Kerala

റിട്ടയേർഡ് ഡി വൈ എസ്പി യുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈ.എസ്.പി കെ. ഹരികൃഷ്ണൻ ട്രെയിൻ തട്ടിയുള്ള മരണത്തിൽ അസ്വാഭാവികത വിട്ടൊഴിയുന്നില്ല . കായംകുളം രാമപുരം റെയിൽവേ ക്രോസിലാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ഇദ്ദേഹത്തിന്റെ കാറും കണ്ടെത്തിയിട്ടുണ്ട്. രാത്രി പന്ത്രണ്ടരയോടെ റെയിൽവേ ട്രാക്കിൽനിന്ന് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെയാണ് മരിച്ചത് ഹരികൃഷ്ണനാണെന്ന് സ്ഥിരീകരിച്ചത്. ഹരിപ്പാട് കുമാരപുരം സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈ.എസ്.പിയായിരുന്ന സമയത്താണ് സോളാർ കേസ് അന്വേഷണസംഘത്തിന്റെ ഭാഗമാകുന്നത്.
മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ദുരൂഹതകൾ ഉയരുന്നുണ്ട് . ഹരികൃഷ്ണൻ കടുത്ത മാനസികസംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിന്റെ കാറിൽനിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതാണ് ആത്മഹത്യ എന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത് . എന്നാൽ
സോളാർ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കേസടക്കം ഹരികൃഷ്ണനെതിരെയുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് കേസുള്ളത്. സോളാർ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൽ നേരിട്ടിട്ടുള്ള വ്യക്തി എന്ന നിലയിൽ ഹരികൃഷ്ണന്റെ മരണത്തെ നിസാരമായി തള്ളിക്കളയാനാവില്ല . സരിത എസ്. നായരെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതുമുതൽ പ്രതിയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിൽ വരെ ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും നിലവിലുണ്ട്. ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡും നടത്തിയിരുന്നു. കേസിലെ പ്രധാനപ്രതി സരിത എസ് നായരെ അര്‍ധരാത്രി തിടുക്കപ്പെട്ട് അറസ്റ്റു ചെയ്തത് അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സരിതയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിലും ഹരികൃഷ്ണനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. സോളാര്‍ കമ്മിഷനും ഹരികൃഷ്ണനെ വിമര്‍ശിച്ചിരുന്നു.
യഥാർത്ഥത്തിൽ സരിതാ നായർ എന്ന ബ്ലാക്ക് മെയിൽ തമ്പുരാട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തു കോടികൾ തട്ടിയ വിദ്വാനാണ് ഹരികൃഷ്ണൻ എന്നാണ് പൊതുവെ ഉണ്ടായിരുന്ന സംസാരം. അന്ന് നടന്ന ആന്വേഷണത്തിൽ ഹരികൃഷ്‌ണന്റെ പേരിൽ ഹരിപ്പാട്ട് രണ്ടു വീടുകളുള്ളതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിൽ ഒരു വീട് വാടകയ്ക്കു കൊടുത്തിരിക്കുകയായിരുന്നു. കായംകുളം വള്ളിക്കുന്നത്തു നിർമിച്ച ആഡംബര വസതിക്ക് 75 ലക്ഷം രൂപയാണു അന്ന് വിജിലൻസ് മതിപ്പുവില കണക്കാക്കിയത്. വള്ളിക്കുന്നത്തെ വീട് ഭാര്യ വീട്ടുകാർ പണിതു നൽകിയതെന്നാണ് ഹരികൃഷ്ണൻ നൽകിയ വിശദീകരണം. ഹരികൃഷ്‌ണൻ താമസിക്കുന്ന പെരുമ്പാവൂർ–ആലുവ റൂട്ടിലെ രാജമന്ദിർ ഫ്‌ളാറ്റ് ബെനാമിയുടേതാണെന്നു സംശയിക്കുന്നതായി അന്ന് വിജിലൻസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചിരുന്നു. ഈ ഫ്‌ളാറ്റിലാണു വർഷങ്ങളായി ഹരികൃഷ്ണൻ താമസിച്ചിരുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട കമ്മിഷനു മുന്നിലും ഹരികൃഷ്ണൻ പലതവണ ഹാജരായിരുന്നു. എഡിജിപി കെ. പത്മകുമാറും താനും നടത്തിയ ഗൂഢാലോചനയു ടെ ഫലമായാണു ധൃതിപിടിച്ചു സരിതയെ അറസ്റ്റ് ചെയ്തതെന്ന അവരുടെ ആരോപണം ഹരികൃഷ്ണൻ കമ്മിഷനു മുൻപാകെ നിഷേധിച്ചിരുന്നു. അതേസമയം, അന്ന് ഐജിയായിരുന്ന പത്മകുമാർ സരിതയെ ഉടൻ അറസ്റ്റ് ചെയ്യാനും അന്വേഷണം ത്വരിതഗതിയിലാക്കാനും തനിക്ക് നിർദേശം നൽകിയത് എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമായിരുന്നോ എന്നറിയില്ലെന്നും ചോദ്യത്തിനുത്തരമായി സോളർ കമ്മിഷനിൽ അദ്ദേഹം മൊഴി നൽകി. എന്നാൽ താനുമായി ഇക്കാര്യത്തിൽ ഗൂഢാലോചനയൊന്നും നടത്തിയിട്ടില്ലെന്നും ഹരികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
എന്തായാലും പണത്തോടുള്ള അത്യാർത്തി തന്നെയാണ് ഹരികൃഷ്ണന്റെ ഈ മരണത്തിനു പിന്നിലെ കാരണമെന്ന് വ്യക്തം .

crime-administrator

Recent Posts

കോൺഗ്രസ് പാർട്ടി വക്താവ് രാധിക ഖേര പാർട്ടി വിട്ടു, ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിനു തിരിച്ചടി

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള…

9 hours ago

ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡിനെ അനശ്വരനാക്കിയ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ്…

9 hours ago

പൂഞ്ച് ഭീകരാക്രമണത്തിന് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍, ഭീകരക്രമണത്തിന് ചൈനീസ് സഹായം

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ്…

10 hours ago

ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ…

10 hours ago

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കോഴിക്കോട് . കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.…

10 hours ago

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചു നൽകിയില്ല, സുധാകരന് പരാതി

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ…

11 hours ago