്ങളെ ഗോത്രവർഗ്ഗമായി കണക്കാക്കാൻ പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോഴത്തെ അക്രമങ്ങൾക്കു തിരികൊളുത്തിയത്‌.

മണിപ്പൂരിലെ പട്ടികവർഗ ഡിമാൻഡ് കമ്മിറ്റി അതായത് എസ്ടിഡിസിഎം 2012 മുതൽ മെയ്തേയ് സമുദാ യത്തിന് ഗോത്ര പദവി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.മെയ്തേയ്‌ സമുദായത്തെയും അതിന്റെ പൂർവികരുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കാൻ ഗോത്രപദവി അനിവാര്യമാണെന്നായിരുന്നു അവരുടെ വാദം.
പുറത്തുനിന്നുള്ളവരുടെ കടന്നുകയറ്റത്തിൽ നിന്ന് മെയ്തേയ്‌ സമൂഹത്തെ സംരക്ഷിക്കാൻ ഒരു ഭരണഘടനാ കവചം ആവശ്യമാണെന്നും അവർ വാദിച്ചു.

മെയ്തൈകൾക്ക് ഗോത്ര പദവി ലഭിച്ചാൽ, നാഗ,കുക്കി ഉൾപ്പെടെയുള്ള പരമ്പരാഗത ഗോത്രവർഗ്ഗത്തിന് സംസ്ഥാനത്ത് തൊഴിലവസരങ്ങൾ കുറയുമെന്നും മീതേയ്വി ഭാഗം തങ്ങൾ അധിവസിക്കുന്ന മലനിരകളിൽ ഭൂമി വാങ്ങാൻ തുടങ്ങുമെന്നും അതോടെ തങ്ങൾ പൂർണ്ണമായും പാർശ്വവൽക്കരിക്കപ്പെടുമെന്നുമാണ് അവർ ഭയക്കുന്നത്.

ഇതാണ് മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളുടെ കാതൽ.